നെസ്‌ലെ പാൽപൊടിയിൽ വിഷാംശ സാന്നിധ്യം; സൗദിയിൽ കർശന ജാഗ്രതാ നിർദ്ദേശം
റിയാദ്: NAN, ALFAMINO, S-26 GOLD, S-26 ULTIMA എന്നീ ബ്രാൻഡുകളിൽ നെസ്‌ലെ നിർമിക്കുന്ന ശിശുക്കൾക്കുള്ള പാൽപൊടി ഉൽപ്പന്നങ്ങൾ കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ (SFDA) മുന്നറിയിപ്പ്.
ശിശു ഫോർമുല ബാസിലസ് സെറിയസ് ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന സെറ്യൂലൈഡ് എന്ന വിഷവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുകയും അത് ശിശു ആരോഗ്യത്തിന് അപകടകരമാകുമെന്നും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) ചൂണ്ടിക്കാട്ടി. മനംപിരട്ടൽ, ഛർദ്ദി, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്ന ഒരു വിഷവസ്തുവിന്റെ സാന്നിധ്യം കാരണം കമ്പനി തന്നെ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ച പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
ഇതുവരെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് SFDA സ്ഥിരീകരിച്ചു. എങ്കിലും മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഈ പിൻവലിക്കൽ. അവ ഉപയോഗിക്കരുതെന്നും ഉടനടി നശിപ്പിക്കണമെന്നും അതോറിറ്റി നിർദേശിച്ചു. ഇതിനായി വിപണിയിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഈ നടപടികൾ നടപ്പിലാക്കുന്നത് നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും SFDA വ്യക്തമാക്കി. തിരിച്ചറിഞ്ഞ ബാച്ച് നമ്പറുകളും ഉൽപ്പന്നങ്ങളുടെ വിശദാംശങ്ങളും അടങ്ങിയ പട്ടിക അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. ഭക്ഷണസാധനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ 19999 എന്ന യൂണിഫൈഡ് കോൾ സെന്റർ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
The Saudi Food and Drug Authority (SFDA) has issued an urgent warning regarding specific batches of Nestlé infant formula, including the brands NAN, ALFAMINO, S-26 GOLD, and S-26 ULTIMA. The warning follows a voluntary global recall by Nestlé due to potential contamination with cereulide, a toxin produced by Bacillus cereus bacteria that can cause nausea, vomiting, and abdominal pain in infants.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."