'ആശങ്കാജനകം; വെനസ്വേലയിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: വെനസ്വേലയിലെ നിലവിലെ സാഹചര്യം വളരെ ആശങ്കാജനകമാണെന്നും സാഹചര്യം ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം. വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷക്കും പിന്തുണ പ്രഖ്യാപിക്കുവെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കാരക്കാസിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെടുന്നുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കും എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തലസ്ഥാനമായ കരാക്കസില്‍നിന്ന് യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോര്‍സിനേയും തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
അതേസമയം വെനസ്വേലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടത് പാര്‍ട്ടികള്‍ ഡല്‍ഹി ജന്ദര്‍മന്തറില്‍ പ്രതിഷേധിക്കുകയാണ്. സിപിഎം, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് പ്രതിഷേധിക്കുന്നത്. ജെഎന്‍യു അടക്കമുള്ള ഡല്‍ഹിയിലെ വിവിധ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധത്തിനൊപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."