ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കി കെ.എസ്.റിലീഫ്; 8.27 ബില്യൺ ഡോളറിലധികം സംഘടന ചിലവഴിച്ചു
റിയാദ്: ലോകത്തെ ഏറ്റവും കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ജനതകൾക്ക് സഹായമെത്തിച്ച് സൗദി അറേബ്യയുടെ കാരുണ്യ സംഘടനയായ കെ.എസ്.റിലീഫ്. പലസ്തീനികൾക്ക് ഭക്ഷണപ്പൊതികളുമായി കെ.എസ്.റിലീഫിന്റെ സഹായ വാഹനവ്യൂഹം റഫ അതിർത്തി കടന്ന് തെക്കുകിഴക്കൻ ഗാസയിലെ കെരെം അബു സലേം ക്രോസിംഗിലെത്തിക്കഴിഞ്ഞു. ഗാസയിലെ കെ.എസ്.റിലീഫിന്റെ പങ്കാളിയായ സൗദി സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജ് തെക്കൻ ഗാസയിലെ അൽ-ഖറാറ മേഖലയിലും ഖാൻ യൂനിസിലെ അൽ-മവാസി മേഖലയിലും പുതിയ ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഭക്ഷണവും താമസസൗകര്യവും ഉറപ്പാക്കി അവരുടെ കഷ്ടപ്പാടുകൾക്കിടയിൽ തുണയാവുകയാണ് കെ.എസ്.റിലീഫ്. സുഡാനിലെ ഉംദുർമാൻ മേഖലയിൽ അൽ-മനാര വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് പുനഃസ്ഥാപിക്കുന്നതിനും, സൗദി മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ, അൽ-ബുലൂക് ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനുമായി കെ.എസ്.റിലീഫ് ഒരു സിവിൽ സൊസൈറ്റി ഓർഗനൈസേഷനുമായി കരാറിൽ ഇതിനോടകം ഒപ്പിട്ടു കഴിഞ്ഞു. ഇതിലൂടെ കുടിവെള്ളം ലഭ്യമാക്കാക, ജലജന്യ രോഗങ്ങൾ കുറയ്ക്കുക ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കുക എന്നിവയാണ് ലക്ഷ്യം വെക്കുന്നത്. സൗദി അറേബ്യ ഇതുവരെ 13 വിമാനങ്ങളും 60 കപ്പലുകളും വഴി സഹായങ്ങൾ എത്തിച്ചിട്ടുണ്ട്.
സുഡാനിലെ സെന്നാർ സ്റ്റേറ്റിലും റിവർ നൈൽ സ്റ്റേറ്റിലുമായി ആയിരക്കണക്കിന് ആളുകൾക്ക് കെ.എസ്.റിലീഫ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തിരുന്നു. യമനിലെ തായിസ് ഗവർണറേറ്റിലെ പ്രോസ്തെറ്റിക്സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ എട്ടാം ഘട്ടം നടപ്പിലാക്കുന്നതിനായി അന്താരാഷ്ട്ര സംഘടനയുമായി സഹകരണ കരാറിൽ ഒപ്പിട്ടു. 8,050 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ശാരീരിക പുനരധിവാസം, കൃത്രിമ അവയവങ്ങൾ ഘടിപ്പിക്കൽ, വികലാംഗരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരൽ എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചാഡിലെ 810 കുടുംബങ്ങൾക്കും അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലെ 510 കുടുംബങ്ങൾക്കും ഏജൻസി ഭക്ഷണ സഹായം നൽകി. 2015 മുതൽ ഇതുവരെ 109 രാജ്യങ്ങളിലായി 4,006 പദ്ധതികളാണ് കെ.എസ്.റിലീഫ് ഇതിനോടകം നടപ്പിലാക്കിയത്. ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വം, പാർപ്പിടം എന്നീ മേഖലകളിലായി 8.27 ബില്യൺ ഡോളറിലധികം സംഘടന ചിലവഴിച്ചു കഴിഞ്ഞു.
The King Salman Humanitarian Aid and Relief Center (KSrelief) continues its mission to support crisis-hit populations worldwide. In Gaza, aid convoys have successfully crossed through the Kerem Abu Salem crossing to deliver essential food parcels, while new camps have been established in Al-Qarara and Al-Mawasi to provide shelter for displaced families. In Sudan, KSrelief has partnered with civil society organizations to restore the Al-Manara water treatment plant in Omdurman and provide stable electricity to key maternity and children's hospitals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."