സഞ്ജുവിന് പോലും സാധിക്കാത്തത്; കേരളത്തിനൊപ്പം പുതിയ ചരിത്രമെഴുതി സച്ചിൻ ബേബി
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് മലയാളി താരം സച്ചിൻ ബേബി. രഞ്ജിയിൽ 6000 റൺസ് എന്ന അവിസ്മരണീയമായ നേട്ടത്തിലേക്കാണ് സച്ചിൻ ബേബി നടന്നുകയറിയത്. ചണ്ഡീഗണ്ടിനെതിരെയുള്ള മത്സരത്തിലാണ് സച്ചിൻ ബേബി ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ കേരളത്തിനായി 41 റൺസ് നേടിയാണ് സച്ചിൻ ബേബി തിളങ്ങിയത്. ആറ് ഫോറുകളാണ് താരം നേടിയത്. രഞ്ജി ട്രോഫിയിൽ 6000 റൺസ് നേടുന്ന ആദ്യ മലയാളി താരം കൂടിയാണ് സച്ചിൻ ബേബി.
ആദ്യ ഇന്നിങ്സിൽ 139 റൺസിനാണ് കേരളം പുറത്തായത്. ചണ്ഡീണ്ടിനായി നിഷുങ്ക് ബിർള നാല് വിക്കറ്റുകൾ നേടി മികച്ച പ്രകടനം നടത്തി. രോഹിത് ധണ്ട മൂന്ന് വിക്കറ്റുകളും നേടി. ഒന്നാം ഇന്നിങ്സിൽ സന്ദർശകർ 416 റൺസാണ് നേടിയത്. ക്യാപ്റ്റൻ മനൻ വോറ 113 റൺസും അർജുൻ ആസാദ് 102 റൺസും നേടി മികച്ചു നിന്നു. അർജിത് പന്നു 52 റൺസും നേടി.
കേരളത്തിന്റെ ബൗളിംഗ് നിരയിൽ ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റുകളും വിഷ്ണു വിനോദ് രണ്ട് വിക്കറ്റും സ്വന്തമാക്കി. രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലാണ്. രോഹൻ കുന്നുമ്മൽ, അഭിഷേക് ജെ നായർ എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
Sachin Baby has created history in the Ranji Trophy. Sachin Baby has walked towards the unforgettable achievement of 6000 runs in Ranji. Sachin Baby achieved this achievement in the match against Chandigarh. Sachin Baby shone for Kerala by scoring 41 runs in the first innings. The player hit six fours. Sachin Baby is also the first Malayali player to score 6000 runs in the Ranji Trophy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."