HOME
DETAILS

രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം; എസ്.കെ.എസ്.എസ്.എഫ്

  
January 11, 2026 | 1:32 AM

skssf against spreading hate for political gain

പട്ടിക്കാട് (ഫൈസാബാദ്): രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ സമാധാനകാംക്ഷികളായ മലയാളി സമൂഹം തിരിച്ചറിയണമെന്നും കേരളത്തിലെ മുസ് ലിം മുഖ്യധാരയിൽ ഒട്ടും സ്വാധീനമില്ലാത്ത ജമാഅത്തെ ഇസ് ലാമിയെ ഉയർത്തി കാട്ടി ഇസ്ലാമോഫോബിയക്ക് പ്രചാരണം നൽകുന്ന നീക്കം ബന്ധപ്പെട്ടവർ ഉപേക്ഷിക്കണമെന്നും പട്ടിക്കാട് ജാമിഅ നൂരീയ്യയിൽ ചേർന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. അവരുടെ അപകടകരമായ ആശയങ്ങളെ ജമാഅത്ത് രൂപീകരണ കാലം മുതൽ സമസ്തയും മറ്റു മുസ്ലിം സംഘടനകളും  എതിർത്തിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നുമുണ്ട്.മുസ്ലിം പൊതുവേദികളിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിരുന്ന ജമാഅത്തിനെ  സമുദായത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ ആര് ശ്രമിച്ചാലും അനുവദിക്കുകയുമില്ല. അവർക്ക് സമുദായ മുഖ്യധാരയിൽ ഇടം നൽകുന്നവർ വിദ്വേഷ പ്രചാരകർക്ക് അവസരം നൽകുകയാണ്. എന്നാൽ ജമാഅത്തിനെ മറയാക്കി സമുദായത്തെ മൊത്തത്തിൽ തെറ്റുധരിപ്പിക്കാനുള്ള ഗൂഢനീക്കം തടയാൻ സമുദായം ജാഗ്രത കാണിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

നേരത്തെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൃതു ഹിന്ദുത്വ സമീപനം സ്വീകരിച്ച മതേതര പാർട്ടികൾ അതിൻ്റെ തിക്തഫലം അനുഭവിച്ചതാണ്. വർഗീയതക്ക് ഒരു കാലത്തും ഇടം നൽകാത്ത കേരളത്തിൽ അത്തരം പരീക്ഷണങ്ങൾ ആര് നടത്തിയാലും അതിനെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം. 

അടിസ്ഥാന രഹിതമായ വാദങ്ങളുയർത്തി നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശൻ സൗഹൃദ കേരളത്തിലെ സ്ഥിരം ശല്യക്കാരനായി മാറിയിരിക്കുകയാണ്. ഇദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ട്. അതിന് പകരം, വിദ്വേഷ പ്രചാരകർക്ക് ശക്തി പകരുന്ന വിധത്തിൽ സംഘ് പരിവാർ ഭാഷയിൽ സംസാരിക്കാൻ ചില  നേതാക്കളെ തുറന്ന് വിടുന്ന രീതി ഒട്ടും ശരിയല്ലെന്നും യോഗം ചൂണ്ടിക്കാട്ടി. സയ്യിദ് ഫഖ് റുദ്ദീൻ തങ്ങൾ കണ്ണന്തളി അധ്യക്ഷത വഹിച്ചു. സത്താർ പന്തലൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ,സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി ,അൻവർ മുഹിയദ്ദീൻ ഹുദവി തൃശ്ശൂർ,ആശിഖ് കുഴിപ്പുറം,ഷമീർ ഫൈസി ഒടമല,അലി അസ്‌കർ കരിമ്പ,ജലീൽ പട്ടർകുളം,സുറൂർ പാപ്പിനിശ്ശേരി,മൊയ്തീൻ കുട്ടി യമാനി പന്തിപ്പോയിൽ,അനീസ് ഫൈസി മാവണ്ടിയൂർ, അലി അക്ബർ മുക്കം,നൂറുദ്ധീൻ ഫൈസി മുണ്ടുപാറ,അബ്ദുൽ സത്താർ ദാരിമി തൃശ്ശൂർ,ഫാറൂഖ് ഫൈസി മണിമൂളി ,ഡോ.അബ്ദുൽ ഖയ്യും കടമ്പോട്,ഷാഫി ആട്ടീരി എന്നിവർ സംബന്ധിച്ചു. സംസ്ഥാന ജന.സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും മുഹ് യുദ്ധീർ കുട്ടി യമാനി നന്ദിയും പറഞ്ഞു.

SKSSF stated that Malayalis should be alert to and identify individuals or groups spreading hate for political gain.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം നാളെ പോളിംഗ് ബൂത്തിലേക്ക്; പോരാട്ടം കടുപ്പിച്ച് എൽഡിഎഫും യുഡിഎഫും

Kerala
  •  6 hours ago
No Image

തളരാൻ എനിക്ക് കഴിയില്ല, മക്കൾക്കായി ഞാൻ ഈ പോരാട്ടവും ജയിക്കും; വിവാഹമോചനത്തെക്കുറിച്ച് ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം

Others
  •  6 hours ago
No Image

മടങ്ങിവരവിൽ വീണ്ടും വിധി വില്ലനായി; പരിശീലനത്തിനിടെ പരുക്ക്, കണ്ണീരോടെ പന്ത് കളം വിടുന്നു

Cricket
  •  6 hours ago
No Image

മിനിറ്റുകൾ കൊണ്ട് എത്തേണ്ട ദൂരം, പിന്നിട്ടത് 16 വർഷം; 2010-ൽ ഓർഡർ ചെയ്ത നോക്കിയ ഫോണുകൾ ഒടുവിൽ ഉടമയുടെ കൈകളിൽ

International
  •  6 hours ago
No Image

രാഹുലിനെതിരെ നടപടിക്കൊരുങ്ങി നിയമസഭ; അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്ന് സ്പീക്കര്‍

Kerala
  •  6 hours ago
No Image

ജാമ്യമില്ല, രാഹുല്‍ റിമാന്‍ഡില്‍; ജയിലിലേക്ക് മാറ്റും 

Kerala
  •  7 hours ago
No Image

ട്രംപിന് ഗ്രീൻലാൻഡ് വേണം, പക്ഷേ ജനങ്ങൾക്ക് വേണ്ടത് സ്വാതന്ത്ര്യം! അധിനിവേശ നീക്കത്തിനെതിരെ ദ്വീപ് ഉണരുന്നു

International
  •  7 hours ago
No Image

മഹാരാഷ്ട്രയില്‍ പോക്‌സോ കേസ് പ്രതിയെ കൗണ്‍സിലറാക്കി ബി.ജെ.പി 

National
  •  7 hours ago
No Image

15 പവൻ കവർന്ന കള്ളൻ 10 പവൻ അടുക്കളയിൽ മറന്നുവെച്ചു; മാറനല്ലൂരിൽ നാലു മാസത്തിനിടെ നഷ്ടപ്പെട്ടത് ഒരുകോടിയിലധികം രൂപ

Kerala
  •  7 hours ago
No Image

ഗർഭം ധരിപ്പിച്ചാൽ ലക്ഷങ്ങൾ വാ​ഗ്ദാനം; യുവാക്കളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ

National
  •  7 hours ago