ആർത്തവം പരിശോധിക്കാൻ വസ്ത്രം ഊരി നോക്കണോ? എൻ.എസ്.എസ് ക്യാമ്പിനിടെ വിദ്യാർഥിനികൾക്ക് നേരെ കോളേജ് അധ്യാപകരുടെ അശ്ലീല പരാമർശം; പരാതിയുമായി 14 പെൺകുട്ടികൾ
തിരുവനന്തപുരം: തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിൽ വിദ്യാർഥിനികളെ അധ്യാപകർ ആർത്തവത്തിന്റെ പേരിൽ അധിക്ഷേപിച്ചതായി പരാതി. എൻ.എസ്.എസ് (NSS) ക്യാമ്പിനിടെ നടന്ന മത്സരങ്ങളിൽ പങ്കെടുക്കാത്ത കുട്ടികൾക്കെതിരെയാണ് അധ്യാപകർ അശ്ലീലച്ചുവയുള്ള പരാമർശങ്ങൾ നടത്തിയത്.
കോളേജിലെ ചരിത്ര വിഭാഗം മേധാവി ഡോ. രമേഷ്, ഡോ. പ്രിയ എന്നിവർക്കെതിരെ 14 വിദ്യാർഥിനികളാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. ദേശീയ സേവന പദ്ധതിയുടെ (NSS) ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിലെ മത്സരങ്ങളിൽ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വിട്ടുനിന്ന വിദ്യാർഥിനികളെ അധ്യാപകർ പരസ്യമായി അധിക്ഷേപിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
ആർത്തവമാണെന്ന് പറഞ്ഞ വിദ്യാർഥിനികളോട്, "നിങ്ങൾക്ക് ആർത്തവമാണോ എന്ന് അറിയാൻ നിങ്ങളുടെ വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ" എന്ന് അധ്യാപകർ പറഞ്ഞതായി വിദ്യാർത്ഥിനികൾ ആരോപിക്കുന്നു. ആത്മാഭിമാനം ഇല്ലാത്ത നിനക്കൊക്കെ പോയി ചത്തൂടേ?" എന്ന് ചോദിച്ച് മാനസികമായി തളർത്താൻ ശ്രമിച്ചതായും പരാതിയിലുണ്ട്.
അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പരാതി ലഭിച്ച സാഹചര്യത്തിൽ കോളേജ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിനികളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിൽ സംസാരിച്ച അധ്യാപകർക്കെതിരെ കർശന നടപടി വേണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Teachers Accused of Derogatory Remarks Against Female Students at Thumba St. Xavier's College Fourteen female students of St. Xavier's College, Thumba, have filed a formal complaint against two teachers, including the Head of the History Department, for allegedly making obscene and insulting remarks during an NSS camp.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."