HOME
DETAILS

ത്രിപുരയില്‍ മുസ്‌ലിം റിക്ഷാക്കാരന് അജ്ഞാത സംഘത്തിന്റെ ക്രൂരമര്‍ദ്ദനം, പാതിഭാഗം മണലില്‍ കുഴിച്ചിട്ട് ജീവനോടെ തീകൊളുത്താനും ശ്രമം 

  
Web Desk
January 04, 2026 | 7:27 AM

muslim rickshaw puller brutally attacked in tripura protests erupt in agartala

ത്രിപുരയില്‍ മുസ്‌ലിം റിക്ഷാക്കാരന് അജ്ഞാത സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. അതിക്രൂരമായി മര്‍ദ്ദിച്ച സംഘം റിക്ഷാക്കാരനെ മണലില്‍ കുഴിച്ചിട്ട ശേഷം ജീവനോടെ തീകൊളുത്തി കൊല്ലാനും ശ്രമിച്ചു. ജനുവരി ഒന്നിനായിരുന്നു സംഭവം. കര്‍ത്തല അഭയ്‌നഗറില്‍ താമസിക്കുന്ന ദിദാര്‍ ഹുസൈന്‍ ആണ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിനിരയായത്. 

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം, ദുര്‍ഗ ചൗമുഹാനി ഔട്ട്പോസ്റ്റില്‍ ഹുസൈന്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു. സംഘത്തില്‍ നാലോ അഞ്ചോ ആളുകളാണ് ഉണ്ടായിരുന്നതെന്ന് പരാതിയില്‍ പറയുന്നു.

നാലോ അഞ്ചോ അജ്ഞാതര്‍ പെട്ടെന്ന് തന്റെ വഴി തടഞ്ഞുനിര്‍ത്തി ക്രൂരമായി അക്രമിക്കുകയായിരുന്നു- പരാതിയില്‍ പറയുന്നു. പിന്നീട് അവര്‍ ഹുസൈനെ ബലമായി മണല്‍ക്കൂനയിലേക്ക് തള്ളിയിട്ടു.  കൊല്ലുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ തീകൊളുത്തി-എഫ്.ഐ.ആറില്‍ പറയുന്നു. തന്റെ നിലവിളിയെ തുടര്‍ന്ന് അക്രമികള്‍ ഓടിയെന്നും പിന്നാലെയാണ് താന്‍ രക്ഷപ്പെട്ടതെന്നും ഹുസൈന്‍ പറയുന്നു. ഹുസൈന് ഗുരുതരമായ പരുക്കുകള്‍ ഏറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പേര് ചോദിച്ചതിന് ശേഷമാണ് ഹുസൈന് നേരെ അക്രമികള്‍ മര്‍ദ്ദനം ആരംഭിച്ചതെന്ന് പ്രദേശിവാസിയായ ഹബീബ് ഉര്‍ റഹ്‌മാന്‍ പറഞ്ഞു. എന്താണ് തന്റെ കുറ്റകൃത്യമെന്ന് ഹസൈന്‍ അക്രമികളോട് ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നു എന്നാണ് മറുപടിയായി അക്രമികള്‍ ചൂണ്ടിക്കാട്ടിയത്. 

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യിലെ വകുപ്പുകള്‍ പ്രകാരം പൊലിസ് അജ്ഞാതരായ പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്, അതില്‍ സെക്ഷന്‍ 109 (കൊലപാതകശ്രമം), സെക്ഷന്‍ 115(2) (ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍), സെക്ഷന്‍ 326 (തീകൊളുത്തല്‍ അല്ലെങ്കില്‍ മരണത്തിന് കാരണമാകാനുള്ള ശ്രമം) എന്നിവ ഉള്‍പ്പെടുന്നു.

സംഭവം അഗര്‍ത്തലയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ആളുകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് എം.എല്‍.എ സുദീപ് റോയ് ബര്‍മന്‍, ടിപ്ര മോത്ത നേതാവ് ഷാ ആലം എന്നിവരും പ്രകടനത്തില്‍ പങ്കെടുത്തു. 

അതേസമയം, പരാതി എടുത്തു എന്നതിനപ്പുറം പൊലിസിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഷാ ആലം പറയുന്നു. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട മറ്റ് കേസുകളിലും ഇതുതന്നെയാണ് സ്ഥിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

a muslim rickshaw puller was brutally attacked by an unidentified group in tripura, with assailants allegedly attempting to burn him alive. the incident has sparked widespread protests in agartala, with calls for immediate arrests and strict action against the perpetrators.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഡിവില്ലിയേഴ്സ്

Cricket
  •  12 hours ago
No Image

അബൂദബിയിൽ വാഹനാപകടം; ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് മലയാളികൾക്ക് ദാരുണാന്ത്യം

uae
  •  12 hours ago
No Image

വെനിസ്വേലയിൽ 'ഭരണഘടനയിൽ പറയുന്ന നിയമവാഴ്ച ഉറപ്പാക്കണം': മഡൂറോയുടെ അറസ്റ്റിൽ നിലപാട് വ്യക്തമാക്കി മാർപാപ്പ

International
  •  12 hours ago
No Image

'വകതിരിവ് കാണിക്കേണ്ടത് അവനവൻ തന്നെയാണ്'; വർഗീയ പരാമർശങ്ങൾക്ക് പിന്നാലെ വെള്ളാപ്പള്ളിക്കെതിരെ ഗണേഷ് കുമാർ

Kerala
  •  13 hours ago
No Image

വാക്കേറ്റം; തിരുവനന്തപുരത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു

Kerala
  •  13 hours ago
No Image

മനുഷ്യക്കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കി ഒമാൻ

oman
  •  13 hours ago
No Image

കായംകുളത്ത് വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എംഡിഎംഎയുമായി പിടിയിൽ

crime
  •  14 hours ago
No Image

വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങളുണ്ട്; എം.എ ബേബി  

Kerala
  •  14 hours ago
No Image

‘ദൈവം അദ്ദേഹത്തെ സംരക്ഷിക്കട്ടെ’; സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികത്തിൽ ദുബൈ ഭരണാധികാരിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

uae
  •  14 hours ago
No Image

അതിവേഗ 'സെഞ്ച്വറി'; വിജയ് ഹസാരെയിൽ ചരിത്രനേട്ടം സ്വന്തമാക്കി ഗെയ്ക്വാദ്

Cricket
  •  14 hours ago