ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയില്‍
യുഎഇ: യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ഇന്ത്യ-യുഎഇ ബന്ധങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഈ സ്വീകരണം. വിമാനത്താവളത്തില്‍ ഇരുവരും ആശംസകള്‍ കൈമാറി. തുടര്‍ന്ന് ഒരേ വാഹനത്തിലാണ് അവര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോയത്. അവിടെ യുഎഇ പ്രസിഡന്റിന്റെ കുടുംബാംഗങ്ങളെയും ഔദ്യോഗിക പ്രതിനിധി സംഘത്തെയും പ്രധാനമന്ത്രി സ്വീകരിച്ചു.
ഹ്രസ്വമായ ഈ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി സഹകരണം, വ്യാപാരം, നിക്ഷേപം, ഊര്‍ജ മേഖല, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചന. ഇന്ത്യ-യുഎഇ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
യുഎഇ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ഇന്ത്യയിലേക്കുള്ള മൂന്നാമത്തെ സന്ദര്‍ശനമാണിത്. ഉയര്‍ന്നതലത്തിലുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പം എത്തിയിട്ടുണ്ട്.
UAE President Sheikh Mohamed bin Zayed Al Nahyan arrived in India on an official visit and was received by Prime Minister Narendra Modi at the New Delhi airport.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."