റോഡ് പണി പെരുവഴിയില്‍; ദേശീയപാത പന്തീരാങ്കാവില്‍ ടോള്‍ പിരിവ് സജീവം, നിരക്കുകള്‍ ഇങ്ങനെ
കോഴിക്കോട്: ദേശീയപാത 66 വെങ്ങളം- രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവ് കുടത്തുംപാറയില്‍ സ്ഥാപിച്ച ഒളവണ്ണ ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് ആരംഭിച്ചു. ഇന്ന് രാവിലെ എട്ടുമുതലാണ് ടോള്‍ പിരിവ് തുടങ്ങിയത്. അതേസമയം, ഇരുവശത്തും സര്‍വീസ് റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കാതെയും നടപ്പാത നിര്‍മി്ക്കാതെയുമാണ് ടോള്‍ പിരിവ് തുടങ്ങിയിരിക്കുന്നത്.
28 കിലോമീറ്റര്‍ വരുന്ന ദേശീയപാത 66 വെങ്ങളം രാമനാട്ടുകര റീച്ചില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ടോള്‍ നിരക്കാണ് നിലവിലുള്ളത്.
ഗതാഗത മന്ത്രാലയം ടോള്‍നിരക്ക് വിജ്ഞാപനം ചെയ്തതിന് പിന്നാലെയാണ് പന്തീരാങ്കാവ് കൂടത്തുംപാറയിലുള്ള ഒളവണ്ണ ടോള്‍പ്ലാസയില്‍ പിരിവ് നടപടി പൂര്‍ത്തിയായത്. കഴിഞ്ഞ ദിവസങ്ങളില്‍ ടോള്‍പ്ലാസയില്‍ നടന്ന ട്രയല്‍റണ്‍ വിജയകരമായിരുന്നു.
നിരക്കുകള്‍ ഇങ്ങനെ:
പ്ലാസയുടെ 20 കി.മീ പരിധിയില്‍ വരുന്ന, സ്വകാര്യ കാറുടമകള്‍ക്കുള്ള 340 രൂപയുടെ പ്രതിമാസ പാസ് വിതരണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമായി ടോള്‍പ്ലാസയില്‍ എത്തിയാല്‍ പ്രതിമാസ പാസ് ലഭിക്കും. ഈ പാസ് ഉപയോഗിച്ച് ഒരു മാസം എത്ര തവണ വേണമെങ്കിലും ടോള്‍ പ്ലാസ കടക്കാം. പ്രതിമാസ പാസുള്ളവര്‍ക്ക് 3,000 രൂപയുടെ വാര്‍ഷിക പാസ് വാങ്ങുന്നതിന് തടസമില്ല.

പാസുള്ളവര്‍ നിശ്ചിത ടോള്‍പ്ലാസ കടന്നുപോകുമ്പോള്‍ പ്രതിമാസ പാസില്‍നിന്നാണ് തുക ഈടാക്കുക. വാര്‍ഷിക പാസ് ഉപയോഗിച്ച് സ്വകാര്യ കാറുകള്‍ക്ക് ഇന്ത്യയിലെ ഏതു ടോള്‍പ്ലാസ വഴിയും 200 തവണ കടന്നുപോകാം. ഒരു വര്‍ഷമാണ് കാലാവധി. 24 മണിക്കൂറിനുള്ളില്‍ മടങ്ങുന്ന വാഹനങ്ങള്‍ക്ക് ടോള്‍ നിരക്കില്‍ 25 ശതമാനം കിഴിവ് ലഭിക്കും.
ടോള്‍ പിരിവില്‍ ഫാസ്റ്റാഗിനാണ് മുന്‍ഗണന. യു.പി.ഐ വഴി പണമടയ്ക്കുന്നവര്‍ 0.25 ശതമാനം അധിക തുകയും പണമായി അടയ്ക്കുന്നവര്‍ ഇരട്ടി നിരക്കും നല്‍കേണ്ടി വരും. നാഷനല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ ഒഴികെ, ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത, ഫാസ്റ്റാഗുള്ള വാണിജ്യവാഹനങ്ങള്‍ക്ക് 50 ശതമാനം ഇളവും നല്‍കും. ടോള്‍ പ്ലാസയുടെ 20 കി.മീ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കുവേണ്ടിയാണു പ്രതിമാസ പാസ്.
സ്ഥിതിഗതികള്‍ പരിശോധിക്കാന്‍കോടതി കമ്മീഷന്‍ എത്തി

പന്തീരങ്കാവ് :ദേശീയപാത 66 ലെ പന്തീരങ്കാവ് ടോള്‍ പ്ലാസയുമായിബന്ധപ്പെട്ട പോരായ്മകള്‍ സംബന്ധിച്ച്പരിശോധിക്കുന്നതിനും ജനങ്ങളില്‍ നിന്ന് തെളിവെടുപ്പ് നടത്തുന്നതിനുംഅഭിഭാഷ കമ്മീഷന്‍ എത്തി. സര്‍വീസ് റോഡ് പണി പൂര്‍ത്തീകരിക്കാതെയുംനടപ്പാത സൗകര്യമൊരുക്കാതെയും ടോള്‍ പിരിവ് അന്യായമാണെന്ന് കാണിച്ചുകൊണ്ട് ബേപ്പൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ശുഹൈബ് ഫറോക്ക്എന്ന ആള്‍കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷണര്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍വീസ് റോഡുകള്‍ ഇല്ലാത്തത് സംബന്ധിച്ചും ജനങ്ങളില്‍ നിന്ന് തെളിവെടുപ്പും നടത്തിയത്.
ടോള്‍ പ്ലാസയും പണി തീരാത്ത സര്‍വീസ് റോഡുകളും നടപ്പാതകളും പരിശോധിച്ചകമ്മീഷന്‍ ടോള്‍പിരിവ് കരാര്‍ ചുമതലഏറ്റെടുത്ത എച്ച്.പി.സി.എല്‍കമ്പനി ഉദ്യോഗസ്ഥരുമായും സംസാരിച്ചു.ഇത് സംബന്ധിച്ച്കമ്മീഷണര്‍ റിപ്പോര്‍ട്ട്ഇന്ന് കോടതി മുമ്പാകെ സമര്‍പ്പിക്കും.ഇതോടെ ടോള്‍ പ്ലാസ സംബന്ധിച്ച് കോടതിയുടെ തുടര്‍നടപടികള്‍ ഏറെ നിര്‍ണായകമാകും.
Toll collection has begun at the Olavanna toll plaza located at Kudathumpaara, Panthirankavu, on the NH 66 Vengalam–Ramanattukara stretch in Kozhikode district. Toll collection started at 8 am on Wednesday, even as service roads and pedestrian walkways on both sides of the highway remain incomplete.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."