റീൽസ് ചിത്രീകരിച്ചത് ശരിയായില്ലെന്ന വിഷമം; കാസർകോട് യുവാവ് ജീവനൊടുക്കി
കാസർകോട്: സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനായി റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ പിഴവിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആരിക്കാടി സ്വദേശി സന്തോഷ് (30) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സന്തോഷിനെ കണ്ടെത്തിയത്.
തെർമോകോൾ ഉപയോഗിച്ചുള്ള ഒരു റീൽസ് ചിത്രീകരിച്ച് സന്തോഷ് സുഹൃത്തിന് അയച്ചുനൽകിയിരുന്നു. എന്നാൽ ചിത്രീകരണത്തിൽ ചില പിഴവുകൾ സംഭവിച്ചതായും അതിൽ താൻ അതീവ ദുഖിതനാണെന്നും സന്തോഷ് സുഹൃത്തിനെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ സുഹൃത്ത് തിരിച്ചുവിളിച്ചെങ്കിലും സന്തോഷ് ഫോൺ എടുത്തില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രദ്ധിക്കുക: ജീവിതത്തിലെ പ്രതിസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ പ്രിയപ്പെട്ടവരോടോ വിദഗ്ധരോടോ സംസാരിക്കുക. സഹായത്തിനായി സംസ്ഥാന സർക്കാരിന്റെ 'ദിശ' ഹെൽപ്‌ലൈൻ നമ്പറായ 1056 ലേക്ക് വിളിക്കാവുന്നതാണ്.
A young man from Kasaragod, Kerala, reportedly died by suicide after being deeply distressed that the social media reels he filmed did not turn out as expected. According to reports, his disappointment over the quality or outcome of the videos led him to take the extreme step.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."