HOME
DETAILS

In Depth Story : എന്തുകൊണ്ട് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം സംഘർഷാവസ്ഥ? ഇറാനും വെനസ്വലയും സിറിയയും നീറിപ്പുകയുന്നതിന്റെ പിന്നിലെല്ലാം ഒരേ കാരണം

  
കെ. ശബാസ് ഹാരിസ്
January 12, 2026 | 6:13 AM

neo-colonialism-western-hegemony-global-conflicts

ലോകത്ത് സംഘർശങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടിക എടുത്താൽ ഒരൊറ്റ പാശ്ചാത്യ രാജ്യത്തെയും കണ്ടെത്താൻ സാധിക്കാതെ പട്ടികയിൽ ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ മാത്രം ഉൾപ്പെടുന്നത് എന്ത് കൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കണക്കുകളിൽ ജീവിത നിലവാരത്തിലും, സന്തോഷ സൂചികയിലും, പാശ്ചാത്യ രാജ്യങ്ങൾ ഇടം പിടിച്ചത് എങ്ങനെയെന്നും നമ്മൾ ചിന്തിക്കാറുണ്ടോ?

ഒരുപക്ഷെ സംഘർഷങ്ങൾക്ക്‌ കാരണം നേരത്തെ സൂചിപ്പിച്ച ദേശങ്ങളിലെ സംസ്കാരവും, അവിടുത്തെ ജനതയും, അവരെ നയിക്കുന്ന ഇസ്ലാം പോലെയുള്ള ദർശനങ്ങളുമാണ് എന്നാണ് പൊതുവെ പ്രചരിപ്പിക്കപ്പെടുന്നതും, എല്ലാവരും വിശ്വസിക്കുന്നതുമായ ഒന്ന്. മുന്നേറ്റങ്ങളുടെ പട്ടികയിൽ പാശ്ചാത്യർ ഇടം പിടിച്ചത് അവരുടെ ചരിത്രവും സംസ്കാരവും നല്ലതായത് കൊണ്ടും അവരെ നയിക്കുന്ന ദർശനങ്ങൾ മനുഷ്യത്വത്തിൽ അധിഷ്ഠിതമായത് കൊണ്ടുമാണ് എന്നാണ് പൊതു ധാരണ. അല്ലെങ്കിൽ അങ്ങനെ ആണ് ഉണ്ടാക്കിയെടുത്ത ആഖ്യാനം. ഈ പ്രചരിക്കപ്പെടുന്ന/വിശ്വസിക്കപ്പെടുന്ന ആഖ്യാനത്തിൽ വല്ല വസ്തുതയുമുണ്ടോ, അതോ ഈ ആഖ്യാനം തന്നെ ആരുടെയെങ്കിലും നിർമ്മിതിയാണോ?

2026-01-1211:01:78.suprabhaatham-news.png
 
 

നിയോ കൊളോണിയൽ ഇടപെടകലുകളും പാശ്ചാത്യ അധിനിവേശവും:

നൂറ്റാണ്ടുകളോളം ലോകത്തെ അടക്കി ഭരിച്ച യൂറോപ്പ്യൻ ദേശങ്ങൾ കോളനിവത്കരിക്കപ്പെട്ട ദേശങ്ങളിലെ പ്രതിരോധങ്ങൾ കൊണ്ടും, രണ്ട് ലോക മഹായുദ്ധങ്ങളുടെ അനന്തരഫലമായും കോളനികളിൽ നിന്ന് വിട്ട് പോകുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് പാശ്ചാത്യർ മടങ്ങുമ്പോഴേക്കും ആ നാട്ടിലെ പറ്റാവുന്നത്ര പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്ത് സ്വന്തം സാമ്പത്തിക സ്ഥിതി അവർ മെച്ചപ്പെടുത്തി കഴിഞ്ഞിരുന്നു. ഒപ്പം കോളനികളിലെ സാമൂഹിക, സാംസ്കാരിക, ദാർശനിക തലങ്ങളെ തങ്ങൾക്ക് അനുകൂലമായ സ്വഭാവത്തിൽ നീണ്ട ഭരണത്തിലൂടെ മാറ്റിയെടുക്കാനും പാശ്ചാത്യ ദേശങ്ങൾക്ക് സാധിച്ചു. 

