പ്രവാസികള്‍ക്ക് കുറഞ്ഞ ഇളവില്‍ വായ്പ സൗകര്യമൊരുക്കി കുവൈത്ത് ; കുറഞ്ഞ ശമ്പളക്കാര്‍ക്കും ലോണിന് അപേക്ഷിക്കാം
കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രവാസികള്‍ക്ക് വായ്പാ നയത്തില്‍ ഇളവ് പ്രഖ്യാപിച്ചു. കര്‍ശനമായിരുന്ന വായ്പാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ നടപടി. കൂടുതല്‍ വിദേശ പ്രൊഫഷണലുകള്‍ക്ക് ധനസഹായം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2023 മുതല്‍ ഫിനാന്‍സിംഗ് മേഖലയില്‍ ഉണ്ടായ തകര്‍ച്ച മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനം.
പുതിയ വ്യവസ്ഥ അനുസരിച്ച് 3,000 കുവൈത്തി ദിനാറോ അതിലധികമോ ശമ്പളമുള്ള വിദേശികള്‍ക്ക് 70,000 ദിനാര്‍ വരെ വായ്പ ലഭിക്കും.1,500 കുവൈത്തി ദിനാര്‍ മുതല്‍ ശമ്പളമുളളവര്‍ക്ക് 50,000 കുവൈത്തി ദിനാര്‍ വരെ ലോണ്‍ ലഭിക്കും. കൂടാതെ 600 കുവൈത്തി ദിനാര്‍ മുതല്‍ ശമ്പളമുള്ളവര്‍ക്ക് 15,000 കുവൈത്തി ദിനാര്‍ വരെയും വായ്പ അനുവദിക്കും. എന്നാല്‍ ശമ്പളത്തിന്റെ 40 ശതമാനത്തിലധികം മാസതവണകള്‍ കവിയരുതെന്ന നിബന്ധന തുടരും.
പ്രവാസികളുടെ ജോലി സ്ഥിരത, സാമ്പത്തികമായി വിശ്വാസയോഗ്യമായ സ്ഥാപനങ്ങളില്‍ തൊഴില്‍, യഥാര്‍ത്ഥ ശമ്പളവരുമാനം എന്നിവ കര്‍ശനമായി പരിശോധിക്കുമെന്ന് ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്്. സ്ഥിരതയില്ലാത്ത തൊഴിലുകള്‍ക്ക്് വായ്പാ അവസരം ഉണ്ടാകില്ലെന്നും അധികൃതര്‍ മു്ന്നറിയിപ്പ് നല്‍കുന്നുണ്ട്. ഉയര്‍ന്ന തുകയുള്ള വായ്പകള്‍ ബാങ്ക് ശാഖകളിലൂടെ അനുവദിക്കുമ്പോള്‍, ചെറുവായ്പകള്‍ പ്രധാനമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയായിരിക്കും ലഭിക്കുക.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, എഞ്ചിനീയര്‍മാര്‍, അധ്യാപകര്‍, സാങ്കേതിക ജീവനക്കാര്‍, ബിസിനസ് ഉടമകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് പ്രധാനമായും വായ്പകള്‍ക്ക് അര്‍ഹത. ഭവന നവീകരണം പോലുള്ള ആവശ്യങ്ങള്‍ക്ക് 70,000 കുവൈത്തി ദിനാര്‍ വരെ വായ്പ അനുവദിക്കാനും സാധിക്കും.
നിലവില്‍ സിവില്‍ ഐഡി കാലാവധി 10 വര്‍ഷമാക്കി നീട്ടിയതും വിദേശ നിക്ഷേപക കാര്‍ഡ് 15 വര്‍ഷമാക്കിയതുമാണ് ബാങ്കുകളുടെ ചുവടുവെപ്പിന് പ്രധാന കാരണം. വിദേശികള്‍ക്ക് കൂടുതല്‍ വായ്പാ സൗകര്യം നല്‍കുന്നതാണ് പുതിയ മാറ്റമെന്ന് അധികൃതര്‍ അറിയിച്ചു.
Expats in Kuwait can now access bank loans of up to KD 70,000 under newly relaxed lending rules. The updated policy aims to boost credit activtiy and supports financially stable exptariates with verified income and secure employment. Eligibiltiy depends on salary level, job stabiltiy, and compliance with the Cetnral Bank's rule that loan installments cannot exceed 40% of monthly income. Highersalary expats may qualify for the full KD 70,000, while lower incomes may receive smaller approved limits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."