HOME
DETAILS

രാഷ്ട്രത്തലവന്‍ പദവി മഡുറോയ്ക്ക് തുണയാകും; തട്ടിക്കൊണ്ടുവന്നെങ്കിലും കേസ് തെളിയിക്കല്‍ യു.എസിന് വെല്ലുവിളി; പ്രോസിക്യൂഷന്‍ പ്രതിരോധത്തില്‍

maduro us case head of state immunity analysis
  
കെ. ജംഷാദ്
January 08, 2026 | 2:14 AM

maduro us case head of state immunity analysis

ന്യൂയോര്‍ക്ക്: വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുവന്നെങ്കിലും കോടതിയില്‍ അദ്ദേഹത്തിനെതിരേയുള്ള കേസ് തെളിയിക്കല്‍ യു.എസിന് വെല്ലുവിളിയായേക്കും. യു.എസ് നിയമ വിദഗ്ധരാണ് കേസിന്റെ ഭാവിയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നത്. മഡുറോയെ അധികാരത്തില്‍ നിന്ന് പുറത്താക്കി തങ്ങള്‍ക്ക് അനുകൂലമായ ഒരു സര്‍ക്കാരിനെ വെനസ്വലയില്‍ പ്രതിഷ്ഠിക്കുക എന്നതാണ് ട്രംപ് സ്വപ്‌നം കണ്ടത്. അതിനാണ് അദ്ദേഹത്തെ കൊട്ടാരത്തില്‍ നിന്ന് പിടികൂടി യു.എസില്‍ കൊണ്ടുവന്നതും ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കേസ് രജിസ്റ്റര്‍ ചെയ്തതും.

ന്യൂയോര്‍ക്ക് കോടതിയില്‍ ഹാജരാക്കിയ മഡുറോക്ക് വേണ്ടി ഹാജരായത് യു.എസിലെ മുതിര്‍ന്ന ഡിഫന്‍സ് അഭിഭാഷകനായ ബാരി ജെ പൊള്ളാക് ആണ്. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ വെറുതെവിട്ട കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു അദ്ദേഹം. കോടതിയില്‍ മഡുറോ പറഞ്ഞ വാക്കുകള്‍ കേസ് പ്രോസിക്യൂഷന്‍ കരുതിയ പോലെ എളുപ്പമാക്കില്ലെന്നാണ് കാണിക്കുന്നതെന്ന് നിയമ വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

യു.എസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി മഡുറോക്കെതിരേ ആരോപിച്ച കുറ്റങ്ങള്‍ മഡുറോയും ഭാര്യയും പൂര്‍ണമായി തള്ളുകയും മറു ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. താന്‍ ഇപ്പോഴും വെനസ്വലയുടെ പ്രസിഡന്റാണെന്നും തന്നെ നിയമവിരുദ്ധമായി തടവിലാക്കിയെന്നും യുദ്ധത്തടവുകാരനാണെന്നും താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും മാന്യനാണെന്നുമുള്ള വാദമാണ് മഡുറോ ഉന്നയിച്ചത്.

ഇതില്‍ പ്രസിഡന്റാണെന്ന വാദമാണ് പ്രോസിക്യൂഷന് കല്ലുകടിയാകുക. വെനസ്വലയുടെ പ്രസിഡന്റായി തങ്ങള്‍ മഡുറോയെ അംഗീകരിച്ചിട്ടില്ലെന്ന് യു.എസ് നീതിന്യായ വകുപ്പ് പറയുന്നുണ്ടെങ്കിലും ലോകരാജ്യങ്ങള്‍ മഡുറോയെ വെനസ്വലന്‍ പ്രസിഡന്റായി അംഗീകരിച്ചതിനാല്‍ അന്താരാഷ്ട്ര നിയമം ഈ വിഷയത്തില്‍ നിലനില്‍ക്കും. യുദ്ധത്തടവുകാരന്‍ എന്നതും മഡുറോക്ക് കോടതിയില്‍ സ്ഥാപിക്കാന്‍ കഴിയും. ശത്രുസൈന്യത്തിന്റെ ആക്രമണത്തിലാണ് മഡുറോ യു.എസ് കസ്റ്റഡിയിലായത്. ഇത് യുദ്ധത്തടവുകാരന്‍ എന്ന വിശേഷണ പരിധിയില്‍ വരുന്ന പ്രവൃത്തിയാണ്.

