HOME
DETAILS

ഗംഗാനദിയില്‍ പാല്‍ ഒഴുക്കി ഭക്തന്‍; പാത്രവുമായി ശേഖരിക്കാന്‍ തിരക്ക് കൂട്ടിയ പെണ്‍കുട്ടികളെ തടഞ്ഞു; നൊമ്പര ദൃശ്യത്തെച്ചൊല്ലി ഓണ്‍ലൈനില്‍ ചര്‍ച്ച | Video

  
Web Desk
January 22, 2026 | 6:17 AM

Man Shoos Away Girls In The Middle Of Ganga

വാരണാസി: പുണ്യനദിയായി ഹൈന്ദവ വിശ്വാസികള്‍ കരുതുന്ന ഗംഗയില്‍ പാല്‍ ഒഴുക്കി ഭക്തി പ്രകടിപ്പിക്കുന്നതിനിടയില്‍, പുഴയിലേക്ക് ഒഴുക്കുന്ന പാല്‍ ശേഖരിക്കാന്‍ പാത്രവുമായി എത്തിയ പാവപ്പെട്ട പെണ്‍കുട്ടികളെ അകറ്റുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പരമ്പരാഗത ആചാരവും പട്ടിണി എന്ന യാഥാര്‍ത്ഥ്യവും നേര്‍ക്കുനേര്‍ വരുന്ന ദൃശ്യമടങ്ങിയ വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.

സംഭവം ഇങ്ങനെ:
ഗംഗാ നദിയില്‍ ഭക്തര്‍ നടത്തുന്ന 'ദുഗ്ദ്ധാഭിഷേകം' (പാല്‍ ഒഴുക്കുന്ന ചടങ്ങ്) നടത്തുന്നതിനിടയിലാണ് സംഭവം. ഒരു യുവാവ് വലിയൊരു പത്രത്തില്‍ നിറയെ പാലുമായി എത്തി അവ നദിയിലേക്ക് ഒഴുക്കുമ്പോള്‍, സമീപത്ത് പാത്രങ്ങളുമായി ചില പെണ്‍കുട്ടികള്‍ ആ പാല്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട ഭക്തന്‍, പാല്‍ പെണ്‍കുട്ടികളുടെ പാത്രത്തില്‍ വീഴാതിരിക്കാന്‍ തന്റെ സ്ഥാനം മാറുകയും അവരെ തടയുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഒരു മാധ്യമപ്രവര്‍ത്തകന്‍ എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. പാപം കഴുകിക്കളയുകയാണോ അതോ പാപത്തിന് വെള്ളപൂശുകയാണോ? എന്ന ചോദ്യത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെ സംവാദം:
വീഡിയോയ്ക്ക് താഴെ ആചാരങ്ങളെയും മനുഷ്യത്വത്തെയും കുറിച്ച് വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ആ കുട്ടികള്‍ക്ക് പാല്‍ നല്‍കിയിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇതിലും വലിയ പുണ്യം ലഭിക്കുമായിരുന്നുവെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഭക്തനെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി. അദ്ദേഹത്തിന്റെ ഭക്തി ഗംഗാ മാതാവിനോടാണ്, അത് ആ കുട്ടികള്‍ക്ക് നല്‍കാനുള്ളതല്ല. ഓരോരുത്തരുടെയും വിശ്വാസത്തെ ബഹുമാനിക്കണം എന്നാണ് യുവാവിന്റെ നടപടിയെ പിന്തുണച്ചവരുടെ വാദം.

A ritual meant to symbolise devotion and purity has sparked intense discussion. Pouring milk into the Ganga, known as Dugdhabhishek, is a common Hindu ritual meant to express gratitude and devotion. Devotees often perform it as an offering to Goddess Ganga or during worship of the Shivling.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് കടക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്ക: ഹോങ്കോങ്ങിൽനിന്ന് സഊദിയിലേക്ക് പോകേണ്ട കപ്പൽ കൊല്ലത്ത് അടുപ്പിച്ചു

Kerala
  •  4 days ago
No Image

ഇറാനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ആലോചന; ആക്രമണത്തിന് റമദാന്‍ മാസം തെരഞ്ഞെടുത്തതില്‍ സംശയം

Saudi-arabia
  •  4 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ ഇന്ന് നാട്ടിലെത്തും

Kerala
  •  4 days ago
No Image

ശബരിമല യുവതീ പ്രവേശനം: നിലപാട് തിരുത്തി ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തും

Kerala
  •  4 days ago
No Image

തെലങ്കാനയിൽ അർദ്ധരാത്രിയിൽ ബുൾഡോസർ രാജ്; 600 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

National
  •  4 days ago
No Image

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണം; മാനുഷിക നിയമങ്ങളുടെ ലംഘനമെന്ന് യുനെസ്കോ

International
  •  4 days ago
No Image

ഇന്ത്യ-കാനഡ ബന്ധത്തിൽ പുതിയ അധ്യായം: 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിൽ ഒപ്പുവെച്ചു

National
  •  4 days ago
No Image

അനന്തപുരിയിൽ ഇന്ന് പൊങ്കാല മഹോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം; സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസിയും റെയിൽവേയും

Kerala
  •  4 days ago
No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  4 days ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  4 days ago