വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനം ഇന്ന്
കൊച്ചി: ദേശീയ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള കാല്‍നട തീര്ഥായാത്ര ഇന്ന് നടക്കും. വരാപ്പുഴ അതിരൂപത ഭദ്രാസന ദൈവാലയമായ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലും വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനിലുമായി ഒത്തുചേര്‍ന്ന ശേഷം തീര്‍ഥാടകര്‍ വല്ലാര്‍പാടം ബസിലിക്കയിലേക്ക് നീങ്ങും. ഉച്ചയ്ക്ക് ശേഷം മൂന്നിന് സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ യുവജന പ്രതിനിധികള്‍ക്ക് പതാക കൈമാറി തീര്‍ത്ഥാടനം ഫ്ളാഗ് ഓഫ് ചെയ്യും.
തീര്‍ഥാടക സമൂഹത്തിന് കുടിവെള്ളം, അടിയന്തര വൈദ്യശുശ്രൂഷ തുടങ്ങിയ സംവിധാനങ്ങള്‍ എല്ലാം ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് തിരിച്ചുപോകാന്‍ പ്രത്യേകം വാഹനസൗകര്യം ഉണ്ടായിരിക്കും. കലൂര്‍, വൈപ്പിന്‍ തുടങ്ങി അതിരൂപതയുടെ വിവിധ ഭാഗങ്ങളിലേക്ക് ബസുകള്‍ ഒരുക്കിയിട്ടുണ്ട്. 400ല്‍ പരം വളണ്ടിയര്‍മാര്‍ സജീവമായി സേവനത്തിനുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."