ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്: അഭിഷേക് ശർമ്മ
ന്യൂസിലാൻഡിനെതിരായ ആദ്യ ടി-20യിൽ 48 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം റായ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഇന്നിംഗ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസിൽ അവസാനിക്കുകയായിരുന്നു.
ഇന്ത്യക്കായി ബാറ്റിങ്ങിൽ മിന്നും പ്രകടനമാണ് അഭിഷേക് ശർമ്മ നടത്തിയത്. മത്സരത്തിൽ 35 പന്തിൽ 84 റൺസ് നേടിയാണ് അഭിഷേക് തിളങ്ങിയത്. അഞ്ചു ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. മത്സരശേഷം മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയെക്കുറിച്ച് അഭിഷേക് ശർമ്മ സംസാരിച്ചിരുന്നു. ഓപ്പണിങ്ങിൽ രോഹിത് നൽകിയ മികച്ച തുടക്കം പോലെ കളിക്കാനാണ് താൻ ശ്രമിക്കുന്നതെന്നാണ് അഭിഷേക് പറഞ്ഞത്.
"അദ്ദേഹം രാജ്യത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം നൽകിയിരുന്ന തുടക്കം പോലെ ഞാൻ ടീമിൽ വന്നപ്പോൾ ക്യാപ്റ്റനും പരിശീലകനും എന്നിൽ നിന്ന് അതേ കാര്യമാണ് ആഗ്രഹിച്ചത്. ഞാനും അദ്ദേഹത്തിന്റെ പാത പിന്തുടരുന്നു" അഭിഷേക് ശർമ്മ സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു.
അതേസമയം ഗ്ലെൻ ഫിലിപ്‌സാണ് കിവീസ് നിരയിലെ ടോപ് സ്‌കോറർ. 40 പന്തിൽ നാല് ഫോറുകളും ആറ് സിക്സുകളും അടക്കം 78 റൺസാണ് താരം നേടിയത്. മാർക്ക് ചാപ്മാൻ 38 റൺസും ഡാറിൽ മിച്ചൽ 28 റൺസും നേടി പൊരുതി. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇന്ത്യ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.
ഇന്ത്യൻ ബൗളിങ്ങിൽ ശിവം ദുബെ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതം വിക്കറ്റുകളും അക്‌സർ പട്ടേൽ, ഹർദിക് പാണ്ഡ്യാ, അർഷദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും നേടി.
ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താനും സൂര്യകുമാർ യാദവിനും സംഘത്തിനും സാധിച്ചു. പരമ്പരയിലെ രണ്ടാം മത്സരം ജനുവരി 23നാണ് നടക്കുന്നത്.
Abhishek Sharma had a brilliant performance in the first T20I against New Zealand for India. Abhishek shone in the match by scoring 84 runs in 35 balls. The star's fiery innings consisted of five fours and eight sixes. After the match, Abhishek Sharma had talked about former Indian captain Rohit Sharma. Abhishek said that he is trying to play like the great start that Rohit gave in the opening.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."