HOME
DETAILS

ഗസ്സയുടെ പുനര്‍നിര്‍മാണം, ഹമാസിന്റെ നിരായുധീകരണം, സൈന്യത്തെ പിന്‍വലിക്കല്‍...; ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാഘട്ടത്തില്‍ പ്രധാന ലക്ഷ്യങ്ങള്‍ ഇവയെന്ന് യു.എസ്

  
Web Desk
January 15, 2026 | 7:08 AM

second phase of gaza ceasefire comes into effect us confirms

ഗസ്സ സിറ്റി: ഗസ്സയില്‍ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍. രണ്ടാംഘട്ടം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. യു.എസ് പശ്ചിമേഷ്യന്‍ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

ഇടക്കാല ഭരണ സംവിധാനം, ഹമാസിന്റെ ആദ്യഘട്ട നിരായുധീകരണം, ഗസ്സ പുനര്‍നിര്‍മാണം, സൈന്യത്തിന്റെ പിന്മാറ്റം എന്നിവയാകും രണ്ടാംഘട്ടത്തില്‍ നടപ്പാക്കുകയെന്ന് വിറ്റ്‌കോഫ് വ്യക്തമാക്കി. 

അവസാന ബന്ദിയുടെ മൃതദേഹംകൈമാറുന്നതിലുള്‍പെടെ കരാര്‍ നടപ്പാക്കാന്‍ ഹമാസ് സന്നദ്ധമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിറ്റ്‌കോഫ് പറഞ്ഞു. മൃതദേഹം ഹമാസ് കൈമാറിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും വിറ്റ്‌കോഫ് താക്കീത് ചെയ്തു. 

അതേസമയം, ഇചുവരെയുള്ള ശ്രമങ്ങളില്‍ സഹകരിച്ച ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് വിറ്റ്‌കോഫ് നന്ദി പറഞ്ഞു. 

ഇടക്കാല സമാധാന ഭരണസമിതിയുടെ ആദ്യയോഗം അടുത്ത ആഴ്ച യു.എസ് പ്രസിഡന്റ് ഡൊണാണള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദവോസില്‍ ചേരുന്നുണ്ട്. നികോളായി മ്ലദനോവ് സമിതിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു. ഫലസ്തീന്‍ ടെക്‌നോക്രാറ്റുകള്‍ ഉള്‍പ്പെടുന്ന സമിതിക്ക് ഹമാസും ഇസ്‌റാഈലും പിന്തുണ അറിയിച്ചതായാണ് വിവരം.

ഗസ്സയിലെ ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ ഉടന്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നതിനുള്ള വേഗത്തിലുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഫലസ്തീന്‍ ഗ്രൂപ്പുകള്‍ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ നേതൃത്വത്തില്‍ കെയ്‌റോയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. 

കെയ്‌റോയില്‍ ചേര്‍ന്ന ഫലസ്തീന്‍ കൂട്ടായ്മകളുടെ യോഗം രണ്ടാംഘട്ട വെടിനിര്‍ത്തലിന് പിന്തുണ അര്‍പ്പിച്ചിട്ടുണ്ട്. യോഗത്തില്‍ ഹമാസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പങ്കെടുത്തിരുന്നു. ഇസ്‌റാഈല്‍ സൈന്യം പിന്മാറണമെന്നും ഗസ്സയിലേക്ക് വിലക്കുകള്‍ ഇല്ലാതെ സഹായം എത്തിക്കണമെന്നും ഫലസ്തീന്‍ കൂട്ടായ്മകള്‍ ആവശ്യപ്പെട്ടു. 

അതേസമയം, വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടം പ്രാബല്യത്തില്‍ വന്നെങ്കിലും റഫ അതിര്‍ത്തി തുറക്കുന്നതു സംബന്ധിച്ച് തീരുമാനം ആയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ കാലയളവില്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ നിരവധി ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തിയത്. 1200ലേറെ തവണയാണ് ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 450ലേറെ പേര്‍ ഇക്കാലയളവില്‍ മാത്രം കൊല്ലപ്പെട്ടു. 1250ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗസ്സയില്‍ ഇതുവരെ 71500ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.  171,324 പേര്‍ക്ക് പരിക്കേറ്റതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

the united states has confirmed that the second phase of the gaza ceasefire agreement has come into effect, focusing on interim governance, partial disarmament of hamas, reconstruction, and military withdrawal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരിട്ടി സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

uae
  •  4 hours ago
No Image

In Depth Story: ഇന്ത്യയില്‍ മുസ്ലിംകളെ ലക്ഷ്യംവച്ച് ആള്‍ക്കൂട്ടക്കൊലകളും നാടുകടത്തലും വര്‍ധിക്കുന്നു; ഞെട്ടിക്കുന്ന കണക്കുകളുമായി സൗത്ത് ഏഷ്യ ജസ്റ്റിസ് കാമ്പയിന്‍

National
  •  4 hours ago
No Image

എക്‌സൈസ് മന്ത്രിക്ക് ഉദ്യോഗസ്ഥര്‍ എസ്‌കോര്‍ട്ട് പോകണം; വിചിത്ര നിര്‍ദ്ദേശവുമായി എക്‌സൈസ് കമ്മിഷണര്‍

Kerala
  •  4 hours ago
No Image

2.9°C കൊടും തണുപ്പിൽ വിറച്ച് ഡൽഹി; മൂന്ന് വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ദിവസത്തിൽ തലസ്ഥാനം, എങ്ങും മൂടൽമഞ്ഞ്

National
  •  5 hours ago
No Image

റോഡ് പണി പെരുവഴിയില്‍; ദേശീയപാത പന്തീരാങ്കാവില്‍ ടോള്‍ പിരിവ് സജീവം, നിരക്കുകള്‍ ഇങ്ങനെ

Kerala
  •  5 hours ago
No Image

യു.എ.യില്‍ ജോലി ലഭിക്കാന്‍ എ.ഐ ഫില്‍റ്ററുകള്‍ വിനയാകും; സി.വി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

uae
  •  5 hours ago
No Image

ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിടുന്നതായി ഇടത് സൈബർ സംഘം; പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

Kerala
  •  5 hours ago
No Image

പന്തീരാങ്കാവ് ടോള്‍ പ്ലാസയിലും പ്രതിഷേധം; പ്രതിഷേധക്കാരും പൊലിസും തമ്മില്‍ സംഘര്‍ഷം

Kerala
  •  5 hours ago
No Image

പ്രതിഷേധക്കാര്‍ക്ക് വധശിക്ഷയില്ലെന്ന് ഇറാന്‍; തന്റെ ഇടപെടലിന്റെ ഫലമെന്ന അവകാശവാദവുമായി ട്രംപ് 

International
  •  6 hours ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടം: യു.എസ് പ്രഖ്യാപനം സ്വാഗതം ചെയ്ത് ഖത്തര്‍

International
  •  6 hours ago