ഒട്ടോമൻ സാമ്രാജ്യത്തിന്റെ (ഉസ്മാനിയ ഖിലഫാത്ത്) തകർച്ചയ്ക്ക് ശേഷം ലോകത്തിന്റെ നിയന്ത്രണം തന്നെ തങ്ങളിലേക്കാക്കി മാറ്റിയ പാശ്ചാത്യർ കോളനികളായി വെച്ചിരുന്ന രാജ്യങ്ങളിൽ നിന്ന് വിട്ട് പോകുന്നതിന് മുന്നേ അവിടുത്തെ അതിർത്തികൾ മുതൽ തുടർന്നുള്ള ഭരണ സംവിധാനങ്ങൾ വരെ എത്തരത്തിലായിരിക്കണം എന്നതിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഫ്രഞ്ച് വിപ്ലവാനന്തരം യൂറോപ്പിൽ ഉടലെടുത്ത ജനാധിപത്യം, മതേതരത്വം പോലെയുള്ള വ്യവസ്ഥകളും ആ വ്യവസ്ഥകൾ നടപ്പിലാക്കപ്പെട്ട ശേഷം യൂറോപ്പിൽ ഉണ്ടായ നവോത്ഥാനങ്ങളും ലോകത്തിന് മുന്നിൽ മേന്മ നിറഞ്ഞ ഒന്നായി അവതരിപ്പിക്കാൻ പാശ്ചാത്യർക്ക് സാധിച്ചു. അങ്ങനെ യൂറോപ്പിൽ തന്നെ സംഭവിച്ച വ്യവസായ വിപ്ലവവും, അതിനെ തുടർന്നുണ്ടായ മുതലാളിത്ത വ്യവസ്ഥയും, അതിനെ ചോദ്യം ചെയ്ത് കൊണ്ട് യൂറോപ്പിൽ തന്നെ ഉടലെടുത്ത കമ്മ്യൂണിസവും ലോകത്തോട്ടാകെ വ്യാപിച്ചു. അഥവാ, ലോകം എല്ലാ അർത്ഥത്തിലും യൂറോപ്പിന്റെ സംസ്കാരത്തിനും, ചരിത്രത്തിനും, പ്രതിരോധ മാതൃകൾക്കും അടിമപ്പെട്ടു. ഇതോട് കൂടി ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ ജനങ്ങളെ നയിച്ചിരുന്ന ദർശനങ്ങൾ പ്രാകൃതവും അവരുടെ സംസ്കാരങ്ങൾ മതാചരവും അവരുടെ പ്രതിരോധങ്ങൾ ഭീകരതയുമായി വ്യാഖ്യാനിക്കപ്പെട്ട് തുടങ്ങി.

2026-01-1211:01:52.suprabhaatham-news.png
 
 

 

നേരത്തെ തിരിച്ചറിഞ്ഞു കേരളാമുസ്ലിംകൾ

ഒരുപക്ഷെ കൊളോണിയൽ കാലത്ത് തന്നെ കേരളത്തിലെ മുസ്ലിം സമുദായത്തിന് പാശ്ചാത്യരുടെ ഈയൊരു സാംസ്കാരിക അധിനിവേശം തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. അത്‌ കൊണ്ടാണ് ഒരു കാലത്ത് കേരളത്തിലെ മുസ്ലിം പണ്ഡിതന്മാർ ഇംഗ്ലീഷ് ഭാഷ നിഷിദ്ധമാക്കിയതും, പകരം അറബി മലയാള ഭാഷയിലൂടെ സമുദായത്തിന്റെ സാംസ്കാരിക വൈജ്ഞാനിക സാഹിത്യ രചനകൾ രചിച്ചതും. പിന്നീട് ആഗോളവത്കരണാനന്തരം സമുദായം അറബി മലയാള ഭാഷയിൽ നിന്ന് അകന്നതും, വൈദേശിക ഭാഷകൾക്ക് കൂടുതൽ പ്രാധാന്യം കല്പിച്ചതും ചരിത്രത്തിലെ മറ്റൊരു വൈരുദ്ധ്യം.

