HOME
DETAILS

പാസ്‌പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നുപിടിച്ചു; പൊലിസുകാരന് സസ്പെൻഷൻ

  
Web Desk
January 07, 2026 | 1:34 PM

police officer suspended for molesting woman during passport verification

കൊച്ചി: പാസ്‌പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്ത സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പള്ളുരുത്തി സ്റ്റേഷനിലെ സി.പി.ഒ വിജേഷിനെതിരെയാണ് ഡി.സി.പി നടപടിയെടുത്തത്. സംഭവത്തിൽ വിജേഷിനെതിരെ കൊച്ചി ഹാർബർ പൊലിസ് നേരത്തെ കേസെടുത്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാസ്‌പോർട്ട് വെരിഫിക്കേഷനായി യുവതിയെ വെല്ലിംഗ്ടൺ ഐലൻഡിലെ വോക്ക്‌വേയിലേക്ക് വിജേഷ് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന കാറിലേക്ക് യുവതിയെ ബലമായി പിടിച്ചുകയറ്റാൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. യുവതി ശക്തമായി എതിർത്തിട്ടും ഇയാൾ മോശമായി പെരുമാറുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചതിനും കടന്നുപിടിച്ചതിനും ഇന്നലെയാണ് യുവതി ഹാർബർ പൊലിസിൽ പരാതി നൽകിയത്. യുവതി നൽകിയ പരാതിയുടെ ഗൗരവം കണക്കിലെടുത്ത് വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് വിജേഷിനെ സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. പ്രതിയായ വിജേഷിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് അറിയിച്ചു. നിലവിൽ ഹാർബർ പൊലിസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

 

 

A Kochi police officer has been suspended after allegedly molesting a woman during a passport verification process. The officer, a CPO at the Palluruthy station, reportedly lured the woman to Wellington Island, where he attempted to force her into a car and misbehaved with her. Following a formal complaint, the Harbor Police registered a case for outraging the modesty of a woman, leading to his immediate suspension and further investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലെ കിങ് ഫൈസൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വൈദ്യശാസ്ത്രത്തിലും ശാസ്ത്രത്തിലും വിപ്ലവകരമായ കണ്ടെത്തലുകൾക്ക് അംഗീകാരം

Saudi-arabia
  •  3 hours ago
No Image

പദ്ധതികൾ വൈകുന്നു, ചെലവ് കൂടുന്നു: ചൈനീസ് കമ്പനികൾക്ക് ഏർപ്പെടുത്തിയ അഞ്ച് വർഷത്തെ വിലക്ക് ഇന്ത്യ നീക്കിയേക്കും

National
  •  3 hours ago
No Image

ദുബൈയില്‍ സ്വര്‍ണവില താഴേക്ക്; തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്, നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണാവസരമോ?

uae
  •  3 hours ago
No Image

പതിവ് ഭീഷണി എന്ന് കരുതി ബന്ധുക്കൾ തള്ളി; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

crime
  •  3 hours ago
No Image

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ തുണിക്കഷ്ണം കുടുങ്ങിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

Kerala
  •  3 hours ago
No Image

സിഗ്നലിൽ ബൈക്കിന് പിന്നിലേക്ക് ലോറി ഇടിച്ചുകയറി; പി.എസ്.സി പഠിതാക്കളായ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

മലമ്പുഴ പീഡനക്കേസ്: മദ്യം നൽകി പീഡിപ്പിച്ചത് നിരവധി വിദ്യാർഥികളെ; അധ്യാപകനെതിരെ കൂടുതൽ പരാതികൾ

Kerala
  •  4 hours ago
No Image

കുവൈത്തിലെ രണ്ടു പ്രധാന മാർക്കറ്റുകൾക്ക് ഒഴിപ്പിക്കൽ നോട്ടീസ്; വ്യാപാരികൾക്ക് 7 ദിവസത്തെ സമയം

Kuwait
  •  4 hours ago
No Image

മരുഭൂമിയില്‍ കടല്‍ജീവികളുടെ അടയാളങ്ങള്‍;അല്‍ഉലയില്‍ അപൂര്‍വ്വ ഫോസിലുകള്‍ കണ്ടെത്തി

Saudi-arabia
  •  4 hours ago
No Image

കൊച്ചി കപ്പൽ അപകടം: എംഎസ്‌സി കമ്പനി 1227 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവെച്ചു; കസ്റ്റഡിയിലുള്ള കപ്പൽ വിട്ടുനൽകാൻ ഉത്തരവ്

Kerala
  •  4 hours ago