മക്കയില്‍ മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം; അഞ്ച് പ്രവാസികള്‍ പിടിയില്‍
മക്ക: മസാജ് സെന്ററിന്റെ മറവില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അഞ്ച് പ്രവാസികളെ മക്ക പൊലീസ് അറസ്റ്റ് ചെയ്തു. മക്കയിലെ ഒരു മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
കമ്മ്യൂണിറ്റി സെക്യൂരിറ്റി, ഹ്യൂമന്‍ ട്രാഫിക്കിങ് വിഭാഗങ്ങളുമായി സഹകരിച്ചാണ് പൊലീസ് ഈ നടപടി സ്വീകരിച്ചത്. മുന്‍സിപ്പല്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവന്നതെന്നും പരിശോധനയില്‍ കണ്ടെത്തി.
അറസ്റ്റിലായവര്‍ക്കെതിരെയുള്ള പ്രാഥമിക നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമലംഘനം നടത്തിയ സ്ഥാപനത്തിനെതിരെ മുന്‍സിപ്പല്‍ ചട്ടപ്രകാരമുള്ള കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
English Summary: Makkah Police have arrested five expatriates for engaging in immoral activities under the guise of a massage center. The raid, conducted in coordination with Community Security and Human Trafficking departments, also revealed that the establishment was operating in violation of municipal regulations. The suspects have been referred to the Public Prosecution for further legal action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."