ഇത്തരത്തിൽ കൊളോണിയൽ ഭരണകൂടങ്ങൾ ഉണ്ടാക്കിയെടുത്ത ദേശ - രാഷ്ട്രങ്ങളും, അവരുടെ സാംസ്കാരിക ആധിപത്യത്തിന്റെ സ്വാധീനത്താൽ നിർമ്മിതമായ ഭരണ സംവിധാനങ്ങളും, കലാ രൂപങ്ങളും, സിദ്ധാന്തങ്ങളും ലോകത്ത് മഹത്വവത്കരിക്കപ്പെട്ടു. ഇതിന് എതിരിൽ നിലയുറപ്പിക്കുന്ന ഭരണകൂടങ്ങളെയോ, സിദ്ധാന്തങ്ങളെയോ, ജനതയോ തങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാനും പാശ്ചാത്യർ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ലോകം മുഴുവനും ചലിക്കുന്നത് അവരുടെ ഇഷ്ടാനുസരണങ്ങൾക്ക് വിധേയമായി കൊണ്ടായത് കൊണ്ട് തന്നെ ആർക്കും ഈയൊരു പ്രവർത്തിയെ കുറ്റമായി തോന്നുന്നില്ല എന്ന് മാത്രമല്ല, ഈയൊരു നിയോ കൊളോണിയൽ അധിനിവേശം ഒരു ആവശ്യകതയായി ലോകം അംഗീകരിക്കുകയും ചെയ്യുന്നു.

2026-01-1211:01:10.suprabhaatham-news.png
 
 

മൂന്നാം ലോക രാജ്യങ്ങളിലെ സംഘർശങ്ങളും, പാശ്ചാത്യ രാജ്യങ്ങളിലെ സമാധാനവും:

നേരത്തെ സൂചിപ്പിച്ച പോലെ കൊളോണിയൽ ഭരണകാലത്ത് കോളനികളിൽ നിന്ന് അപഹരിച്ച വിഭവങ്ങൾ കൊണ്ട് സാമ്പത്തികവും, സാമൂഹികവുമായ ഒരു സ്ഥിരത കൈവരിക്കാൻ പാശ്ചാത്യർക്ക് സാധിക്കുന്നുണ്ട്. കോളനികളിൽ ബാക്കിയായ സാംസ്കാരിക ആധിപത്യത്തിലൂടെ കോളനികളിൽ അപ്രത്യക്ഷ ഭരണം തുടരുവാനും യൂറോപ്പിന് സാധിച്ചു. സ്വാതന്ത്ര്യം നേടിയ കോളനികളിൽ കൊളോണിയൽ കാലത്ത് കൊളോണിയൽ ഭരണകൂടങ്ങൾ പാകിയ വിഭാഗീയതയുടെ വിത്തുകൾ സ്വാതാന്ത്ര്യാനന്തരം കോളനികളിൽ ശക്തിപ്പെടുകയും അത്‌ രാജ്യങ്ങളുടെ വിഭജനങ്ങളിലേക്കും, അധികാരത്തിനുള്ള സംഘർശങ്ങളിലേക്കും കൊണ്ടെത്തിച്ചു. ഈയവസരം മുതലെടുത്ത് അമേരിക്ക പോലെയുള്ള രാജ്യങ്ങൾ ഈ പ്രദേശങ്ങളിൽ അധിനിവേശം നടത്തുകയും, പ്രകൃതി വിഭവങ്ങളിലേക്കുള്ള ചൂഷണം വ്യാപിപ്പിക്കുകയും ചെയ്തു. അവിടുങ്ങളിലെ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവിടങ്ങളിൽ നമ്മൾ ഇടപെടുന്നത് എന്ന അഖ്യാനം നിർമ്മിച്ചെടുത്ത് കൊണ്ട് അമേരിക്ക തങ്ങളുടെ അധിനിവേശ താത്പ്പര്യങ്ങളെ സംരക്ഷിക്കുകയും ചെയ്തു.

