HOME
DETAILS

തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭയുടെ പുനരധിവാസ പദ്ധതി; വീടുകളുടെ താക്കോല്‍ദാനം നാളെ നെല്ലിമാളത്ത്

  
January 05, 2026 | 10:07 AM

tamilnadu-jamathul-ulama-rehabilitation-houses-key-handover-nellimala-wayanad

കല്‍പ്പറ്റ: 2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം ചൊവ്വാഴ്ച്ച പദ്ധതി പ്രദേശമായ നെല്ലിമാളത്ത് നടക്കുമെന്ന് തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ ബാദുഷ ഉലവി, അസിസ്റ്റന്റ് സെക്രട്ടറി ഖാജാ മുഈനുദ്ദീന്‍ ജമാലി, കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് ബാഖവി, സമസ്ത വയനാട് കോര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ കോര്‍ഡിനേറ്റര്‍ ഹാരിസ് ബാഖവി കമ്പളക്കാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എട്ടിന് നടക്കുന്ന പരിപാടിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ പ്രസിഡന്റ് ഖാജാ മുഈനുദ്ദീന്‍ ബാഖവി, ട്രഷറര്‍ മുജീബ് മസ് ലഹി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്ലിയാര്‍, വി. മൂസക്കോയ മുസ്ലിയാര്‍, അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. 

6.5 സെന്റ് സ്ഥലത്ത് 850 സ്‌ക്വയര്‍ ഫീറ്റുള്ള വീടാണ് 14 കുടുംബങ്ങള്‍ക്കായി നിര്‍മിച്ചിട്ടുള്ളത്. 25 ലക്ഷം രൂപയാണ് സ്ഥലമടക്കം ഒരു വീടിന് ചിലവ് വന്നത്. രണ്ട് കിടപ്പുമുറി, ഹാള്‍, കിച്ചന്‍, രണ്ട് ബാത്ത് റൂം, സിറ്റൗട്ട് അടക്കം മുകളിലേക്ക് ഒരുനില കൂടി നിര്‍മിക്കാന്‍ സാധിക്കുന്ന രീതിയിലാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഉരുള്‍ദുരന്തം നേരിട്ട് അനുഭവിച്ചവരും പല കാരണങ്ങളാല്‍ സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരുമാണ് ഗുണഭോക്താക്കള്‍. ഒരു വര്‍ഷമായി സഭ വാടക നല്‍കുന്ന 23 കുടുംബങ്ങളില്‍ നിന്നാണ് 14 കുടുംബങ്ങളെ തിരഞ്ഞെടുത്തത്. ഉരുള്‍ദുരന്തം അറിഞ്ഞത് മുതല്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളുമായി തിമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ വയനാട്ടിലുണ്ട്. സമസ്ത വയനാട് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചത്. ആദ്യഘട്ടത്തില്‍ ദുരന്തബാധിതര്‍ക്ക് അവശ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കി. പിന്നാലെ വാടക വീടുകള്‍ കണ്ടെത്തി, അവിടേക്ക് ആവശ്യമായ ഫര്‍ണിച്ചറുകളും, വീട്ടുപകരണങ്ങളു, നല്‍കി. 12 മാസത്തെ വാടകയും കുടുംബങ്ങള്‍ക്ക് നല്‍കാനും ജമാഅത്തുല്‍ ഉലമ സഭക്ക് സാധിച്ചിരുന്നു. അതിന് ശേഷമാണ് സാധിക്കുന്ന വീടുകള്‍ കൂടി നിര്‍മ്മിച്ച് നല്‍കാനുള്ള തീരുമാനമെടുത്തത്. 

1.5 ഏക്കര്‍ സ്ഥലം ഇതിനായി വിലക്കുവാങ്ങി. അതില്‍ 14 വീടുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. കിണറും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വഴിയടക്കമുള്ള മറ്റ് പ്രവര്‍ത്തനങ്ങളും പ്രൊജക്ടിന്റെ ഭാഗമായി നടക്കും. നാല് കോടി രൂപയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി സഭ ഇവിടെ ചിലവിട്ടത്. തമിിഴ്നാട്ടിലെ പള്ളികളിലെ ഇമാമുമാരും മദ്റസ അധ്യാപകരും സ്വരൂപിച്ചതാണ് ഈ തുക. വീടുകളുടെ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വഹിച്ചതും സമസ്ത പ്രസിഡന്റും ജമാഅത്തുല്‍ ഉലമ പ്രസിഡന്റും ചേര്‍ന്നായിരുന്നു. 2024 നവംബര്‍ ആറിനായിരുന്നു വീടുകളുടെ നിര്‍മ്മാണത്തിന് തുടക്കമിട്ടതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. ജെ.എസ് കണ്‍സ്ട്രക്ഷന്‍സാണ് വീടുകളുടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്.

 

The Tamil Nadu Jamathul Ulama Sabha will hand over the keys of 14 newly constructed houses on Tuesday at Nellimala as part of its rehabilitation project for families affected by the Mundakkai and Chooralmala landslides that occurred on July 30, 2024. The announcement was made at a press conference in Kalpetta by Jamathul Ulama Sabha leaders and representatives of the Samastha Wayanad Coordination Committee.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലീഷ് ക്രിക്കറ്റിൽ മക്കല്ലം യുഗം അവസാനിക്കുന്നുവോ? ആഷസ് ദുരന്തത്തിന് പിന്നാലെ പരിശീലകനും ഇതിഹാസ താരവും തമ്മിൽ പോര്

Cricket
  •  11 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ; ആചാരലംഘനത്തിന് ഒത്താശ ചെയ്തെന്ന് പൊലിസ് റിപ്പോർട്ട്

Kerala
  •  11 hours ago
No Image

പിന്നാലെ വന്നയാത്രികർ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകി; കുന്നംകുളത്ത് ബിഎംഡബ്ല്യു കാറിന് തീപിടിച്ചു, ദമ്പതികളും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  12 hours ago
No Image

ശബരിമല സ്വർണക്കൊള്ള: പലരിലേക്കും അന്വേഷണം എത്തിയിട്ടില്ല; കെസി വേണുഗോപാൽ

Kerala
  •  12 hours ago
No Image

ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ; ഐഒഎമ്മുമായി സഹകരണം തുടരും

qatar
  •  12 hours ago
No Image

നായയെ ഓടിക്കാൻ പൂച്ചയെ വളർത്താം, നായയും പൂച്ചയും ശത്രുക്കളല്ലേ; തെരുവ് നായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീംകോടതി

National
  •  12 hours ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കും മന്ത്രിക്കും തുല്യപങ്ക്; കടകംപള്ളിയെ ചോദ്യം ചെയ്തോ അതോ അഭിമുഖം നടത്തിയോ എന്ന് സണ്ണി ജോസഫ്

Kerala
  •  12 hours ago
No Image

ഖത്തറില്‍ പുതിയ ജല സ്റ്റേഷന്‍; 36 ദശലക്ഷം ഗാലണ്‍ കൂടുതല്‍ സംഭരിക്കും

qatar
  •  12 hours ago
No Image

ട്രംപ് അഹങ്കാരി, ഉടൻ അധികാരത്തിൽ നിന്ന് തെറിക്കും: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയെന്ന് ആയത്തുള്ള ഖാംനഈ

International
  •  13 hours ago
No Image

പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തൃശൂരിൽ വീടുകയറി ആക്രമണം, 65-കാരന് വെട്ടേറ്റു

crime
  •  13 hours ago