HOME
DETAILS

In Depth Story: ഇറാനെതിരായ യു.എസ് ആക്രമണം: ഗള്‍ഫ് രാഷ്ട്രങ്ങളുടെ അവസാന നിമിഷത്തെ ഡീലിങ് നിര്‍ണായകമായി, കട്ടക്ക് നിന്ന് തുര്‍ക്കിയും ഈജിപ്തും; നെതന്യാഹുവിന് പോലും താല്‍പ്പര്യമില്ല

  
Web Desk
January 16, 2026 | 7:02 AM

How Gulf leaders persuaded Trump to delay attacking Iran

തെഹ്‌റാന്‍: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന്റെ മറവില്‍ ആ രാജ്യത്തെ ആക്രമിക്കാനുള്ള നീക്കം തടയുന്നതിലെത്തിയത് സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അവസാന നിമിഷത്തെ ഡീലിങ്.  ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് പുറമെ തുര്‍ക്കിയും ഈജിപ്തും ഇറാനെ ആക്രമിക്കുന്നതിനെതിരായ നിലപാട് സ്വീകരിച്ചു. മേഖലയിലെ കടുത്ത ഇറാന്‍ വിരുദ്ധനായ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ആക്രമണം വേണ്ടെന്ന നിലപാട് സ്വീകരിച്ചതോടെയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ മുന്‍ തീരുമാനം മാറ്റിയത്. ബുധനാഴ്ച രാത്രി വൈകിയാണ് ട്രംപ് ആക്രമണ നീക്കത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറിയത്.

ഇറാനില്‍ വധശിക്ഷകള്‍ തുടര്‍ന്നാല്‍ സൈനിക നടപടിയുണ്ടാകുമെന്ന് ട്രംപ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇറാന് തങ്ങളുടെ നിലപാട് മാറ്റാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ട്രംപിനോട് ആവശ്യപ്പെട്ടു. 'പ്രസിഡന്റ് ട്രംപിനെ ബോധ്യപ്പെടുത്താന്‍ അവസാന നിമിഷം വരെ ഞങ്ങള്‍ കഠിനമായി ശ്രമിച്ചുവെന്ന് മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥന്‍ എഎഫ്പി (AFP) വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഇസ്രായേലിന്റെ നിലപാട്

സാധാരണയായി ഇറാന്റെ കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുന്ന ഇസ്രായേലും ഇത്തവണ ജാഗ്രത പാലിക്കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാത്രി ട്രംപുമായി നടത്തിയ സംഭാഷണത്തില്‍ ആക്രമണം നീട്ടിവെക്കാന്‍ നെതന്യാഹു ആവശ്യപ്പെട്ടു. പരിമിതമായ തോതിലുള്ള അമേരിക്കന്‍ ആക്രമണം ഇറാന്‍ ഭരണകൂടത്തെ തകര്‍ക്കുന്നതിന് പകരം മേഖലയില്‍ വലിയ തിരിച്ചടികള്‍ക്ക് കാരണമാകുമെന്ന ആശങ്കയാണ് ഇസ്രായേല്‍ പങ്ക് വച്ചതെങ്കിലും, യു.എസ് ആക്രമണത്തെത്തുടര്‍ന്നുള്ള ഇറാന്റെ പ്രത്യാക്രമണത്തിന്റെ ഏറ്റവും വലിയ ഇരകള്‍ തങ്ങളാകുമെന്ന ഭയം സയണിസ്റ്റ് രാഷ്ട്രത്തിനുണ്ട്.

ഇറാനുമായി സംസാരിച്ചു

യു.എസിനൊപ്പം ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനും കര്‍ശന മുന്നറിയിപ്പ് നല്‍കി. മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കോ താവളങ്ങള്‍ക്കോ നേരെ ഇറാന്‍ ആക്രമണം നടത്തിയാല്‍ അത് അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തെ എന്നന്നേക്കുമായി തകര്‍ക്കുമെന്ന് ഇറാനെ ബോധിപ്പിച്ചു.
ഐക്യരാഷ്ട്രസഭയും ഈ വിഷയത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സൈനിക നടപടി മേഖലയെ കൂടുതല്‍ സ്‌ഫോടനാത്മകമാക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി.

സൗദി ആകാശപാത നിഷേധിച്ചു

ആക്രമണത്തോടുള്ള വിയോജിപ്പ് അറിയിച്ച സൗദി അറേബ്യ, തങ്ങളുടെ ആകാശപാത സൈനിക നീക്കത്തിനായി ഉപയോഗിക്കാന്‍ അമേരിക്കയെ അനുവദിക്കില്ലെന്ന ഉറച്ച നിലപാടെടുത്തു. പിന്നാലെ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍, ഒമാന്‍, തുര്‍ക്കി വിദേശകാര്യമന്ത്രിമാരുമായും ഫോണില്‍ ചര്‍ച്ച നടത്തി.

ഗള്‍ഫ് രാജ്യങ്ങളുടെ ആശങ്ക

മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ ഭീഷണി ഗള്‍ഫ് രാജ്യങ്ങളെ ശരിക്കും ആശങ്കയിലാക്കിയിരുന്നു. സംഘര്‍ഷം കണക്കിലെടുത്ത് ഖത്തറിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമ താവളമായ അല്‍ഉദൈദില്‍ നിന്ന് ബുധനാഴ്ച പ്രധാന ഉദ്യോഗസ്ഥരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇറാന്റെ തിരിച്ചടി ഉണ്ടായാല്‍ അത് ഗള്‍ഫ് മേഖലയുടെ സുരക്ഷയെയും സമുദ്രവ്യാപാരത്തെയും തകര്‍ക്കുമെന്ന് ഈ രാജ്യങ്ങള്‍ ഭയപ്പെടുന്നു. മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളുടെ വിഷന്‍ 2030 പദ്ധതിക്കും കനത്ത തിരിച്ചടിയാകും.

ഇറാന്റെ നയതന്ത്ര നീക്കം

ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അടുത്തിടെ നടത്തിയ അറബ് പര്യടനങ്ങള്‍ ബന്ധം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി, മേഖലയിലെ സ്ഥിരതയ്ക്ക് ഭീഷണി ഇറാനല്ല മറിച്ച് ഇസ്രായേലാണെന്ന് അറബ് രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ അരാഗ്ചി ശ്രമിച്ചിരുന്നു. ഇത് വിജയിച്ചെന്നാണ് അറബ്, ഗള്‍ഫ് രാഷ്ട്രങ്ങളുടെ നിലപാടില്‍നിന്ന് മനസ്സിലാകുന്നത്.


A last-minute diplomatic push by Saudi Arabia, Qatar and Oman -- backed by quiet interventions from Israel -- played a decisive role in persuading US President Donald Trump to delay a potential military strike on Iran, according to Gulf and US officials. Senior Saudi officials said the three Gulf states mounted what they described as a long, frantic, diplomatic last-minute effort to convince Trump to give Tehran an opportunity to show restraint amid a brutal crackdown on protests, according to news agency AFP.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  16 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  16 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  16 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  16 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  16 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  16 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  16 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  16 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  16 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  16 days ago