HOME
DETAILS

ടോള്‍ പിരിവിനെതിരെ പ്രതിഷേധം:  കാസര്‍കോട് കുമ്പളയില്‍ 500 പേര്‍ക്കെതിരെ കേസെടുത്ത് പൊലിസ് 

  
Web Desk
January 15, 2026 | 3:15 AM

kasaragod kumbala toll protest police register case against 500 protesters

കാസര്‍കോട്: കാസര്‍കോട് കുമ്പള ആരിക്കാടിയില്‍ ടോള്‍ പിരിവിനെതിരെ പ്രതിഷേധിച്ചതില്‍ 500 പേര്‍ക്കെതിരെ കേസ്. ദേശീയപാതയില്‍ വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മാര്‍ഗതടസം സൃഷ്ടിച്ചു എന്ന് കാണിച്ചാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.

ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ ടോള്‍പിരിവ് സംബന്ധിച്ച് തീരുമാനമാവാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്.യുവജന സംഘടനകളാണ് ടോള്‍ ബൂത്തിലേക്ക് പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ പൊലിസുമായി ഉന്തും തള്ളുമുണ്ടായിരുന്നു. സ്ഥലത്ത് വന്‍ പൊലിസ് സംഘം ക്യാംപ് ചെയ്യുകയാണ്.

ടോള്‍ പിരിവ് തുടരുമെന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. ടോള്‍പിരിവിനെതിരെ ആക്ഷന്‍ കമ്മറ്റിയുടെ അനിശ്ചിതകാല സത്യഗ്രഹ സമരം നടക്കുകയാണ്.  ചൊവ്വാഴ്ച മുതലാണ് അനിശ്ചിതകാല സത്യഗ്രഹ സമര ആരംഭിച്ചത്. സമരത്തിന് പിന്തുണയുമായി യൂത്ത് ലീഗ്, ഡിവൈഎഫ്‌ഐ, നാഷണല്‍ യൂത്ത് ലീഗ് തുടങ്ങിയ സംഘടനകള്‍ പ്രകടനം നടത്തി. ടോള്‍ പ്ലാസക്ക് സമീപം വന്‍ ജനക്കൂട്ടം തടിച്ച് കൂടിയതോടെ ഇവരെ മാറ്റാന്‍ പൊലിസ് ബലം പ്രയോഗിച്ചു.

ഹൈക്കോടതിയില്‍ ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹരജിയില്‍ വിധി വരുന്നത് വരെ ടോള്‍ പിരിക്കരുതെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ ടോള്‍ പിരിവ് നടത്തുന്നതിന് നിലവില്‍ നിയമപരമായ തടസങ്ങളില്ലെന്നാണ് ദേശീയ പാത അധികൃതരുടെ വാദം.ചര്‍ച്ച പരാജയപ്പെട്ടതോടെ സത്യഗ്രഹ സമരം തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എ.കെ.എം അഷ്റഫ് എം.എല്‍.എ.

 

police have registered a case against 500 people for protesting toll collection at kumbala arikady in kasaragod. protesters allege illegal toll collection as agitation and indefinite satyagraha continue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.യില്‍ ജോലി ലഭിക്കാന്‍ എ.ഐ ഫില്‍റ്ററുകള്‍ വിനയാകും; സി.വി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

uae
  •  2 hours ago
No Image

ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിടുന്നതായി ഇടത് സൈബർ സംഘം; പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

Kerala
  •  2 hours ago
No Image

പന്തീരാങ്കാവ് ടോള്‍ പ്ലാസയിലും പ്രതിഷേധം; പ്രതിഷേധക്കാരും പൊലിസും തമ്മില്‍ സംഘര്‍ഷം

Kerala
  •  2 hours ago
No Image

പ്രതിഷേധക്കാര്‍ക്ക് വധശിക്ഷയില്ലെന്ന് ഇറാന്‍; തന്റെ ഇടപെടലിന്റെ ഫലമെന്ന അവകാശവാദവുമായി ട്രംപ് 

International
  •  2 hours ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടം: യു.എസ് പ്രഖ്യാപനം സ്വാഗതം ചെയ്ത് ഖത്തര്‍

International
  •  3 hours ago
No Image

ഇറാൻ വ്യോമപാത അടച്ചു; എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റൂട്ട് മാറ്റി, യാത്രക്കാർക്ക് നിർദേശം

International
  •  4 hours ago
No Image

ജെൻ-സീ പൂരം; ആദ്യദിനം കണ്ണൂരിന്റെ കുതിപ്പ്

Kerala
  •  4 hours ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ പ്രധാനാധ്യാപികക്ക് സസ്‌പെന്‍ഷന്‍

Kerala
  •  4 hours ago
No Image

കൊല്ലത്ത് ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ

Kerala
  •  4 hours ago
No Image

ഇറാനെ ആക്രമിക്കരുതെന്ന് ട്രംപിനോട് അറബ് രാജ്യങ്ങള്‍; യുദ്ധഭീതി ഒഴിയാതെ ഗള്‍ഫ് മേഖലയും; യു.എസ് വ്യോമതാവളങ്ങളാല്‍ ചുറ്റപ്പെട്ട് ഇറാന്‍

Saudi-arabia
  •  4 hours ago