HOME
DETAILS

'ഞാന്‍ പേടിച്ചെന്ന് പറഞ്ഞേക്ക്'  പുനര്‍ജനി പദ്ധതിയില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ശിപാര്‍ശയെ പരിഹസിച്ച് വി.ഡി സതീശന്‍ 

  
Web Desk
January 04, 2026 | 8:59 AM

vd satheesan dismisses vigilance move seeking cbi probe in punarjani case

വയനാട്: പുനര്‍ജനി കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത വിജിലന്‍സ് നടപടിയെ പരിഹസിച്ച് 
പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സി.ബി.ഐ അന്വേഷണത്തെ തനിക്ക് ഭയമില്ലെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇതൊക്കെ സാധാരണയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഞാന്‍ പേടിച്ചെന്ന് പറഞ്ഞേക്ക്,തെരഞ്ഞെടുപ്പാകുമ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ വരും. വാര്‍ത്ത മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഈ കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഉണ്ട്.ഞാന്‍ അത് അഭിമാനത്തോട് കൂടിയാണ് എന്റെ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുള്ളത്'-വി.ഡി സതീശന്‍ പറഞ്ഞു.

'നാലഞ്ച് കൊല്ലമായി അന്വേഷണം നടക്കുന്നു.ഏത് രീതിയില്‍ അന്വേഷിച്ചാലും ഇത് നിലനില്‍ക്കില്ല. നൂറ് ശതമാനം കൃത്യമായാണ് എല്ലാ കാര്യങ്ങളും ചെയ്തത്. നേരത്തെയും അന്വേഷണത്തിനോട് സഹകരിച്ചിട്ടുണ്ട്.സി.ബി.ഐ വന്നാലും കുഴപ്പമില്ല.വിജിലന്‍സ് ശിപാര്‍ശ നിയമപരമായി നിലനില്‍ക്കില്ല.മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്'.  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാമ് പുനര്‍ജ്ജനി പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് മുഖ്യമന്ത്രിക്ക് കൈമാറി. 'പുനര്‍ജനി' പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്ന് ഫണ്ട് ശേഖരിച്ചതില്‍ ക്രമക്കേടുണ്ടെന്നെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

2010-ലെ എഫ്.സി.ആര്‍.എ (FCRA) നിയമത്തിന്റെ ലംഘനം നടന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്രാനുമതി വാങ്ങിയ ശേഷം വിദേശത്ത് പോയി പണം പിരിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതും നിയമലംഘനമാണെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിദേശ ഇടപാടുകള്‍ അന്വേഷിക്കുന്നതില്‍ വിജിലന്‍സിന് പരിമിതികളുണ്ടെന്നും, അതിനാല്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 


നിയമസഭാ സാമാജികന്‍ എന്ന നിലയിലുള്ള ചട്ടങ്ങള്‍ ലംഘിച്ചതിന് നിയമസഭയുടെ റൂള്‍ ഓഫ് പ്രൊസീജിയറിലെ നിബന്ധനകള്‍ (അനുബന്ധം 2, റൂള്‍ 41) പ്രകാരം സതീശനെതിരെ സ്പീക്കര്‍ നടപടിയെടുക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രളയകാലത്ത് വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി 'പുനര്‍ജനി' എന്ന പേരില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതിലേക്ക് വിദേശത്തുനിന്നും മറ്റും ഫണ്ട് ശേഖരിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടക്കുന്നത്.

വി.ഡി സതീശനെതിരായ അന്വേഷണ ശിപാര്‍ശയില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ പ്രതികരിച്ചത്. വിദേശത്തുനിന്ന് ഫണ്ട് സ്വരൂപിച്ചു പണം ഉപയോഗിച്ചതാണ് കേസ്. സി.ബി.ഐ അന്വേഷണം എല്ലാത്തിന്റെയും അവസാന വാക്കാമെന്ന് കരുതാനാവില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

opposition leader vd satheesan has mocked the vigilance recommendation for a cbi investigation into the punarjani fund case, stating he has no fear of a probe and calling it a routine political move ahead of the upcoming assembly elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികൾക്കൊപ്പം ഇനി സെൽഫി വേണ്ട; അതിരുവിട്ടാൽ അകത്താകും; ഗോവൻ ബീച്ചുകളിൽ നിരീക്ഷണം ശക്തമാക്കി പൊലിസ്

National
  •  6 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്: പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം അടൂർ പ്രകാശ്; കൂടുതൽ ചിത്രങ്ങൾ പുറത്ത്

Kerala
  •  6 days ago
No Image

എച്ച്.ഐ.വി ഭീതി: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം 15 പേർക്ക് രോഗബാധ

Kerala
  •  6 days ago
No Image

കർണാടകയിൽ പരിശീലന വിമാനം തകർന്നുവീണു; പൈലറ്റിനും ക്യാപ്റ്റനും ഗുരുതര പരിക്ക്

National
  •  6 days ago
No Image

ബഹ്‌റൈന്‍-യുകെ നിക്ഷേപ സഹകരണം ശക്തമാക്കാന്‍ ചര്‍ച്ച

bahrain
  •  6 days ago
No Image

അന്ന് ഇന്ത്യയെ വിമാനം കാണിച്ച് ട്രോളാൻ ശ്രമിച്ചു; ഇന്ന് വീട്ടിലിരുന്ന് പട്ടം പറത്തുന്നു; ഹാരിസ് റൗഫിന് സോഷ്യൽ മീഡിയയിൽ പരിഹാസം

Cricket
  •  6 days ago
No Image

2025-ല്‍ റെക്കോഡ് നേട്ടം; യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയോടെ ബഹ്‌റൈന്‍ വിമാനത്താവളം

bahrain
  •  6 days ago
No Image

വിവാഹം ക്ഷണിക്കാൻ പോയവർ സഞ്ചരിച്ച ബൈക്കിൽ അമിത വേ​ഗതയിലെത്തിയ ഓഡി കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

National
  •  6 days ago
No Image

രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണം'; ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം പിബി

Kerala
  •  6 days ago
No Image

പാകിസ്താനെതിരെ പുതിയ നീക്കവുമായി ഇന്ത്യ; ചെനാബില്‍ 5,129 കോടിയുടെ മെഗാ അണക്കെട്ട് പണിയുന്നു

National
  •  6 days ago