ഓപ്പറേഷന്‍ ട്രാഷി; ജമ്മു കശ്മിരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മിരിലെ കിഷ്ത്വാര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ഹവീല്‍ദാര്‍ ഗജേന്ദ്ര സിങ് ആണ് വീരമൃത്യു വരിച്ചത്. കിഷ്ത്വാറിലെ വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്തുന്നതിനായി ഇന്ത്യന്‍ സൈന്യം ആരംഭിച്ച 'ഓപ്പറേഷന്‍ ട്രാഷി' എന്ന സൈനിക നീക്കത്തിനിടെയാണ് ആക്രമണമുണ്ടായത്.
ചത്രുവിലെ മന്ദ്രാല്‍-സിങ്‌പോറയ്ക്കടുത്തുള്ള സോന്നാര്‍ ഗ്രാമത്തില്‍ ഇന്നലെ മുതലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ എട്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഭീകരര്‍ മേഖലയില്‍ ഒളിച്ചിരിപ്പുണ്ടെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരച്ചില്‍സംഘം വനത്തിനുള്ളിലേക്ക് നീങ്ങുന്നതിനിടെ ഒളിച്ചിരുന്ന മൂന്ന് പേരടങ്ങുന്ന ഭീകരരുടെ സംഘം സൈനികര്‍ക്കുനേരെ ഗ്രനേഡുകള്‍ എറിയുകയായിരുന്നു.
An Indian Army soldier, Havildar Gajendra Singh, was martyred during an encounter with terrorists in the Kishtwar district of Jammu and Kashmir. The clash occurred during ‘Operation Trashi’, a counter-terror operation launched to flush out militants hiding in forest areas. Eight other soldiers were injured as terrorists lobbed grenades at the search team, and the operation is still underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."