അരും കൊല; ഒറ്റപ്പാലത്ത് അർധരാത്രി ദമ്പതികളെ വെട്ടിക്കൊന്നു; ബന്ധുവായ യുവാവ് പിടിയിൽ
പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ ബന്ധു വെട്ടിക്കൊന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. സംഭവത്തിൽ ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കൊലപാതക കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.
ആക്രമണത്തിൽ ദമ്പതികളുടെ വളർത്തു മകളുടെ നാലുവയസായ മകനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവശേഷം യുവാവ് കെെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പൊലിസെത്തിയതോടെ യുവാവ് വീട്ടിൽ നിന്ന് ഇറങ്ങി ഓടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ പള്ളി ഖബർസ്ഥാനിൽ വെച്ചാണ് യുവാവിനെ കണ്ടെത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
an elderly couple were murdered by a relative in ottapalam late at night. nalakath naseer (63) and his wife suhara (60) were killed. the brutal incident occurred around midnight. police said that a young man who is a relative has been taken into custody in connection with the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."