HOME
DETAILS

ചെറുസിനിമകളുടെ ഉത്സവമായി കല കുവൈറ്റ് എട്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവല്‍

  
January 19, 2026 | 6:06 PM

kala kuwait 8th film festival

 

കുവൈത്ത് സിറ്റി: ചെറുസിനിമകളുടെ സൃഷ്ടിപരമായ ലോകം ആഘോഷമാക്കി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല കുവൈറ്റ്) ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏട്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവല്‍ സിനിമാസ്‌നേഹികളുടെ ശ്രദ്ധ പിടിച്ചുപറ്റി. അല്‍ നജാത്ത് സ്‌കൂള്‍, മംഗഫില്‍ നടന്ന ഫെസ്റ്റിവല്‍ ചെറുഫ്രെയിമുകളില്‍ വലിയ ആശയങ്ങള്‍ അവതരിപ്പിച്ച സിനിമകളുടെ ഉത്സവമായി മാറി.

കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത ചലച്ചിത്ര നടിയും തിരക്കഥകൃത്തുമായ രോഹിണി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കല കുവൈറ്റ് സജീവ പ്രവര്‍ത്തകനും മലയാളം മിഷന്‍ കുവൈറ്റ് പ്രസിഡന്റുമായ സനല്‍ കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ സെക്രട്ടറി ജെ. സജി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടി. വി. ഹിക്മത് സ്വാഗതം ആശംസിച്ച ചടങ്ങിന്, മൈക്രോ ഫിലിം ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ജസ്റ്റിന്‍ നന്ദി പറഞ്ഞു.

ചടങ്ങില്‍ സംവിധായകന്‍ ശരീഫ് ഈസ, കല കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രവീണ്‍ പി. വി., ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരന്‍, കലാ വിഭാഗം സെക്രട്ടറി നിഷാന്ത് ജോര്‍ജ്, ഫഹാഹീല്‍ മേഖല സെക്രട്ടറി ബിജോയ്, കല കുവൈറ്റ് ഫിലിം സൊസൈറ്റി കണ്‍വീനര്‍ അജിത്ത് പട്ടമന എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

63 മൈക്രോ സിനിമകള്‍ മത്സരിച്ച ഫെസ്റ്റിവലില്‍, ശ്രീജിത്ത് വി. കെ. സംവിധാനം ചെയ്ത The Third Triumphet മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടി. ഷൈജു ജോണ്‍ മാത്യു സംവിധാനം ചെയ്ത ഇതള്‍ മികച്ച രണ്ടാമത്തെ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. രാജീവ് ദേവാനന്ദനം സംവിധാനം ചെയ്ത പന്തം, സുശാന്ത് സുകുമാരന്‍ സംവിധാനം ചെയ്ത ഫോര്‍മാറ്റ് എന്നിവയ്ക്ക് മികച്ച സിനിമകള്‍ക്കുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു.

ദ തേര്‍ഡ് ട്രയംഫറ്റ് സംവിധാനം ചെയ്ത ശ്രീജിത്ത് വി. കെ. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ദ ശൂസ് എന്ന സിനിമയിലൂടെ വിമല്‍ പി. വേലായുധന്‍ മികച്ച തിരക്കഥാകൃത്തായി. സായിപ്പിന്റെ കൂടെ ഒരു രാത്രി എന്ന സിനിമയ്ക്ക് നിഖില്‍ പള്ളത്ത് മികച്ച തിരക്കഥയ്ക്കുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടി.

ആവിര്‍ഭാവം എന്ന സിനിമയിലൂടെ അശ്വിന്‍ ശശികുമാര്‍ മികച്ച സിനിമാറ്റോഗ്രാഫറായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സൗണ്ട് ഡിസൈനറിനുള്ള അവാര്‍ഡ് അശ്വിന്‍, മികച്ച ആര്‍ട്ട് ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് ആനന്ദ് ശ്രീകുമാര്‍ എന്നിവര്‍ കരസ്ഥമാക്കി. റേയ് ഓഫ് ഹോപ്പ് എന്ന സിനിമയിലൂടെ അരവിന്ദ് കൃഷ്ണന്‍ മികച്ച എഡിറ്ററായി.

