ഇന്ത്യക്ക് വെനിസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറെന്ന് സൂചന നൽകി അമേരിക്ക; ഉപരോധം തകർത്ത വ്യാപാരത്തിന് പച്ചക്കൊടി
ന്യൂഡൽഹി: വെനിസ്വേലൻ എണ്ണ വാങ്ങാൻ ഇന്ത്യയെ അനുവദിക്കാൻ തയ്യാറാണെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചതായി റിപ്പോർട്ട്. ട്രംപ് ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ ഉപരോധങ്ങൾ മൂലം മരവിച്ച വ്യാപാരം ഭാഗികമായി വീണ്ടും തുറക്കാനുള്ള സാധ്യതയാണ് ഇന്ത്യക്ക് ഇതോടെ തുറക്കുന്നത്. അമേരിക്കയുടെ വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും എണ്ണ ഇടപാട്.
വാർത്ത ഏജൻസിയായ ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിലാണ് യു.എസ് ഉദ്യോഗസ്ഥൻ അമേരിക്ക ഇക്കാര്യം പരിഗണിച്ച് വരികയാണെന്ന തരത്തിലാണ് മറുപടി ഉണ്ടായത്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ കണക്കിലെടുത്ത്, വെനിസ്വേലൻ ക്രൂഡ് ഓയിൽ വീണ്ടും വാങ്ങാൻ ഇന്ത്യയെ അനുവദിക്കാൻ അമേരിക്ക തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ, 'അതെ' എന്ന് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിന്റെ സൂക്ഷ്മമായ വിശദാംശങ്ങൾ ഇപ്പോഴും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മിക്കവാറും എല്ലാ രാജ്യങ്ങൾക്കും വെനിസ്വേലൻ എണ്ണ വിൽക്കാൻ അമേരിക്ക തയ്യാറാണെന്ന യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റിന്റെ സമീപകാല പ്രസ്താവനകളും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
അമേരിക്കൻ ഉപരോധങ്ങൾ വ്യാപാരം വെട്ടിക്കുറയ്ക്കുന്നതിന് മുമ്പ്, ഇന്ത്യ വെനിസ്വേലയുടെ എണ്ണ ഉപയോഗിക്കുന്ന ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നായിരുന്നു, സങ്കീർണ്ണമായ ശുദ്ധീകരണശാലകൾക്ക് ആവശ്യമായ ഇന്ധനം വൻതോതിൽ വാങ്ങുന്ന രാജ്യം കൂടിയാണ് ഇന്ത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."