ഒരുങ്ങിയിരിക്കുക; യുഎഇ വ്യോമയാന മേഖലയില്‍ അവസരങ്ങളുടെ പെരുമഴ വരുന്നു; സനദും ഇത്തിഹാദും ആയിരങ്ങളെ നിയമിക്കുന്നു
ദുബൈ: കോവിഡിന് ശേഷമുള്ള വിമാനയാത്രക്കാരുടെ എണ്ണത്തിലെ വന്‍ വര്‍ധനവും പുതിയ നിക്ഷേപങ്ങളും കണക്കിലെടുത്ത് യുഎഇയിലെ വ്യോമയാന മേഖലയില്‍ വന്‍ തൊഴില്‍ മുന്നേറ്റം. പ്രമുഖ ഏവിയേഷന്‍ കമ്പനികളായ സനദും (Sanad) ഇത്തിഹാദ് എയര്‍വേയ്‌സും വരും വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് പുതിയ ഒഴിവുകള്‍ പ്രഖ്യാപിച്ചു. ദുബൈയില്‍ നടന്ന രാജ്യത്തെ ആദ്യ 'സിവില്‍ ഏവിയേഷന്‍ കരിയര്‍ മേള'യിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായത്.
പ്രധാന തൊഴില്‍ അവസരങ്ങള്‍ ഒറ്റനോട്ടത്തില്‍:
* സനദ് : ഈ വര്‍ഷം അവസാനത്തോടെ 1,000 ജീവനക്കാരെ പുതുതായി നിയമിക്കും. കൂടാതെ അബൂദബിയില്‍ നിര്‍മ്മിക്കുന്ന പുതിയ മെയിന്റനന്‍സ് (MRO) സെന്റര്‍ വഴി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 2,000 പേര്‍ക്ക് കൂടി ജോലി ലഭിക്കും.
* ഇത്തിഹാദ് എയര്‍വേയ്‌സ്: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,200 സ്വദേശികളെ നിയമിക്കും. ഇതില്‍ 200 പേരുടെ നിയമനം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും.
* ഡിമാന്‍ഡുള്ള തസ്തികകള്‍: പൈലറ്റുമാര്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ഗ്രൗണ്ട് സ്റ്റാഫ് എന്നിവര്‍ക്ക് പുറമെ ഡാറ്റാ സയന്റിസ്റ്റ്, എയര്‍ ടാക്‌സി വിദഗ്ധര്‍, AI ഓപ്പറേഷന്‍സ് തുടങ്ങിയ മേഖലകളിലും അവസരങ്ങളുണ്ടാകും.
സനദിന്റെ വമ്പന്‍ പദ്ധതികള്‍
അബൂദബി ആസ്ഥാനമാ വിമാന എഞ്ചിന്‍ അറ്റകുറ്റപ്പണി കമ്പനിയായ 'സനദ്' നിലവിലുള്ള 800 ജീവനക്കാരുടെ എണ്ണം ഈ വര്‍ഷം തന്നെ 1,000 ആയി ഉയര്‍ത്തും. ആഗോള വിമാന എഞ്ചിന്‍ നിര്‍മ്മാതാക്കളുമായി പുതിയ കരാറുകളില്‍ ഏര്‍പ്പെട്ടതാണ് ഇതിന് കാരണം. 2028ല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ സെന്ററിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരെ കമ്പനി സ്വാഗതം ചെയ്യുന്നു.
ഇത്തിഹാദില്‍ മാറ്റത്തിന്റെ കാറ്റ്
എത്തിഹാദ് എയര്‍വേയ്‌സ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി ഡാറ്റാ അനാലിസിസ് രംഗത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. ഫ്‌ലീറ്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേഡറ്റ് പൈലറ്റുമാര്‍ക്കും വിമാന സാങ്കേതിക വിദഗ്ധര്‍ക്കും വലിയ അവസരമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
കരിയര്‍ മേളയിലെ ആവേശം യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (GCAA) സംഘടിപ്പിച്ച മേളയില്‍ 13,000ത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. എയര്‍ബസ്, അബുദാബി എയര്‍പോര്‍ട്ട്‌സ് തുടങ്ങി 27 പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്തു.
വ്യോമയാന മേഖലയിലെ ഈ കുതിച്ചുചാട്ടം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ക്കും എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
Aviation hiring in the UAE is accelerating, with major employers signalling large-scale recruitment and long-term investment in skills at the country’s first civil aviation career fair.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."