ലോകത്ത് ഒരു രാജ്യത്തിന്റെ തലവന്‍ (ഹെഡ് ഓഫ് ദി സ്റ്റേറ്റ്) മറ്റൊരു രാജ്യത്ത് കുറ്റവിചാരണയ്ക്ക് വിധേയമായ ചരിത്രം അപൂര്‍വമാണ്. നേരത്തെ സദ്ദാം ഹുസൈനെ അമേരിക്ക വിചാരണ നടത്തിയത് ഇറാഖിലാണ്. അദ്ദേഹത്തെ അട്ടിമറിച്ച് മറ്റൊരു ഭരണകൂടം സ്ഥാപിച്ച ശേഷമായിരുന്നു അത്. ഇവിടെ വെനസ്വലന്‍ പ്രസിഡന്റ് ഇപ്പോഴും മഡുറോ തന്നെയെന്ന് വെനസ്വലയിലെ ഇടക്കാല സര്‍ക്കാരും പ്രഖ്യാപിച്ചത് സ്റ്റേറ്റ് ഹെഡ് പദവി നിലനില്‍ക്കുന്നു എന്നതിന് തെളിവായാണ് കോടതി കാണുക. രാഷ്ട്രത്തലവന് രാജ്യത്തും പുറത്തും നിയമപരിരക്ഷയുണ്ട്. മഡുറോ കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നെങ്കില്‍ പ്രോസിക്യൂഷന് കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതല്ല സ്ഥിതി.

1989ല്‍ പാനമയില്‍ യു.എസ് അധിനിവേശം നടത്തി പട്ടാള ഭരണാധികാരി മാനുവല്‍ നൊറൈഗയെ സമാന രീതിയില്‍ പിടികൂടി യു.എസിലെത്തിച്ചു വിചാരണ ചെയ്തിരുന്നു. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയായിരുന്നു ചുമത്തപ്പെട്ട കുറ്റം. ഈ കേസില്‍ നൊറൈഗക്ക് രാഷ്ട്രത്തലവന്‍ പദവിയുണ്ടായിരുന്നില്ല.

നേരത്തെ യു.എസ് കേസെടുത്തിരുന്ന രണ്ടുപേര്‍ സ്റ്റേറ്റ് ഹെഡ് ആയതോടെ അവരുടെ കേസ് യു.എസ് കോടതികള്‍ തള്ളിയിരുന്നു. 1975ല്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റ് മാര്‍കോസിനെതിരെയും 2022 ല്‍ ജമാല്‍ ഖഷോഗി വധക്കേസില്‍ സഊദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരായ കേസും. 2018ല്‍ മഡുറോ പ്രസിഡന്റായ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാണ് യു.എസ് ആരോപിക്കുന്നത്. അക്കാരണത്താല്‍ ആ തെരഞ്ഞെടുപ്പില്‍ വിജയിച്ച മഡുറോ രാഷ്ട്രത്തലവന്‍ ആകില്ലെന്നാണ് യു.എസ് ഉയര്‍ത്തുന്ന വാദം.

English Summary: Legal experts warn that although the U.S. managed to seize Venezuelan President Nicolás Maduro and bring him to New York, proving the charges against him could be difficult. Maduro is asserting head-of-state immunity, insisting he is still Venezuela’s legitimate president and therefore a protected prisoner of war. That claim complicates U.S. prosecution efforts because many countries continue to recognize him as president under international law. Cases against sitting state leaders have been rare, and past instances show U.S. courts often refuse jurisdiction when head-of-state status applies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഉച്ചയ്ക്ക് 1.15ന് മുൻപ് ജഡ്ജിമാരെ ഒഴിപ്പിക്കുക'; സംസ്ഥാനത്തെ കോടതികളിൽ ചാവേർ ബോംബ് ഭീഷണി

Kerala
  •  19 hours ago
No Image

സ്വന്തം നാട്ടുകാരെ മറികടന്നു! ഇതുവരെ ബ്രസീലിനായി കളിക്കാത്ത താരം ഇംഗ്ലണ്ടിൽ ഒന്നാമനായി

Football
  •  20 hours ago
No Image

ലതേഷ് വധം: ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി ഉച്ചയ്ക്ക്

Kerala
  •  20 hours ago
No Image

യുപിയിൽ 14 കാരിയെ പീഡനത്തിനിരയാക്കി പൊലിസ് ഇൻസ്പെക്ടറും യൂട്യൂബറും; ഒരാൾ അറസ്റ്റിൽ, കേസെടുക്കാതിരുന്നവർക്ക് സസ്‌പെൻഷൻ

National
  •  20 hours ago
No Image

നെസ്‌ലെ ബേബി ഫുഡ് ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചുവിളിച്ചു; ഇതുവരെ തിരിച്ചുവിളിച്ചത് 40 ഓളം രാജ്യങ്ങള്‍

Business
  •  20 hours ago
No Image

വേണ്ടത് 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ഒരുങ്ങി കോഹ്‌ലി

Cricket
  •  21 hours ago
No Image

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബി.ജെ.പിയില്‍

Kerala
  •  21 hours ago
No Image

മിനിയാപൊളിസിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ; പ്രകോപനമില്ലാതെ കൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം

International
  •  21 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ബന്ധമില്ല;  ഡി മണിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  21 hours ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  a day ago