the mortal remains of malayali victims who died in the madinah accident were laid to rest at the historic jannathul baqi, as relatives and the expatriate community offered prayers and condolences.
HOME
DETAILS
MAL
ആറ് മക്കളെ ബാക്കിയാക്കി ജലീലും ഭാര്യയും ഉമ്മയും മടങ്ങി: നൊമ്പരമായി മദീനയിലെ 4 പേരുടെ ഖബറടക്കം; പ്രാർഥനയോടെ പ്രവാസലോകം
Web Desk
January 07, 2026 | 12:04 PM
റിയാദ്: മദീനയിലുണ്ടായ ബസ് അപകടത്തിൽ മരണപ്പെട്ട മലയാളികളെ ജന്നത്തുൽ ബഖീഇൽ ഖബറടക്കി. മലപ്പുറം വെള്ളില സ്വദേശി ജലീലിന്റെയും ഭാര്യ തസ്‌നിയുടെയും മകൻ ആദിലിന്റെയും ജലീലിന്റെ മാതാവ് മൈമൂനയുടെയും മൃതദേഹമാണ് ജന്നത്തുൽ ബഖീഇൽ ഖബറടക്കിയത്. കുടുംബാംഗങ്ങളും പ്രവാസികളും അടക്കം നിരവധി പേരാണ് ഇവരുടെ ജനാസ നിസ്‌കാരത്തിനായി എത്തിച്ചേർന്നത്.
മദീന സന്ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഹൈവേയിലൂടെ പോകുകയായിരുന്ന ട്രെയിലർ വിലങ്ങനെ റോഡിലേക്ക് തിരിഞ്ഞതാണ് അപകട കാരണം. അപകടത്തിൽ മരിച്ചവരുടെ മൃതദേഹം മദീനയിലേക്ക് തന്നെ കൊണ്ടുവന്ന് പുലർച്ചെ നടപടികൾ പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് സുബ്ഹി നിസ്‌കാരത്തിനു ശേഷമായിരുന്നു പ്രാർത്ഥന. പിന്നാലെ ഇവരുടെ മൃതദേഹം ജന്നത്തുൽ ബഖീഇൽ കബറട ഖബറടക്കുകയായിരുന്നു.
മക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ പ്രവാസലോകത്തെ വലിയൊരു ജനസഞ്ചയം ഖബറടക്കത്തിനായി എത്തിച്ചേർന്നിരുന്നു. നാട്ടിൽ നിന്നെത്തിയ മൂന്ന് മക്കളും ചേർന്നാണ് ഉപ്പയ്ക്കും ഉമ്മയ്ക്കും അനിയനും വല്യുമ്മയ്ക്കും പ്രാർത്ഥനകളോടെ വിട നൽകിയത്.
അപകടം നടക്കുമ്പോൾ ജലീലിനൊപ്പം വാഹനത്തിലുണ്ടായിരുന്ന നാല് മക്കളിൽ ഒരാൾ ആശുപത്രി വിട്ടു. ബാക്കിയുള്ളവരിൽ ഹാദിയ ഫാത്തിമയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മറ്റൊരു മകളായ ആയിഷയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
അനാഥരായ ആറ് മക്കളെയും ചേർത്തുപിടിക്കാൻ ജലീലിന്റെ സഹോദരിമാരും മക്കളും നാട്ടിൽ നിന്നും മദീനയിൽ എത്തിയിട്ടുണ്ട്. മദീന കെ.എം.സി.സി. വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന രാപ്പകൽ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഖബറടക്കം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."