HOME
DETAILS

നിയമസഭാ തെരഞ്ഞെടുപ്പ്; കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം

  
ജലീൽ അരൂക്കൂറ്റി
January 14, 2026 | 1:59 AM

legislative assembly election kerala congress jacob demands more seats

കൊച്ചി: പിറവത്തിന് പുറമേ കൂടുതൽ നിയമസഭാ സീറ്റുകൾ യു.ഡി.എഫിനോട് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം. നേരത്തെ നാല് സീറ്റിൽ മത്സരിച്ചിരുന്ന പാർട്ടിയിൽ നിന്ന് ഘട്ടംഘട്ടമായി കോൺഗ്രസ് സീറ്റുകൾ ഏറ്റെടുത്തതോടെ 2016 മുതൽ പിറവത്ത് മാത്രമായി കേരള കോൺഗ്രസ് ജേക്കബ് ഒതുങ്ങി. ഇത്തവണ ഒരു സീറ്റ് കൂടി അധികമായി വേണമെന്ന ആവശ്യം ഉഭയകക്ഷി ചർച്ചിയിലൂടെ നേടിയെടുക്കാനാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. കുട്ടനാടും ഉടുമ്പൻചോലയുമാണ് ജേക്കബ് വിഭാഗം കണ്ണുവയ്ക്കുന്നത്. പാർട്ടിയുടെ താൽപര്യം യു.ഡി. എഫ് നേതൃത്വത്തെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് അനൂപ് ജേക്കബ് വ്യക്തമാക്കി. പിറവം സീറ്റിൽ അനൂപ് ജേക്കബ് തന്നെ വീണ്ടും മത്സരിക്കും. കുട്ടനാട്, ഉടുമ്പൻചോല, കോതമംഗലം സീറ്റുകളിൽ ഏതെങ്കിലും ഒന്ന് ലഭിക്കണമെന്നാണ് ആവശ്യം.

എന്നാൽ കുട്ടനാട് ജോസഫ് വിഭാഗം മത്സരിക്കുന്ന സീറ്റാണ്. ഇതിനായി കോൺഗ്രസും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇതിനിടയിലാണ് ജേക്കബ് വിഭാഗത്തിന്റെ അവകാശവാദം. 1996 ൽ കടുത്തുരുത്തി, ഉടുമ്പൻചോല, പിറവം, മൂവാറ്റുപുഴ സീറ്റുകളിൽ കേരള കോൺഗ്രസ് ജേക്കബ് മൽസരിച്ചിരുന്നു. ഇതിൽ രണ്ട് സീറ്റിൽ വിജയിക്കുകയും ചെയ്തിരുന്നു. പിറവത്ത് ടി.എം ജേക്കബും മുവാറ്റുപുഴയിൽ ജോണി നെല്ലൂരുമാണ് വിജയിച്ചിരുന്നത്. 2011ൽ പിറവവും അങ്കമാലിയും പാലക്കാട്ടെ തരൂരുമാണ് ലഭിച്ചത്. 2016 ൽ തരൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തതോടെ ജേക്കബ് വിഭാഗം പിറവത്ത് മാത്രമായി ഒതുങ്ങി. ജോണി നെല്ലൂർ പാർട്ടി വിട്ടതോടെ മത്സരരംഗത്തേക്ക് ഉയർത്തിക്കാണിക്കാൻ പറ്റിയ നേതാക്കൾ ഇല്ലാതാവുകയും ചെയ്തു.

Apart from Piravom, Kerala Congress (Jacob) wants to demand more legislative assembly seats from the UDF.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്നണിമാറ്റ നീക്കം: റോഷി വിഭാഗത്തെ ഒപ്പം നിർത്താൻ സി.പി.എം

Kerala
  •  3 hours ago
No Image

വ്യത്യസ്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ ഷെയറിങ് ബസുകള്‍; ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആര്‍.ടി.എ സ്‌കൂള്‍ ബസ് പൂളിങ് സംവിധാനം

uae
  •  3 hours ago
No Image

'എന്നെ വിളിക്കാത്തിടത്ത് ഞാൻ പോകണോ'; ഐഷാ പോറ്റി കോൺഗ്രസിലെത്തിയത് അവഗണനയിൽ മനംമടുത്ത്

Kerala
  •  3 hours ago
No Image

അരങ്ങുണരുന്നു; ഇനി ഹൈ വൈബ്; 64ാമത് കേരള സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

Kerala
  •  3 hours ago
No Image

​ഗതാ​ഗത നിയമലംഘനം; കടുപ്പിച്ച് മോട്ടോർവാഹന വകുപ്പ്; പിഴയടച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

Kerala
  •  4 hours ago
No Image

ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തെളിവെടുപ്പിനായി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചു

Kerala
  •  4 hours ago
No Image

പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ

Kerala
  •  11 hours ago
No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  11 hours ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  12 hours ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  12 hours ago