icds supervisors unable to handle the work pressure
HOME
DETAILS
MAL
രണ്ട് വകുപ്പുകളുടെ ചുമതല: ജോലിഭാരം താങ്ങാനാവാതെ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ
അശ്‌റഫ് കൊണ്ടോട്ടി
January 06, 2026 | 2:05 AM
മലപ്പുറം: ജോലിഭാരം താങ്ങാനാവാതെ സംസ്ഥാനത്തെ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ. സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ ചുമതല ഒരേസമയം നിർവഹിക്കേണ്ടിവരുന്നതാണ് ജോലിഭാരത്തിന് കാരണം. എട്ട് വർഷം മുമ്പാണ് സാമൂഹ്യക്ഷേമ വകുപ്പ് വിഭജിച്ച് സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് എന്നിങ്ങനെ രണ്ട് വകുപ്പുകളാക്കിയത്. ജോലി ഭാരം ലഘൂകരിക്കുന്നതിനായിരുന്നു ഇത്. എന്നാൽ, താഴെതട്ടിൽ സാമൂഹ്യനീതി വിഷയ മേഖലയ്ക്ക് ഉദ്യോഗസ്ഥരെ നിയമിക്കുകയോ മറ്റു നിർവഹണ ഉദ്യോഗസ്ഥർക്ക് ചുമതല വീതിച്ചുനൽകുകയോ ചെയ്തില്ല. ഇതോടെ ഐ.സി.ഡി.എസ് സൂപർവൈസർ തന്നെ ഈ ചുളെല്ലാം നിർവഹിക്കേണ്ടിവരികയായിരുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവികസനം ലക്ഷ്യംവച്ചാണ് വനിതാ ശിശുവികസന വകുപ്പ് രൂപീകരിച്ചത്. ഓരോ തദ്ദേശസ്ഥാപനങ്ങളിലും മുപ്പതിലധികം അങ്കണവാടികളും അറുപതിലധികം ജീവനക്കാരുമുണ്ട്. അങ്കണവാടികളുടെ പരിശോധന, വർക്ക് മോണിറ്ററിങ്, ആവശ്യമായ വസ്തുക്കൾ എത്തിക്കൽ, ഭക്ഷ്യവിതരണം, ആറ് മാസം മുതൽ മൂന്ന് വയസ് വരെയുള്ള മുഴുവൻ കുട്ടികൾക്കുമുള്ള ന്യുട്രിമിക്സ് വിതരണം, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള പോഷകാഹാര വിതരണം തുടങ്ങിയവയും അങ്കണവാടി മുഖേന നടക്കുന്ന ബോധവൽക്കരണ പരിപാടികളും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ചുമതലയും ഐ.സി.ഡി.എസ് സൂപ്പർവൈസർമാർക്കാണ്.
വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ സംബന്ധിച്ച അന്വേഷണവും റിപ്പോർട്ട് നൽകലും ജാഗ്രതാ സമിതി രൂപീകരിക്കുന്നതിന്റെയും ചൈൽഡ് ഡെവലപ്മെന്റ് കമ്മിറ്റിയുടെയും ചുമതലയും ഇവർക്കുതന്നെ. തദ്ദേശസ്ഥാപനങ്ങൾ നടപ്പിലാക്കുന്ന വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പദ്ധതികളുടെ ചുമതലയും ഇവർക്കാണ്. newഎല്ലാ പദ്ധതികൾക്കും നിർവഹണ ഉദ്യോഗസ്ഥ ഒരാളായതിനാൽ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാനും ഗുണമേന്മയോടെ ലക്ഷ്യത്തിലെത്തിക്കാനും സാധിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."