HOME
DETAILS

ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തെളിവെടുപ്പിനായി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചു

  
Web Desk
January 14, 2026 | 1:02 AM

police took rahul mamkoottathil to thiruvalla for evidence collection

പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തെളിവെടുപ്പിനായി തിരുവല്ലയിൽ എത്തിച്ചു. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും തിരുവല്ല ക്ലബ് 7 ഹോട്ടലിലാണ് രാഹുലുമായി തെളിവെടുപ്പ് നടത്തുന്നത്. രാഹുലിന്റെ അടൂരിലെ വീട്ടിലും യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്ന ഫ്ലാറ്റ് ഇടപാട് നടന്ന പാലക്കാടും തെളിവെടുപ്പ് നടക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. 

ഹോട്ടൽ‌ ജീവനക്കാരെ ചോദ്യം ചെയ്ത് വിശദമായ മൊഴി രേഖപ്പെടുത്താനാണ് പൊലിസ് നീക്കം. കേസിൽ നിർണായകമാകുന്ന ഡിജിറ്റൽ ഡിവൈസുകൾ കണ്ടെത്തേണ്ടതുണ്ട്. മൊബൈൽ‌ ഫോൺ‌, ലാപ് ടോപ്പ് എന്നിവ കണ്ടെത്തണം. 

അതേസമയം രാഹുലിന്റെ  ജാമ്യാപേക്ഷ കോടതി 16ന് പരിഗണിക്കും. നേരത്തെ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ മൂന്ന് ദിവസം എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ട് തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പൊലിസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. നാളെ വൈകിട്ട് രാഹുലിനെ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. 

7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചത്. കസ്റ്റഡി അപേക്ഷ പരിഗണിക്കും മുൻപ് ജാമ്യപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വിഡിയോ കോൺഫറൻസിങ് വഴിയാണ്. കേസെടുത്തത് പോലും നടപടിക്രമങ്ങൾ പാലിക്കാതെയെന്നും പ്രതിഭാഗം വാദത്തിൽ പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. തന്നെ കൊണ്ടുനടന്ന് പ്രദർശിപ്പിക്കാനാണ് ശ്രമം. അറസ്റ്റ് ചെയ്തപ്പോൾ തന്നെ അത്യാവശ്യ സമയം കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. ഒരു കേസിൽ അറസ്റ്റ് തടഞ്ഞു, മറ്റൊരു കേസിൽ മുൻകൂർ ജാമ്യം ലഭിച്ചു. ഈ സാഹചര്യത്തിലാണ് മൂന്നാമത് കേസ് വരുന്നത്. കണ്ടുകിട്ടാനായി തെളിവുകൾ ഇല്ലെന്നും മെനഞ്ഞെടുത്ത കഥയാണെന്നും രാഹുലിന്റെ അഭിഭാഷകൻ ആവർത്തിച്ചു.

mla rahul mankootathil was taken from the pathanamthitta ar camp to a hotel in thiruvalla where police are conducting evidence collection in connection with a sexual assault case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ

Kerala
  •  11 hours ago
No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  11 hours ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  12 hours ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  12 hours ago
No Image

വിശ്വസ്തതയ്ക്ക് വിലയില്ലേ?; റയൽ മാഡ്രിഡിനെതിരെ പൊട്ടിത്തെറിച്ച് ഖബീബ് നുർമഗോമെഡോവ്

Football
  •  12 hours ago
No Image

ശബരിമല വാജിവാഹനം കോടതിയിൽ; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുകുന്നു

Kerala
  •  12 hours ago
No Image

ദോഹ സന്ദര്‍ശനത്തില്‍ ജപ്പാന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു

qatar
  •  12 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; 19,000-ത്തോളം പേർ ഇനിയും പട്ടികയ്ക്ക് പുറത്ത്

Kerala
  •  12 hours ago
No Image

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പി, ആര്‍.എസ്.എസ് ആസ്ഥാനത്ത്; നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച

International
  •  12 hours ago
No Image

പൊലീസ് തിരയുന്നയാളെ പുറത്തേക്ക് കടത്താന്‍ ശ്രമം;കുവൈത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

Kuwait
  •  12 hours ago