HOME
DETAILS

'പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി അക്രമിക്കുന്നത് യുദ്ധപ്രഖ്യാപനം, അന്താരാഷ്ട്ര നിയമലംഘനം' ട്രംപിനെ നേരിട്ട് വിളിച്ച് എതിര്‍പ്പറിയിച്ച് മംദാനി

  
Web Desk
January 04, 2026 | 9:54 AM

new york mayor slams trump move to detain venezuela president maduro

ന്യൂയോര്‍ക്ക്: വെനിസ്വേലന്‍ പ്രസിഡന്റ് നികളസ് മദുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും തടവിലാക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി. തന്റെ എതിര്‍പ്പ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിട്ട് വിളിച്ചറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി അക്രമിക്കുന്നത് യുദ്ധപ്രഖ്യാപനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

യു.എസിലെ നിയമത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണിതെന്നും മംദാനി ചൂണ്ടിക്കാട്ടി. ഭരണമാറ്റത്തിനുള്ള ശ്രമമാണ് ട്രംപിന്റെ നടപടിയെന്ന് വിശേഷിപ്പിച്ച മംദാനി, ഇതിന്റെ അനന്തരഫലങ്ങള്‍ വെനിസ്വേലയുടെ അതിര്‍ത്തിക്കപ്പുറത്തേക്ക് വ്യാപിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

'ഈ നടപടി വിദേശത്തുള്ളവരെ മാത്രമല്ല ബാധിക്കുന്നത്. ഈ നഗരത്തെ സ്വന്തം നാട് എന്ന് വിളിക്കുന്ന പതിനായിരക്കണക്കിന് വെനിസ്വേലക്കാര്‍ ഉള്‍പ്പെടെ ന്യൂയോര്‍ക്ക് നിവാസികളെ ഇത് നേരിട്ട് ബാധിക്കുന്നു.'- അദ്ദേഹം ചൂണ്ടിക്കാട്ടി. 

അമേരിക്കയിലെ ഏറ്റവും വലിയ വെനിസ്വേലന്‍ സമൂഹങ്ങളിലൊന്നാണ് ന്യൂയോര്‍ക്കിലേത്. തന്റെ ഭരണകൂടത്തിന്റെ പ്രാഥമിക പരിഗണന പൊതുജന സുരക്ഷയാണെന്ന് മംദാനി ഊന്നിപ്പറഞ്ഞു. നഗരത്തിലെ സുരക്ഷ ഏജന്‍സികള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യാനുസരണം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

സൈന്യം പിടികൂടിയ മഡുറോയേയും ഭാര്യയേയും ന്യൂയോര്‍ക്കില്‍ എത്തിച്ചിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ മയക്കുമരുന്ന്-ഭീകര ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, ആയുധ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ പരമാധികാരത്തിന് മേല്‍ കടന്നുകയറ്റം നടത്തിയാണ് പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കന്‍ സൈന്യം പിടികൂടിയത്. അതീവ രഹസ്യമായി നടത്തിയ 'ഓപ്പറേഷന്‍ വെനസ്വേല'യിലൂടെയാണ് യുഎസ് പ്രത്യേക സൈനിക വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സ് മഡൂറോയെ പിടികൂടിയത്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ അതിരാവിലെ നടത്തിയ മിന്നല്‍ ആക്രമണത്തിനൊടുവിലായിരുന്നു നടപടി.

രാജ്യത്ത് ജനാധിപത്യപരമായ അധികാര കൈമാറ്റം നടക്കുന്നത് വരെ വെനസ്വേല അമേരിക്കയുടെ ഭരണത്തിന് കീഴിലായിരിക്കുമെന്ന് പിന്നീട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കസ്റ്റഡിയിലുള്ള മഡൂറോയുടെ ചിത്രവും വൈറ്റ് ഹൗസ് പുറത്തുവിട്ടു. നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്‌ലോറസും നിലവില്‍ യുഎസ് നാവികസേനയുടെ കപ്പലിലാണുള്ളത്. കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. മഡൂറോയെ ഉടന്‍ ന്യൂയോര്‍ക്കിലെത്തിക്കുമെന്നും അവിടെ വിചാരണ നേരിടേണ്ടി വരുമെന്നും ട്രംപ് അറിയിച്ചു.

ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്. മഡൂറോയെ പിടികൂടുന്നത് ഒരു ടിവി ഷോ കാണുന്നത് പോലെ തത്സമയം താന്‍ കണ്ടിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.

ആക്രമണത്തിന്റെ പ്രാഥമിക വിവരങ്ങള്‍ ട്രംപ് തന്റെ സാമൂഹിക മാധ്യമമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് പുറത്തുവിട്ടത്. സുരക്ഷിതമായ അധികാര കൈമാറ്റം ഉണ്ടാകുന്നതുവരെ വെനിസ്വേലയെ അമേരിക്ക ഭരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. വേണ്ടിവന്നാല്‍ രാജ്യത്ത് വീണ്ടും ആക്രമണം നടത്താന്‍ തയാറാണ്. വെനിസ്വേലയിലെ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ യു.എസ് കമ്പനികള്‍ രംഗത്തിറങ്ങുമെന്നും ട്രംപ് പറഞ്ഞു.

 

new york mayor zohran mamdani has strongly criticized the trump administration for detaining venezuelan president nicolas maduro and his wife, calling the action a violation of us and international law and warning of serious global consequences.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  21 hours ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  a day ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  a day ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  a day ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  a day ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  a day ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  a day ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  a day ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  a day ago
No Image

ഒറ്റ റൺസ് പോലും നേടാതെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് വൈഭവ്

Cricket
  •  a day ago