HOME
DETAILS

ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണം

  
Web Desk
January 19, 2026 | 12:25 PM

human rights commission on deepak suicide after viral video

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ ദൃശ്യം പങ്കുവച്ചതിനു പിന്നാലെ ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. നോർത്ത് സോൺ ഡി.ഐ.ജി കേസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഗോവിന്ദപുരം കൊളങ്ങരകണ്ടി, ഉള്ളാട്ട്‌തൊടി യു. ദീപക് (42) ആണ് മരിച്ചത്. ബസ് യാത്രക്കിടെ ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. 

ഡി.ഐ.ജി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ഫെബ്രുവരി 19 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു. കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതികളിൽ പറയുന്നതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. അഡ്വ. വി ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ കമ്മീഷന് നൽകിയ പരാതികളിലാണ് നടപടി.

അതേസമയം, സംഭവത്തിൽ ദീപകിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ ആരോപണത്തിന് പിന്നാലെ ദീപക് വലിയ മാനസിക വിഷമത്തിൽ ആയിരുന്നുവെന്നും ദീപകിന് നീതി ലഭിക്കാനായി എതറ്റം വരെയും പോകുമെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ബസിൽ യുവതി ചിത്രീകരിച്ച വിഡിയോ സമൂഹമാധ്യങ്ങളിൽ പങ്കുവയ്ക്കുകയും പിന്നീട് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. 20 ലക്ഷത്തിലേറെ പേർ വിഡിയോ കാണുകയും നിരവധി പേർ പങ്കുവയ്ക്കുകയും ചെയ്തതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. വിഷയം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിനു പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.

വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യങ്ങളിലൂടെ നടത്തിയതെന്നും ഇതിൽ ദീപക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നതായും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. വസ്ത്രവ്യാപാര കേന്ദ്രത്തിലെ തൊഴിലാളിയായ ദീപക് കഴിഞ്ഞ വെള്ളിയാഴ്ച പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ബസിൽ പോകവെയാണ് സംഭവം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ്റുകാൽ പൊങ്കാല: മാലിന്യം നീക്കിയില്ലെങ്കിൽ ഞങ്ങൾ ഇറങ്ങും; ബിജെപിക്കെതിരെ വെല്ലുവിളിയുമായി ഡിവൈഎഫ്ഐ

Kerala
  •  5 days ago
No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  5 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  5 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  5 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  5 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  5 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  5 days ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  5 days ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  5 days ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  5 days ago