ദ തേര്‍ഡ് ട്രയംഫറ്റ് എന്ന സിനിമയിലെ അഭിനയത്തിന് നിഷാദ് മുഹമ്മദ് മികച്ച നടനുള്ള അവാര്‍ഡ് നേടി. ഭ്രമം എന്ന സിനിമയില്‍ അഭിനയിച്ച ആന്‍ഡ്രിയ ഷര്‍ളി ഡിക്രൂസ് മികച്ച നടിയായി. ദ തേര്‍ഡ് ട്രയംഫറ്റ് എന്ന സിനിമയിലെ പ്രകടനത്തിലൂടെ ഇസാന്‍ ഹില്‍മി മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു. റൂംസ് ഓഫ് ശാഡോസ് എന്ന സിനിമയിലൂടെ ഇവഞ്ജലീന മറിയ സിബി മികച്ച ബാലതാരത്തിനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും നേടി.

ജൂറി അംഗങ്ങള്‍ മത്സരഫലങ്ങള്‍ പ്രഖ്യാപിക്കുകയും വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ചെറുസിനിമകള്‍ക്ക് വേദിയൊരുക്കുന്ന കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവല്‍, പ്രവാസ ലോകത്തെ സിനിമാ സൃഷ്ടികള്‍ക്ക് ശക്തമായ പ്ലാറ്റ്‌ഫോമായി മാറിയതായി സംഘാടകര്‍ വിലയിരുത്തി.

 

Kala Kuwait Film Society organised the 8th Micro Film Festival in Mangaf, showcasing 63 short films and honouring winners across various categories.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത നൂറാം വാര്‍ഷിക പ്രചാരണ സമ്മേളനം ജനുവരി 22ന് മംഗഫില്‍

Kuwait
  •  3 hours ago
No Image

പൊന്നാനിയിൽ സി.പി.എമ്മിൽ വീണ്ടും വിഭാഗീയത; ഓഫീസുകൾ അടിച്ചുതകർത്തതിന് പിന്നാലെ പ്രവർത്തകന് നേരെ ആക്രമണം

Kerala
  •  3 hours ago
No Image

ഇന്ത്യ - യു.എ.ഇ വ്യാപാരം ഇരട്ടിയാക്കും; ഊർജ്ജ മേഖലയിൽ നിർണ്ണായക കരാർ; 10 വർഷത്തേക്ക് എൽ.എൻ.ജി ഉറപ്പാക്കി ഇന്ത്യ; ഷെയ്ഖ് മുഹമ്മദിന് നൽകിയത് റെഡ് കാർപെറ്റ്

National
  •  3 hours ago
No Image

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുവൈത്ത്-കണ്ണൂര്‍ സര്‍വീസ് വീണ്ടും ആരംഭിക്കുന്നു

Kuwait
  •  3 hours ago
No Image

In Depth Story: സജി ചെറിയാന്റെ ആരോപണങ്ങള്‍: വസ്തുത ഇതാണ്; മുസ്ലിംകള്‍ക്ക് ചില ജില്ലകളില്‍ നാമമാത്ര പ്രാതിനിധ്യംപോലുമില്ല

Kerala
  •  4 hours ago
No Image

കൊച്ചിയിൽ യുവാവിന് നേരെ പൊലിസുകാരൻ്റെ മർദനം; സി.പി.ഒ മദ്യപിച്ചിരുന്നതായി നാട്ടുകാർ 

Kerala
  •  4 hours ago
No Image

പ്രതീക്ഷ ഇന്ത്യന്‍ അസോസിയേഷന്‍ കുവൈറ്റ് റൂമൈത്തിയ യൂണിറ്റ് ഔദ്യോഗികമായി നിലവില്‍ വന്നു

Kuwait
  •  4 hours ago
No Image

ഇന്‍ഫോക് അബ്ദലിയില്‍ 'വിന്റര്‍ കിറ്റ്' വിതരണം നടത്തി.

Kuwait
  •  4 hours ago
No Image

അടിയന്തര ചികിത്സയ്ക്ക് പണമില്ലെങ്കിലും ചികിത്സ നിഷേധിക്കരുത്; രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ നിയമം; ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കുന്നു

Kerala
  •  4 hours ago
No Image

ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയില്‍

uae
  •  4 hours ago