HOME
DETAILS

ദീപു ചന്ദ്ര ദാസിന്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ; ഇതുവരെ പിടിയിലായത് 21 പേർ

  
January 08, 2026 | 1:07 PM

bangladesh police arrest yasin arafat main suspect in hindu mans lynching

ധാക്ക: ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ദിപു ദാസ് (27) എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ പ്രതി അറസ്റ്റിൽ. യാസിൻ അരാഫത്ത് എന്നയാളാണ് അറസ്റ്റിലായത്. ഈ ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ഇയാളാണെന്നാണ് പൊലിസ് കരുതുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.

ഡിസംബർ 18-നാണ് ​ഗാർമെന്റ് ഫാക്ടറി തൊഴിലാളിയായ ദിപു  ദാസ് കൊല്ലപ്പെട്ടത്. ഫാക്ടറിയിലെ ജീവനക്കാരനായിരുന്ന ദീപുവിനെ നിർബന്ധിച്ച് രാജി എഴുതിവാങ്ങിയ ശേഷം, സൂപ്പർവൈസർമാർ തന്നെ ഇയാളെ അക്രമിസംഘത്തിന് കൈമാറുകയായിരുന്നു.

തുടർന്ന്, ആൾക്കൂട്ടം ദിപുവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം തീയിടുകയും ചെയ്തു. ദിപുവിന്റെ സഹപ്രവർത്തകരും ഈ അക്രമത്തിൽ പങ്കുചേർന്നതായാണ് വിവരം.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലിസ് പിടികൂടിയത്. ഈ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഇന്ത്യാ വിരുദ്ധനായ ബംഗ്ലാദേശ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ സൂത്രധാരന്‍ ഉസ്മാന്‍ ഹാദി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനിടെയാണ് ചന്ദ്ര ദാസും കൊല്ലപ്പെട്ടത്. 27 കാരനായ ചന്ദ്രദാസിന്റെ മരണം ബംഗ്ലാദേശിലും വിവാദത്തിന് തിരികൊളുത്തിയിരുന്നു. 

പയനീര്‍ കിന്റ് വിയേഴ്‌സ് (ബി.ഡി) ലിമിറ്റഡ് കമ്പനിയിലെ തൊഴിലാളിയായിരുന്നു ചന്ദ്ര ദാസ്. സൂപ്പര്‍വൈസറായിരുന്ന ഇദ്ദേഹം ഫ്‌ളോര്‍ മാനേജര്‍ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതിയിരുന്നു.

പിന്നീട്, പുതിയ തസ്തികയുമായി ബന്ധപ്പെട്ട് ചന്ദ്ര ദാസും സഹ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ആക്രമണം നടന്ന ദിവസം ഫാാക്ടറിക്കുള്ളില്‍ ഇവരും ചന്ദ്ര ദാസും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും മര്‍ദനത്തില്‍ കലാശിക്കുകയും ചെയ്തു എന്നും ധാക്ക ട്രിബ്യൂണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചന്ദ്ര ദാസിന്റെ സഹോദരന്‍ വ്യക്തമാക്കിയിരുന്നു.

Bangladesh police have arrested Yasin Arafat, the main suspect in the lynching of Dipu Chandra Das, a 27-year-old Hindu man, over alleged blasphemy. Arafat is believed to be the mastermind behind the attack. With this arrest, the total number of people arrested in connection with the case has risen to 21.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  a day ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  a day ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  a day ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  a day ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  a day ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  a day ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  a day ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  2 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  2 days ago