ഒമാന്റെ കരുത്തായി 'സഹം' ഡ്രോണ്‍; 100 കിലോ ഭാരവുമായി 100 കിലോമീറ്റര്‍ പറന്ന് ചരിത്രനേട്ടം
മസ്‌കത്ത്: ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ പുതിയ ചരിത്രമെഴുതി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍. ഒമാനില്‍ തന്നെ നിര്‍മ്മിച്ച 'സഹം' (Sahm) എന്ന ആളില്ലാ വിമാനം (UAV) 100 കിലോമീറ്റര്‍ ദൂരത്തേക്ക് 100 കിലോ ഭാരമുള്ള ചരക്ക് എത്തിച്ച് വിജയകരമായി പരീക്ഷിച്ചു. മിലിട്ടറി ടെക്‌നോളജിക്കല്‍ കോളേജില്‍ (MTC) നടന്ന 'സ്‌കൈ ബ്രിഡ്ജ്' പരിപാടിയിലാണ് ഈ അത്യാധുനിക ഡ്രോണ്‍ പുറത്തിറക്കിയത്.
മിലിട്ടറി ടെക്‌നോളജിക്കല്‍ കോളേജില്‍ നിന്ന് മരുന്നുകളും മറ്റ് മെഡിക്കല്‍ സാമഗ്രികളുമായി പുറപ്പെട്ട സഹം ഡ്രോണ്‍, സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള അല്‍ ജബല്‍ അല്‍ അഖ്ദറിലാണ് ചരക്ക് എത്തിച്ചത്. ദുര്‍ഘടമായ പാതകളിലൂടെ സഞ്ചരിക്കാന്‍ പ്രയാസമുള്ള മേഖലകളില്‍ അതിവേഗം സഹായമെത്തിക്കാന്‍ ഈ ഡ്രോണിന് സാധിക്കുമെന്ന് പരീക്ഷണം തെളിയിച്ചു.
ഒമാന്‍ ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രി സഈദ് ബിന്‍ ഹമൂദ് അല്‍ മാവാലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി തദ്ദേശീയമായ സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഉദാഹരണമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ഇബ്‌നു ഫിര്‍നാസ് സെന്റര്‍ ഫോര്‍ ഡ്രോണ്‍സ് സിഇഒ മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഹാരിത്തിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. ഒമാനില്‍ ഡ്രോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ആഗോള തലത്തില്‍ തന്നെ ഈ മേഖലയില്‍ മികച്ച മുന്നേറ്റം നടത്താനുമാണ് 'സ്‌കൈ ബ്രിഡ്ജ്' പ്രോജക്റ്റിലൂടെ ലക്ഷ്യമിടുന്നത്. വിദൂര പ്രദേശങ്ങളില്‍ മെഡിക്കല്‍ സേവനങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും എത്തിക്കാന്‍ ഈ പുതിയ സാങ്കേതികവിദ്യ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.
സഹത്തിന്റെ പ്രത്യേകതകള്‍:
* വാഹകശേഷി: പരമാവധി 250 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുണ്ട്.
* ദൂരപരിധി: ഒറ്റത്തവണ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.
* ഉപയോഗം: ചരക്ക് നീക്കം, ദീര്‍ഘദൂര നിരീക്ഷണം, പ്രത്യേകിച്ച് കടല്‍ മാര്‍ഗമുള്ള നിരീക്ഷണം എന്നിവയ്ക്ക് അനുയോജ്യം.
* പ്രാദേശിക നിര്‍മ്മിതി: ഒമാനിലെ വിദഗ്ധരും സാങ്കേതിക പ്രവര്‍ത്തകരും ചേര്‍ന്നാണ് ഡ്രോണ്‍ വികസിപ്പിച്ചെടുത്തത്.
The Sultanate of Oman marked a milestone in aviation technology with the successful demonstration of 'Sahm,' an indigenously assembled unmanned aerial vehicle (UAV). During the 'Sky Bridge' event at the Military Technological College, the drone performed its inaugural flight, carrying 100 kg of medical supplies over a distance of 100 km to the Al Jabal Al Akhdhar highlands. This feat showcases the drone's capability to navigate challenging terrains and deliver critical supplies to remote areas with high efficiency.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."