HOME
DETAILS

കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

  
January 04, 2026 | 1:24 PM

kadathi church explosion case filed against priest and trustees in muvattupuzha

മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പള്ളി വികാരിക്കും ഭാരവാഹികൾക്കുമെതിരെ പൊലിസ് കേസെടുത്തു. പള്ളി വികാരി ഫാ. ബിജു വർക്കി, ട്രസ്റ്റിമാരായ സാബു പോൾ, സി.എം. എൽദോ എന്നിവർക്കെതിരെയാണ് മൂവാറ്റുപുഴ പൊലിസ് കേസെടുത്തത്. സ്ഫോടകവസ്തു നിയമപ്രകാരവും അശ്രദ്ധമൂലമുള്ള മരണത്തിനുമാണ് നടപടി.

അപകടം പെരുന്നാളിനിടെ:

പള്ളി പെരുന്നാളിന്റെ നാലാം ദിവസമായ ഞായറാഴ്ച രാവിലെ കുർബാനയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ അപകടം. വെടിമരുന്ന് കതിനയിൽ നിറയ്ക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ വെടിക്കെട്ട് തൊഴിലാളിയായ രവി മരിച്ചു. വെടിക്കെട്ട് കരാറുകാരനായ ജയിംസിനെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.

സ്ഫോടനം നടക്കുമ്പോൾ പള്ളിക്കുള്ളിൽ കുർബാന നടക്കുകയായിരുന്നു. ആളുകളെല്ലാം പള്ളിക്കുള്ളിലായിരുന്നതിനാലും സ്ഫോടനം നടന്ന സ്ഥലത്ത് ജനസാന്നിധ്യം കുറവായതിനാലും വൻ ദുരന്തം ഒഴിവായി. വലിയ ശബ്ദത്തോടെയുണ്ടായ സ്ഫോടനത്തിൽ പ്രദേശത്ത് ഭീതി പടർന്നു. പള്ളി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് പള്ളി പെരുന്നാളിന്റെ ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കി. സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ലൈസൻസ് നിബന്ധനകൾ ലംഘിച്ചിട്ടുണ്ടോ എന്ന് പൊലിസ് പരിശോധിച്ചുവരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ സ്വദേശി ഒമാനിലെ സൂറില്‍ അന്തരിച്ചു

oman
  •  12 hours ago
No Image

മലപ്പുറം സ്വദേശി അബൂദബിയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

obituary
  •  12 hours ago
No Image

ഡോളറിനെതിരേ ഇന്ത്യന്‍ രൂപയ്ക്ക് മുന്നേറ്റം; 26 പൈസ വര്‍ധിച്ച് 90.46ല്‍; കരുതലോടെ പ്രവാസികള്‍ |  Indian Rupee Value

Economy
  •  13 hours ago
No Image

ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ജാമ്യം കര്‍ശന ഉപാധികളോടെ  

Kerala
  •  14 hours ago
No Image

കോഴിക്കോട് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 12 വയസുകാരി മരിച്ചു

Kerala
  •  14 hours ago
No Image

മസ്‌കത്ത് അല്‍ ഖുറമില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്ന് ലുലു; രാജ്യത്തെ 33 മത്തെ സ്റ്റോര്‍

Business
  •  15 hours ago
No Image

റമദാനില്‍ ഓഫറുകളുടെ പെരുമഴയുമായി യൂനിയന്‍ കോപ്പ്; 3,000 ഉല്‍പന്നങ്ങള്‍ക്ക് 60% വരെ കിഴിവ്  | UAE Ramadan Updates

Business
  •  15 hours ago
No Image

'വിമാനം തകരാന്‍ കാരണം പൈലറ്റ് മനഃപൂര്‍വ്വം ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തത്?' അഹമ്മദാബാദ് ദുരന്തത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് സൂചന

National
  •  15 hours ago
No Image

കുവൈത്തില്‍ ദേശീയ ദിനാഘോഷം: ലഭിക്കുക നാല് ദിവസത്തെ അവധി 

Kuwait
  •  15 hours ago
No Image

ജി.സി.സി നേതാക്കളെ അപമാനിച്ചാല്‍ കടുത്ത ശിക്ഷ; പ്രവാസികളെ നാടുകടത്തും; പോസ്റ്റുകള്‍ പങ്കുവച്ചാലും ലൈക്ക് ചെയ്താലും പണികിട്ടും; മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  15 hours ago