HOME
DETAILS
MAL
രേഖകളില്ലാതെ കടത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി
backup
September 10 2016 | 19:09 PM
കോഴിക്കോട്: രേഖകളില്ലാതെ കടത്തിയ 2.72 കിലോ സ്വര്‍ണം വില്പന നികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഇന്നലെ പാവമണി റോഡില്‍ വച്ച് ഉത്തരേന്ത്യന്‍ സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തുടര്‍ന്ന് 12, 29,100 രൂപ പിഴയീടാക്കി ഇയാളെ വിട്ടയച്ചു.
ചെറുകിട ജ്വല്ലറികളിലേക്ക് വിതരണത്തിനായി എത്തിച്ചതാണ് സ്വര്‍ണം. ഇന്റലിജന്‍സ് ഓഫിസര്‍ വി.പി നാരായണന്, ഇന്‍സ്പെക്ടര്‍ രാഗിത് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.
അഞ്ചു ശതമാനം നികുതിവെട്ടിച്ച് വില്പന നടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ഇത്തരം സംഭവങ്ങളില്‍ 15 ശതമാനം നികുതി ഈടാക്കി സ്വര്‍ണം വിട്ടുകൊടുക്കുകയാണ് ചെയ്യാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."