 

ഇസ്രായേലിന്റെ രൂപീകരണവും, മുസ്ലിം രാജ്യങ്ങളിലെ സംഘർശങ്ങളും:

ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള പാശ്ചാത്യ അധിനിവേശത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് ദാർശനിക തലമാണ്. പാശ്ചാത്യ അധിനിവേശ സംസ്കാരത്തെ തടഞ്ഞു നിർത്താൻ മാത്രമുള്ള ശേഷി ഇസ്‌ലാമിനുണ്ടെന്നുള്ള വസ്തുത മറ്റാരേക്കാളും പാശ്ചാത്യ ദേശങ്ങൾക്കറിയാം. സ്വന്തമായ പ്രപഞ്ച വീക്ഷണവും, സംസ്കാരവും, നാഗരിക സങ്കൽപ്പങ്ങളുമുള്ള ഇസ്‌ലാം എന്ന ദർശനം തങ്ങളുടെ ചൂഷണത്തിന് അധിഷ്ഠിതമായ ലോക വീക്ഷണത്തിന് എതിരാണെന്ന് തിരിച്ചറിഞ്ഞ പാശ്ചാത്യ ലോകം ഉസ്മാനിയ ഖിലാഫത്ത് തകർത്ത് കൊണ്ട് മുസ്ലിംകൾക്ക് ഇടയിലെ ഐക്യത്തെ ആദ്യം ഇല്ലായ്മ ചെയ്തു. ഒപ്പം ബാൽഫോർ പ്രഖ്യാപനത്തിലൂടെ സയണിസ്റ്റ് താതപ്പര്യങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്തു. പലസ്തീനിലേക്ക് അഭയാർത്ഥികളായി കൊണ്ട് എത്തിച്ചേർന്ന ജൂതന്മാർക്ക് ആയുധങ്ങളും, സമ്പത്തും നൽകി വളർത്തിയതും പാശ്ചാത്യ ദേശങ്ങൾ തന്നെ. അങ്ങനെ പാശ്ചാത്യരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ രൂപം കൊണ്ട ജൂത ലോബി ഒടുവിൽ പാശ്ചാത്യരുടെ സഹായത്താൽ തന്നെ 1948ൽ ഇസ്രായേൽ രാഷ്ട്രം രൂപീകരിക്കുകയും ചെയ്തു. ഇതോട് കൂടി ഇസ്‌ലാമും പാശ്ചാത്യ ദർശനവും നേരിട്ടുള്ള ഏറ്റുമുട്ടലുകളിലേക്ക് പ്രവേശിക്കുകയും, മിഡിൽ ഈസ്റ്റ് സംഘർഷങ്ങളുടെ ഇടമായി തീരുകയും ചെയ്തു.

രണ്ടാമത്തെ കാരണം പ്രകൃതി വിഭവങ്ങളാണ്. ആഫ്രിക്കൻ, ഏഷ്യൻ മുസ്ലിം രാജ്യങ്ങളിൽ അടങ്ങിയിട്ടുള്ള എണ്ണ, സ്വർണ്ണം, ലിത്യം പോലെയുള്ള അനേകം പ്രകൃതി വിഭവങ്ങളെ സ്വന്തമാക്കാൻ ഈ ദേശങ്ങളിലെ രാഷ്ട്രങ്ങളിൽ വിഘടനവാദ സംഘടനകളെ നിർമ്മിച്ചെടുക്കുകയും, അവിടുങ്ങളിൽ സംഘർഷങ്ങൾ ഉണ്ടാക്കുകയും, ശേഷം ജനാധിപത്യവും ആ നാട്ടിലെ ജനതയെ സംരക്ഷിക്കുക എന്ന പേരിൽ അവിടുങ്ങളിൽ അധിനിവേശം നടത്തുകയും ചെയ്യുന്ന രീതി ഇപ്പോഴും അമേരിക്ക ലോകത്ത് തുടർന്ന് കൊണ്ടിരിക്കുകയാണ്. 

