HOME
DETAILS

മസ്‌കറ്റില്‍ വന്‍തോതില്‍ മയക്കുമരുന്നുകള്‍ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

  
Web Desk
January 16, 2026 | 3:06 PM

rop arrests two with narcotics in muscat

 

ഒമാന്‍: മസ്‌കറ്റില്‍ വന്‍തോതില്‍ മയക്കുമരുന്നുകള്‍ കൈവശം വെച്ച രണ്ട് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബൗഷര്‍ മേഖലയിലാണ് നാര്‍ക്കോട്ടിക്‌സ് വിരുദ്ധ വിഭാഗം നടത്തിയ പരിശോധനയ്ക്കിടെ പ്രതികളെ പിടികൂടിയത്.

പ്രതികളില്‍ നിന്ന് ഹാഷിഷ്, ഹെറോയിന്‍, മരിജുവാന, ക്രിസ്റ്റല്‍ മെത്ത് എന്നിവ ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കളും വിവിധ തരത്തിലുള്ള മയക്കുമരുന്നുകളും, സൈക്കോട്രോപിക് ടാബ്‌ലെറ്റുകളും പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ വ്യാപാര ആവശ്യത്തിനായി സൂക്ഷിച്ചിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പരിശോധനയ്ക്കിടെ സംശയകരമായി പെരുമാറിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ അളവ് വലുതായതിനാല്‍ സംഭവത്തെ ഗൗരവമായി കാണുന്നതായും അധികൃതര്‍ വ്യക്തമാക്കി.

അറസ്റ്റിലായവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും കേസ് നിലവില്‍ അന്വേഷണം ഘട്ടത്തിലാണെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. മയക്കുമരുന്നുകളുടെ കടത്തും വ്യാപാരവും തടയുന്നതിനായി രാജ്യത്ത് പരിശോധനകളും നിരീക്ഷണങ്ങളും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

മയക്കുമരുന്നുകള്‍ സമൂഹത്തിനും യുവതലമുറക്കും വലിയ ഭീഷണിയാണെന്നും, ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

Royal Oman Police arrested two people in Muscat after seizing large quantities of narcotics during an inspection. Legal procedures are currently under way.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ കേസ്; ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകി ആന്റണി രാജു

Kerala
  •  3 hours ago
No Image

ഒമാനില്‍ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രം സ്ഥാപിച്ചു;വിദേശ നിക്ഷേപങ്ങളേ ആകര്‍ഷിക്കാന്‍ പദ്ധതി

oman
  •  3 hours ago
No Image

പ്രഖ്യാപനമെത്തി; ലൂണയുടെ പോരാട്ടം ഇനി പുതിയ ടീമിനൊപ്പം

Football
  •  3 hours ago
No Image

വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 53-കാരൻ പിടിയിൽ

crime
  •  3 hours ago
No Image

മറ്റൊരു യുവതിയെ വാക്കുകൾകൊണ്ട് മുറിവേൽപ്പിച്ചു; പ്രതിയായ സ്ത്രീയ്ക്ക് 10,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  3 hours ago
No Image

പണപ്പെരുപ്പം കുറഞ്ഞ നിലയില്‍;ഒമാന്റെ സമ്പദ്‌വ്യവസ്ഥ സ്ഥിരതയുളളതെന്ന് ഐഎംഎഫ് 

oman
  •  3 hours ago
No Image

ഇറാൻ വിടാൻ ഇന്ത്യക്കാർക്ക് നിർദേശം; 9000 പേരെ ഒഴിപ്പിക്കാൻ കേന്ദ്രം സജ്ജം, വ്യോമസേനയുടെ സഹായം തേടിയേക്കും

International
  •  3 hours ago
No Image

യുഎഇയിൽ നാളെ 'ഐക്യദാർഢ്യ ദിനം'; ദേശീയ പതാകയ്ക്ക് പിന്നിൽ അണിനിരക്കാൻ ആഹ്വാനം ചെയ്ത് ശൈഖ് ഹംദാൻ

uae
  •  4 hours ago
No Image

കാസർകോഡിൽ സ്കൂളിൽ മോഷണം; അഞ്ച് ലാപ്ടോപ്പുകളും പണവും കവർന്നു

Kerala
  •  4 hours ago
No Image

കാൻസർ രോഗിയെന്ന് വ്യാജരേഖ, ഉന്നതരുടെ ഒപ്പ് സ്വന്തമായി ഇട്ടു; ലോട്ടറി ഓഫീസിലെ 14.93 കോടിയുടെ തട്ടിപ്പിൽ പ്രതി പിടിയിൽ

crime
  •  4 hours ago