ജവാസാത്തിന്റെ കാര്യക്ഷമമായ ഇടപെടൽ; സൊകോത്രയിലെ വിനോദസഞ്ചാരികളുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കി
ജിദ്ദ: യമനിലെ സൊകോത്ര ദ്വീപിൽ നിന്ന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിനോദസഞ്ചാരികളുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്‌സ് (ജവാസാത്ത്). യാത്ര സുഗമമാക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും അധികൃതർ വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
യോഗ്യരായ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സർവീസ് കൗണ്ടറുകളുടെ പ്രവർത്തനം വേഗത്തിലാക്കുമെന്ന് പാസ്‌പോർട്ട് ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു. ക്രിത്യമായ നടപടികൾ സ്വീകരിച്ചുകൊണ്ട് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രാ സൗകര്യങ്ങൾ ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.
The General Directorate of Passports (Jawazat) has successfully completed the entry procedures for a group of tourists arriving from Yemen’s Socotra Island at King Abdulaziz International Airport in Jeddah. To ensure a seamless travel experience, the authorities have deployed qualified personnel and optimized service counters to handle documentation swiftly. The Jawazat emphasized its commitment to providing high-quality services and advanced facilities to ensure a safe and hassle-free transit for international visitors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."