 

'സമാധാനം സൃഷ്ടിക്കാനുള്ള' അമേരിക്കയുടെ ഇടപെടൽ

ആധുനിക ജനാധിപത്യ മതേതര ഭരണകൂട വ്യവസ്ഥയെ ഏറ്റവും മനുഷ്യത്വപരമായ ഭരണസംവിധാനമായി അവതരിപ്പിക്കാൻ പാശ്ചാത്യ ദേശങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുസ്ലിം രാജ്യങ്ങളിൽ നിലനിൽക്കുന്ന രാജ ഭരണമോ, മറ്റു ഭരണ സംവിധാനങ്ങളോ പ്രാകൃതവും മാനുഷിക വിരുദ്ധവുമായിട്ടുള്ള ഒന്നായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ അഖ്യാനത്തിലൂടെ മുസ്ലിം രാഷ്ട്രങ്ങളിലേക്കുള്ള പാശ്ചാത്യ അധിനിവേശം ആ നാട്ടിൽ സമാധാനം സൃഷ്ടിക്കാനുള്ള അമേരിക്കയുടെ ഇടപെടലായി ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ജനാധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടി ഏകാതിപധികളെ അമേരിക്ക ഇല്ലാതാക്കിയ ലിബിയ, ഇറാഖ് പോലെയുള്ള രാജ്യങ്ങൾ പിന്നീട് ഒരിക്കലും സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇവിടങ്ങളിലൊക്കെ പിന്നീട് സംഘർഷങ്ങൾ വ്യാപിക്കുകയും, ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്ന അവസ്ഥയുമാണ് ഉണ്ടായിട്ടുള്ളത്. ഒപ്പം തന്നെ ഇസ്ലാമിക ഭീകരവാദം ആരോപിച്ചു കൊണ്ട് അധിനിവേശം നടത്തിയ അഫ്ഗാനിസ്ഥാൻ, സിറിയ പോലെയുള്ള രാജ്യങ്ങൾ ഇപ്പോഴും അരക്ഷിതാവസ്ഥയിൽ തന്നെ കഴിയുന്നതും കാണാം. അഥവാ, പാശ്ചാത്യരുടെ ദേശങ്ങൾ സമാധാനത്തിൽ ജീവിക്കുന്നത് അവരുടെ ഭരണകൂടങ്ങൾ മറ്റുള്ള ദേശങ്ങളിൽ അഴിച്ചു വിടുന്ന അക്രമങ്ങളും, തുടരുന്ന ചൂഷണവും കാരണമാണ്. മൂന്നാം ലോക രാജ്യങ്ങൾ പട്ടിണിയിലും സംഘർഷത്തിലും ജീവിതം തള്ളി നീക്കേണ്ടി വരുന്നത് പാശ്ചാത്യ അധിനിവേശം കാരണവുമാണ്.

