സമസ്ത നൂറാം വാര്‍ഷിക പ്രചാരണ സമ്മേളനം ജനുവരി 22ന് മംഗഫില്‍
കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) ഫഹാഹീല്‍-മഹ്ബൂല മേഖലകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനം ജനുവരി 22 വ്യാഴാഴ്ച മംഗഫിലെ ഹാര്‍മണി സ്‌ക്വയര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 7.00 മണിക്ക് നടക്കും.
നൂറുവര്‍ഷം നീണ്ട സമസ്തയുടെ വിദ്യാഭ്യാസ, സാമൂഹിക, മതപരമായ സേവന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ പ്രധാന പ്രഭാഷണം കെ.ഐ.സി ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ നിര്‍വഹിക്കും.
സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ദഫ്, ഫ്‌ലവര്‍ ഷോ ഉള്‍പ്പെടെയുള്ള വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. സമസ്തയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിന് ഈ കലാപരിപാടികള്‍ സഹായകമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
സമ്മേളനത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കായി പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും, കൂടുതല്‍ പേര്‍ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കുവൈത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള സമസ്ത പ്രവര്‍ത്തകരും മത-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Samastha 100th Anniversary promotion event with student performances and cultural programs to be held in Mangaf, Kuwait on January 22, organized by KIC Fahahil–Mahbool region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."