HOME
DETAILS

സഞ്ജുവാണ് എന്നെ മികച്ചൊരു ഡെത്ത് ഓവർ ബൗളറാക്കി മാറ്റിയത്: ഇന്ത്യൻ സൂപ്പർതാരം

  
January 12, 2026 | 1:52 PM

Indian spinner Yuzvendra Chahal has praised Sanju Samson

മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ. സഞ്ജുവിന്റെ കീഴിലാണ് താൻ ഒരു മികച്ച ബൗളർ ആയി മാറിയതെന്നാണ് ചഹൽ പറഞ്ഞത്. തന്നെ മികച്ച ഡെത്ത് ഓവർ ബൗളറാക്കി മാറ്റിയത് സഞ്ജുവാണെന്നും ചഹൽ പറഞ്ഞു. 

''ഞാൻ മികച്ച ഒരു ബൗളറായി മാറിയത് സഞ്ജുവിന്റെ കീഴിലാണ്. മറ്റൊരു ക്യാപ്റ്റനും ഡെത്ത് ഓവറുകളിൽ സ്പിന്നർമാരെ ഉപയോഗിച്ചിട്ടുണ്ടാവില്ല. സഞ്ജു എന്നെ മികച്ച ഡെത്ത് ഓവർ ബൗളറാക്കി മാറ്റി. ആ സമയങ്ങളിലാണ് എനിക്ക് ഡെത്ത് ഓവറുകളിൽ കൂടുതൽ വിക്കറ്റുകൾ ലഭിച്ചത്. നമുക്ക് ഇഷ്ടമുള്ള രീതിയിൽ പന്തെറിയാൻ സഞ്ജു അനുവദിക്കും. അതാണ് സഞ്ജുവിന്റെ ശൈലി'' യുസ്വേന്ദ്ര ചഹൽ മാഷബിൾ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരുടെയും കീഴിൽ കളിച്ച രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്റെ വിശ്വസ്ത ബൗളർ ആയിരുന്നു. 2022 മുതൽ 2024 വരെയാണ് ചഹൽ സഞ്ജുവിന്റെ കീഴിൽ കളിച്ചത്. രാജസ്ഥനായി 66 വിക്കറ്റുകളാണ്‌ താരം സ്വന്തമാക്കിയത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ നിന്നുമാണ് ചഹൽ രാജസ്ഥാനിലെത്തിയത്. 

എന്നാൽ 2025 സീസണിൽ ചഹലിനെ രാജസ്ഥാനെ നിലനിർത്തിയില്ല. മൂന്ന് സീസണുകളിലായി രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയിട്ടും ചഹലിനെ ടീം നിലനിർത്താതെ പോവുകയായിരുന്നു. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം കൂടിയാണ് ചഹൽ. 2025 ഐപിഎൽ മെഗാ ലേലത്തിൽ 18 കോടി രൂപയ്ക്കാണ്  ചഹലിനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. 

അതേസമയം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് സഞ്ജു കളിക്കുക.  ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൻ എന്നിവരെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്. 

2021ൽ ആയിരുന്നു സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്. തൊട്ടടുത്ത വർഷം രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കാനും സഞ്ജുവിന് സാധിച്ചു എന്നാൽ ഗുജറാത്ത് ടൈറ്റ്സിനോട് പരാജയപ്പെട്ട് രാജസ്ഥാന് കിരീടം നഷ്ടമാവുകയായിരുന്നു. രാജസ്ഥനായി 4219 റൺസാണ് സഞ്ജു നേടിയത്. രണ്ട് സെഞ്ച്വറികളും 28 അർദ്ധ സെഞ്ച്വറികളും ആണ് സഞ്ജു രാജസ്ഥാൻ ജേഴ്സിയിൽ നേടിയത്. 

Indian spinner Yuzvendra Chahal has praised Malayali superstar Sanju Samson's captaincy. Chahal said that he has become a better bowler under Sanju. Chahal also said that Sanju has made him a better death over bowler.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈവേയിൽ സ്ഫോടനവും വെടിവെപ്പും; ഇറ്റലിയെ നടുക്കിയ 'മണി ഹെയ്സ്റ്റ്' മാതൃകയിലുള്ള കവർച്ചാശ്രമം

crime
  •  3 days ago
No Image

ഓട്ടോ ഡ്രൈവറിൽ നിന്ന് 'മുരാരി തന്ത്രി'യിലേക്ക്; പീഡനക്കേസിൽ സോഷ്യൽ മീഡിയ താരം പിടിയിൽ

crime
  •  3 days ago
No Image

റഷ്യൻ എണ്ണ വിവാദം: 'ദേശീയ താൽപര്യം പ്രധാനം'; വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി

latest
  •  3 days ago
No Image

കുവൈത്ത് അമീറിനെ സന്ദർശിച്ച് ഖത്തർ പ്രധാനമന്ത്രി; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തീരുമാനം

Kuwait
  •  3 days ago
No Image

യുഎഇയിൽ കായിക സ്ഥാപനങ്ങൾക്ക് കോർപ്പറേറ്റ് നികുതിയിൽ ഇളവ്; പുതിയ നിയമവുമായി ധനകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ഫെബ്രുവരി 15-ന് കൊളംബോയിൽ തീപാറും; ഇന്ത്യ-പാക് പോരാട്ടത്തിന് പാകിസ്ഥാൻ തയ്യാർ- റിപ്പോർട്ട്

Cricket
  •  3 days ago
No Image

നിയമവിരുദ്ധ മത്സ്യബന്ധനം; സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് വീഴ്ത്താനും ശ്രമം, കുവൈത്തിൽ മൂന്ന് പേർ പിടിയിൽ

Kuwait
  •  3 days ago
No Image

തൃശൂരിൽ വൻ എംഡിഎംഎ വേട്ട: അരക്കിലോ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ; സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട യുവാവും വലയിലായി

crime
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പിന്തുടർന്ന് ശല്യം ചെയ്തു; കുടുംബത്തിന് വധഭീഷണി; 36കാരൻ പിടിയിൽ

crime
  •  3 days ago
No Image

അനധികൃത പ്രവേശനം തടയാന്‍ നീക്കം; പഴയ മുഹറഖിലെ ഉപേക്ഷിച്ച കെട്ടിടങ്ങള്‍ അടയ്ക്കാന്‍ തീരുമാനം

bahrain
  •  3 days ago