സച്ചിന് ശേഷം പൊള്ളാർഡും വീണു; 5733 ദിവസത്തെ അപരാജിത കുതിപ്പിന് അന്ത്യം
ഐഎൽ ടി-20 കിരീടം സ്വന്തമാക്കി ഡെസേർട്ട് വൈപ്പേഴ്‌സ്. ഫൈനൽ പോരാട്ടത്തിൽ എംഐ എമിറേറ്റിസിനെ 46 റൺസിന് വീഴ്ത്തിയാണ് ഡെസേർട്ട് വൈപ്പേഴ്‌സ് ചാമ്പ്യന്മാരായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡെസേർട്ട് വൈപ്പേഴ്‌സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന് എമിറേറ്റ്‌സ് 18.3 ഓവറിൽ 136 റൺസിന് ഓൾ ഔട്ടായി.
നീണ്ട 15 ഫൈനലുകൾക്ക് ശേഷം ഇതാദ്യമായാണ് മുംബൈ ഇന്ത്യൻസിന്റെ ഒരു ഫ്രാഞ്ചൈസി കലാശപ്പോരാട്ടത്തിൽ പരാജയപ്പെടുന്നത്. അവസാനമായി മുംബൈ ഇന്ത്യൻസിന്റെ ഫ്രാഞ്ചൈസി ഫൈനലിൽ പരാജയപ്പെട്ടത് 2010ൽ ആയിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സിനോട് പരാജയപ്പെട്ടാണ് മുംബൈക്ക് കിരീടം നഷ്ടമായത്. അന്ന് മുംബൈ ഇന്ത്യൻസ് നായകൻ സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു. 5733 ദിവസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് മുംബൈയുടെ ഫ്രാഞ്ചൈസി ഫൈനലിൽ വീഴുന്നത്. മുംബൈ പുരുഷ, വനിത ക്രിക്കറ്റുകളിലായി 15 ഫൈനലുകൾ കളിക്കുകയും ഇതിൽ 13 എണ്ണത്തിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം നായകൻ സാം കറന്റെ തകർപ്പൻ ബാറ്റിംഗ് കരുത്തിലാണ് ഡെസേർട്ട് വൈപ്പേഴ്‌സ് വിജയിച്ചു കയറിയത്. 51 പന്തിൽ പുറത്താവാതെ 74 റൺസാണ് ഇംഗ്ലണ്ട് താരം അടിച്ചെടുത്തത്. എട്ട് ഫോറുകളും രണ്ട് സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ബൗളിങ്ങിൽ നസീം ഷാ, ഡേവിഡ് പെയ്ൻ എന്നിവർ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയപ്പോൾ മുംബൈക്ക് കിരീടം നഷ്ടമാവുകയായിരുന്നു.
Desert Vipers won the IL T20 title. Desert Vipers became champions by defeating MI Emirates by 46 runs in the final. This is the first time in 15 finals that a Mumbai Indians franchise has lost in the final. The last time a Mumbai Indians franchise lost in the final was in 2010. Mumbai lost the title after losing to Chennai Super Kings. At that time, Mumbai Indians was captained by Sachin Tendulkar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."