2026-01-1211:01:94.suprabhaatham-news.png
 
 

ഇസ്ലാമിക ഭീകരവാദം എന്ന ആഖ്യാനം:

പാശ്ചാത്യ അധിനിവേഷങ്ങൾക്കെതിരെ മുസ്ലിം രാജ്യങ്ങളിൽ ശക്തമായ പ്രതിരോധം തന്നെ രൂപപ്പെട്ട് വന്നിരുന്നു. അത്‌ സാംസ്കാരിക, ദാർശനിക, വൈജ്ഞാനിക, സൈനിക സ്വഭാവത്തിൽ നിലനിൽക്കുകയും ചെയ്യുന്നു. ഈ പ്രതിരോധ സംഘടനകളുടെ അധിനിവേശ വിരുദ്ധ പ്രവർത്തനങ്ങളെ ഭീകരവാദം എന്ന പേരിൽ മാറ്റി നിർത്താൻ സിനിമ, സാഹിത്യം, പത്ര മാധ്യമങ്ങൾ തുടങ്ങിയവയുടെ സഹായത്തോടെ എല്ലാ കാലത്തും അധിനിവേശ ശക്തികൾക്ക് സാധിച്ചിട്ടുണ്ട്. അത്‌ കൊണ്ടാണ് അൽ ഖായിദയുടെ വേൾഡ് ട്രെഡ് സെന്റർ അക്രമണം ഭീകരവാദവും, യു എസ് അനേകം ദേശങ്ങളിൽ നടത്തിയിട്ടുള്ള കൂട്ടക്കൊലകൾ ജനാധിപത്യ സംരക്ഷണവുമായി ചിത്രീകരിക്കപ്പെടുന്നത്. 9/11ന് ശേഷം മുസ്ലിം ജീവിതത്തെ ഭീകരവാദ പട്ടം നൽകി അന്യവത്കരിക്കാനും, സംശയത്തിന്റെ നിഴലിൽ നിർത്താനും അമേരിക്കയടങ്ങുന്ന പാശ്ചാത്യ ദേശങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അതിന്റെ തുടർച്ച ഇന്ത്യ രാജ്യത്തും സംഭവിക്കുകയും അനേകം ചെറുപ്പക്കാരെ തീവ്രവാദത്തിന്റെ പേരിൽ വിചാരണ പോലുമില്ലാതെ തടവിൽ വെക്കുന്ന രീതി നമ്മുടെ രാജ്യത്ത് ഇപ്പോഴും തുടർന്ന് പോവുകയും ചെയ്യുന്നു. ഈ അഖ്യാനത്തിന്റെ പുറത്താണ് 

ഹമാസ്, ഹിസ്ബുള്ള, താലിബാൻ സംഘടനകളെ ലോകം ഭീകരവാദികളായും അതേ സമയം സി ഐ എ, മൊസ്സാദ് പോലെയുള്ള അധിനിവേശ രാജ്യങ്ങളുടെ ചാര സംഘടനകളെ സുരക്ഷ സംഘങ്ങളായും നോക്കി കാണുന്നത്. താടിയും തൊപ്പിയും ധരിച്ച മനുഷ്യനെ കാണുമ്പോൾ സാധാരണക്കാരിൽ സംശയം ജനിക്കുന്നതും, അതേ സമയം അധിനിവേശങ്ങൾക്കും കൂട്ടകൊലകൾക്കും നേതൃത്വം കൊടുത്തവരുടെ വേഷമായ പശ്ചാത്യ വസ്ത്ര രീതി കാണുമ്പോൾ ബഹുമാനം തോന്നുന്നതും ഇതേ അഖ്യാനത്തിന്റെ പുറത്താണ്. ഇതേ ആഖ്യാനം മുഖ്യധാരയിൽ ശക്തിപ്പെടുകയും, അധിനിവേശ ശക്തികൾക്ക് ജനകീയ പിന്തുണ ഏറിയതും കൊണ്ടാണ് പ്രതിരോധ സംഘടനകളുടെ നേതൃത്വങ്ങൾക് ഭൂമിക്കടിയിൽ പ്രവർത്തിക്കേണ്ടി വരുന്നതും, അധിനിവേശ രാഷ്ട്രങ്ങളുടെ തലവന്മാർക്ക് ധൈര്യത്തോട് കൂടി ഇറങ്ങി നടക്കാൻ പറ്റുന്നതും.

