പന്തീരാങ്കാവ് ടോള്‍ പ്ലാസയിലും പ്രതിഷേധം; പ്രതിഷേധക്കാരും പൊലിസും തമ്മില്‍ സംഘര്‍ഷം
കോഴിക്കോട്: ദേശീയ പാത 66 വെങ്ങളം-രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവ് കുടത്തുംപാറയില്‍ സ്ഥാപിച്ച ഒളവണ്ണ ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിനെതിരെ പ്രതിഷേധം. കോണ്‍ഗ്രസ് നേതൃത്വത്തിലാണ് ഇന്ന് രാവിലെ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തില്‍ ടോള്‍ പ്ലാസയിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു.
ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്.
പ്രതിഷേധം മുന്നില്‍കണ്ട് വന്‍ പൊലിസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. പ്രതിഷേധം ശക്തമാകുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത് നീക്കി. എട്ടുമണിയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി ടോള്‍ പിരിവ് തടയാന്‍ ശ്രമിക്കുകയായിരുന്നു. ടോള്‍ നല്‍കാതെ വാഹനങ്ങള്‍ കടത്തിവിടാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെയണ് സംഘര്‍ഷമുണ്ടായത്.
സര്‍വിസ് റോഡുകളും മറ്റും പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അഴിയൂര്‍ വെങ്ങളം പരിസരത്തുള്ളവരെ ടോള്‍പിരിവില്‍നിന്ന് മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ സമരം തുടങ്ങിയത്.
പരിശോധനയ്ക്ക് അഭിഭാഷക കമ്മിഷനെ നിയമിച്ച് കോടതി
നിയമപരമല്ലാതെ ടോള്‍പിരിവ് ആരംഭിക്കുന്നുവെന്ന പരാതിയില്‍ പരിശോധനയ്ക്കായി അഭിഭാഷക കമ്മിഷനെ നിയമിച്ച് കോടതി. ദേശീയപാത നിര്‍മാണം പൂര്‍ത്തീകരിക്കാതെയും സര്‍വിസ് റോഡ് നിര്‍മിക്കാതെയും ടോള്‍പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ പൊതുപ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് ബേപ്പൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ ഷുഹൈബ് ഫറോക്ക്, അഭിഭാഷകരായ എന്‍.വി.പി റഫീക്ക്, വി. ഷംനാസ് എന്നിവര്‍ മുഖേന നല്‍കിയ പരാതിയിലാണ് നടപടി.
കേസ് ഫയലില്‍ സ്വീകരിച്ച കോഴിക്കോട് മുന്‍സിഫ് കോടതി അഭിഭാഷക കമ്മിഷണര്‍ ജോര്‍ജ്ജിനെ പരിശോധനക്കായി ചുമതലപ്പെടുത്തി. ദേശീയപാത നിര്‍മാണം, സര്‍വിസ് റോഡുകളുടെ നിര്‍മാണം എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്നും ഇരുചക്രവാഹനങ്ങള്‍ക്കും, ഓട്ടോറിക്ഷകള്‍ക്കും പോകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടോയെന്നും പരിശോധിക്കാനാണ് നിര്‍ദേശം. കൂടാതെ 60 കി.മീ പരിധിയില്‍ മറ്റു ടോള്‍ ബൂത്തുകള്‍ ഉണ്ടോയെന്നും കമ്മിഷണര്‍ പരിശോധിക്കും. പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നാണ് വിവരം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ടോള്‍ പിരിക്കുന്നതിനെതിരെ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
Protests erupted at the Olavanna toll plaza near Panthirankavu in Kozhikode district against the commencement of toll collection on the NH 66 Vengalam–Ramanattukara stretch. The agitation, led by the Congress party, began on Wednesday morning and disrupted toll operations. As toll collection started today, Congress leaders, including the DCC president, led a demonstration opposing the move.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."