സാമൂഹിക പുരോഗതി കൈവരിക്കുന്നതിൽ പ്രൊഫഷണലുകളുടെ പങ്ക് മാതൃകാപരം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ
കോഴിക്കോട്: വിദ്യാഭ്യാസവും സാമ്പത്തികവുമായ രംഗങ്ങളിലൂടെ സാമൂഹിക പുരോഗതി കൈവരിക്കാനും പുതുതലമുറയ്ക്ക് ദിശാബോധം നൽകുവാനും പ്രൊഫഷണൽ രംഗത്തുള്ളവർ കാണിക്കുന്ന ജാഗ്രത മാതൃകാപരമാണെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ അഭിപ്രായപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് ഭാഗമായി സംഘടിപ്പിച്ച പ്രൊഫഷണൽ മജ്ലിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയാദർശങ്ങളിൽ അധിഷ്ഠിതമായി പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിച്ച പ്രൊഫഷണൽ മജ്‌ലിസിൽ മെഡിക്കൽ, എൻജിനീയറിങ്, അക്കാദമിക്, മാനേജ്മെൻറ്, ഐ.ടി, ട്രെയിനിങ്, നിയമ വിഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾ പങ്കെടുത്തു.
എൻ.പ്രശാന്ത് ഐ.എ.എസ് മുഖ്യാതിഥിയായി. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗം പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, ശുഹൈബുൽ ഹൈത്തമി വരാമ്പറ്റ, അബ്ദുള്ള മുജ്തബ ഫൈസി ആനക്കര വിഷയാവതരണങ്ങൾക്ക് നേതൃത്വം നൽകി.
മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ഡോ. ബഷീർ പനങ്ങാങ്ങര, ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, അഷ്റഫ് മലയിൽ, ഡോ. ഉമറുൽ ഫാറൂഖ്, സിറാജ് കാസിലെൻ എന്നിവർ സംസാരിച്ചു. ഡോ. മുഹമ്മദലി നാട്ടിക സ്വാഗതവും മുഹമ്മദ് കുട്ടി പെരിങ്ങാവ് നന്ദിയും പറഞ്ഞു.
sayyid muhammad jifri muthukkoya thangal highlighted the exemplary role of professionals in achieving social progress, stressing their responsibility in nation building, ethical leadership and community development.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."