ബി.ജെ.പി ഭരിക്കാന്‍ തുടങ്ങിയതോടെ ഒഡീഷയിലും അഴിഞ്ഞാടി ഹിന്ദുത്വവാദികള്‍; പശുവിന്റെ പേരില്‍ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു; 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ചു
ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ പശുവിന്റെ പേരില്‍ മുസ്ലിം യുവാവിനെ ഹിന്ദുത്വ വാദികള്‍ തല്ലിക്കൊന്നു. അസ്തിയ ഗ്രാമീണനായ ഷെയ്ഖ് മകന്ദര്‍ മുഹമ്മദ് (35) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ ഇയാളെക്കൊണ്ട് നിര്‍ബന്ധിതമായി 'ജയ് ശ്രീറാം' വിളിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ചയായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.
കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാനിലെ സഹായിയായിരുന്നു മകന്ദര്‍ മുഹമ്മദ്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് ക്രൂരമായി മര്‍ദ്ദനമേറ്റ മകന്ദറിന്റെ വായയില്‍ നിന്നും മുഖത്തുനിന്നും രക്തം വാര്‍ന്നൊലിക്കുന്നത് വീഡിയോയില്‍ കാണാം. മര്‍ദ്ദനത്തിനിടയില്‍ അക്രമി സംഘം ഇയാളോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെടുകയും, മകന്ദര്‍ അത് വിളിച്ചിട്ടും വീണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
ആക്രമണത്തില്‍ പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവര്‍ നിലവില്‍ ചികിത്സയിലാണ്. മകന്ദര്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.
The lynching of Indian Muslims has become so brutally normalised that the country has learned to live with it. Not just news channels and reporters, but even opposition parties have stopped pretending to care. Worse is, even social media, which is known to outrage on such… https://t.co/fj8kBrKRro
— Mohammed Zubair (@zoo_bear) January 16, 2026
കേസ് അവഗണിക്കാന്‍ പൊലിസ് ശ്രമം
സംഭവത്തില്‍ ഇരകളുടെ ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി. തുടക്കത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ പൊലിസിന് വീഴ്ച പറ്റിയതായി ആരോപണമുണ്ട്. ആദ്യം ഡ്രൈവര്‍ക്കും വാന്‍ ഉടമയ്ക്കുമെതിരെ മൃഗസംരക്ഷണ നിയമപ്രകാരം കേസെടുക്കുകയാണ് പൊലിസ് ചെയ്തത്. വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നായിരുന്നു പൊലിസിന്റെ ആദ്യ എഫ്.ഐ.ആര്‍. എന്നാല്‍, മകന്ദറിന്റെ സഹോദരന്‍ ഷെയ്ഖ് ജിതേന്ദര്‍ മുഹമ്മദ് പരാതി നല്‍കിയതോടെയാണ് കൊലപാതകത്തിന് കേസെടുക്കാന്‍ പൊലിസ് തയ്യാറായത്. മൂര്‍ച്ചയുള്ള ആയുധങ്ങളും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ചാണ് ഇവര്‍ മകന്ദറിനെ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബാപ്പു, പവന്‍, പിന്റു, നേപ്പാളി, ചിനു തെലങ്ക എന്നീ അഞ്ച് പേരെ പോലീസ് തിരിച്ചറിഞ്ഞു. അഞ്ച് പ്രതികളെയും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
സംഘടിതമായി ചേര്‍ന്ന് നടത്തിയ കൊലപാതകത്തിന് ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103(2) പ്രകാരമാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.
ഒഡീഷയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വര്‍ഗീയ വിദ്വേഷം വര്‍ദ്ധിക്കുന്നതായ ആക്ഷേപങ്ങള്‍ക്കിടെയാണ് പുതിയ സംഭവം.
A 35-year-old Muslim man was beaten to death by cow vigilantes and forced to chant “Jai Shri Ram” during an attack in Odisha’s Balasore district on Wednesday. The deceased, identified as Shaikh Makandar Mohammed, a resident of Astia village under Sadar police limits, was working as a helper on a pickup van transporting cattle.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."