ഈ നിയോ കൊളോണിയൽ അധിനിവേശ സിദ്ധാന്തത്തെ നമുക്ക് തിരിച്ചറിയാൻ പറ്റാത്തിടത്തോളം കാലം പലസ്തീനിലെ പ്രതിരോധങ്ങളെയോ, മൂന്നാം രാജ്യങ്ങളിലെ സംഘർഷങ്ങളുടെ യഥാർത്ഥ കാരണങ്ങളെയോ നമുക്ക് തിരിച്ചറിയാൻ സാധിക്കുകയില്ല. പാശ്ചാത്യർ നിർമ്മിച്ചെടുത്ത സാംസ്കാരിക ആധിപത്യത്തിന്റെ ഭാഗമായി രൂപം കൊണ്ട ലോക വീക്ഷണത്തിന്റെ അകത്ത് നിന്ന് കൊണ്ട് ചിന്തിക്കുന്ന ഒരാളെ സംബന്ധിച്ചടുത്തോളം ഇറാൻ അടങ്ങുന്ന രാഷ്ട്രങ്ങളിൽ നിലവിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെയോ, ആ പ്രക്ഷോഭങ്ങളിൽ അടങ്ങിയിട്ടുള്ള പാശ്ചാത്യ താത്പര്യങ്ങളെയോ തിരിച്ചറിയാൻ സാധിച്ചു കൊള്ളണമെന്നില്ല.

English Summary: The article explores why conflicts are predominantly concentrated in Asian, African, and Latin American nations while Western countries maintain a veneer of peace and prosperity. It argues that Western stability is built upon the historical exploitation of colonial resources and the strategic imposition of Eurocentric ideologies like secularism and capitalism. By framing indigenous resistance as "terrorism" and their own interventions as "democratization," Western powers continue to control global resources and narratives, a neo-colonial reality that remains the root cause of ongoing instability in the Third World.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റെന്ന് സ്വയം പ്രഖ്യാപിച്ച് ട്രംപ്

International
  •  an hour ago
No Image

100 മുസ്‌ലിം പള്ളികളുണ്ടെന്ന് കരുതി പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെ?; ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രിംകോടതി

Kerala
  •  an hour ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് എം.എല്‍.എ സ്ഥാനം നഷ്ടമാകുമോ? നിയമം പറയുന്നത് ഇങ്ങനെ

Kerala
  •  an hour ago
No Image

സഊദിയിൽ ട്രക്കിന് പിന്നിൽ വാഹനം ഇടിച്ച് മലയാളി യുവാവ് മരണപ്പെട്ടു

Saudi-arabia
  •  2 hours ago
No Image

പൊങ്കൽ: കേരളത്തിലെ ആറ് ജില്ലകൾക്ക് വ്യാഴാഴ്ച അവധി

Kerala
  •  2 hours ago
No Image

കുമ്പളയില്‍ ടോള്‍ പിരിവിനെതിരെ വന്‍ പ്രതിഷേധം; എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  2 hours ago
No Image

പൊന്ന് ഇനി 'കൈ എത്താ ദൂരത്ത്': ദുബൈയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; 24 കാരറ്റ് ഗ്രാമിന് 550 ദിർഹം കടന്നു

uae
  •  3 hours ago
No Image

സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ വിയോഗം; അനുശോചിച്ച് രമേശ് ചെന്നിത്തല

organization
  •  3 hours ago
No Image

ഫോൺ എടുത്താലും ഇല്ലെങ്കിലും ഹാക്ക് ചെയ്യപ്പെടാം; വാട്സ്ആപ്പിലെ ഒരു കോൾ മതി നിങ്ങളുടെ വിവരങ്ങൾ ചോർത്താൻ; മുന്നറിയിപ്പുമായി എമിറേറ്റ്സ് എൻബിഡി

uae
  •  3 hours ago
No Image

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം; പ്രതിശ്രുതവരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

Kerala
  •  3 hours ago