HOME
DETAILS

ടെഹ്‌റാനും ഷിറാസും ഉൾപ്പെടെ ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ അറേബ്യ; ഷാർജയിൽ നിന്നുള്ള യാത്രക്കാർ ദുരിതത്തിൽ

  
January 09, 2026 | 12:03 PM

air arabia suspends multiple flights from sharjah to iran

ഷാർജ: വെള്ളിയാഴ്ച ഷാർജയിൽ നിന്ന് ഇറാനിലെ വിവിധ നഗരങ്ങളിലേക്ക് സർവിസ് നടത്തേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ എയർ അറേബ്യ റദ്ദാക്കി. എയർലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

ഷാർജയിൽ നിന്ന് ഇറാൻ തലസ്ഥാനമായ ടെഹ്‌റാൻ, കൂടാതെ ഷിറാസ്, ലാർ, മഷ്ഹദ് എന്നീ നഗരങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

ഷാർജയിൽ നിന്നും ടെഹ്‌റാനിലേക്കുള്ള G9201, ഷിറാസിലേക്കുള്ള G9213, ലാറിലേക്കുുള്ള G9217, മഷ്ഹദിലേക്കുള്ള G9205 തുടങ്ങിയ സർവിസുകളാണ് റദ്ദാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിമാനങ്ങൾ റദ്ദാക്കാനുള്ള കാരണം എയർ അറേബ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൂടാതെ, റദ്ദാക്കിയ സർവിസുകൾ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിലും നിലവിൽ ഔദ്യോഗിക അറിയിപ്പുകൾ ലഭ്യമല്ല.

ഇറാനിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് തുർക്കിയിൽ നിന്നുമുള്ള നിരവധി വിമാന സർവിസുകൾ റദ്ദാക്കി. യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.

ഇസ്താംബൂളിൽ നിന്ന് ടെഹ്‌റാനിലേക്ക് പോകേണ്ടിയിരുന്ന അഞ്ച് വിമാനങ്ങൾ റദ്ദാക്കിയതായാണ് ടർക്കിഷ് എയർലൈൻസ് അറിയിച്ചത്. കൂടാതെ, ഇറാനിയൻ എയർലൈൻസുകൾ നടത്തേണ്ടിയിരുന്ന അഞ്ച് സർവിസുകളും റദ്ദാക്കിയിട്ടുണ്ട്.

ഔദ്യോഗികമായി കൃത്യമായ കാരണങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും, മേഖലയിലെ അസ്ഥിരമായ സാഹചര്യമാണ് വിമാന സർവിസുകൾ റദ്ദാക്കിയതിന് പിന്നിലെന്നാണ് സൂചന.

Air Arabia has cancelled several scheduled flights from Sharjah to Iranian cities, including Tehran, Shiraz, Lar, and Mashhad. While the cancellations were confirmed via the airline's official website, no specific reason for the disruption or timeline for resumption has been provided, leaving many passengers facing travel uncertainty.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിന്ദ്വാര കൂട്ടക്കൊല: 'പേഡ'യിൽ കലർത്തിയത് മാരകമായ ആഴ്സെനിക്; ഭർതൃവീട്ടുകാർ പിടിയിൽ

National
  •  5 days ago
No Image

സി.ജെ. റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും; സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹത

National
  •  5 days ago
No Image

മരുഭൂമി ക്യാമ്പിംഗിന് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

oman
  •  5 days ago
No Image

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

oman
  •  5 days ago
No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  5 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  5 days ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  5 days ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  5 days ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  5 days ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  5 days ago