സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മുസാബഖതു തന്‍വീര്‍ ഗ്രാന്റ് ഫിനാലെ': മുഹമ്മദ് സല്‍മാന് ഒന്നാം സ്ഥാനം
ദുബൈ: ദുബൈ സുന്നി സെന്റര്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് 'മുസാബഖതു തന്‍വീര്‍' ഹിഫ്‌ള് മത്സര ഗ്രാന്റ് ഫിനാലെയില്‍ മുഹമ്മദ് സല്‍മാന്‍ ഇസ്മാഈല്‍ ബംഗ്‌ളാദേശ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സയ്യിദ് ഹസന്‍ മുസമ്മില്‍ (ആന്ധ്ര), അബ്ദുല്ലാഹി തുഫൈല്‍ (കേരളം) എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
സൗത്തേഷ്യന്‍ രാജ്യങ്ങളിലെ ഹാഫിളുകള്‍ക്ക് വേണ്ടി നടത്തിയ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. നാല് ഘട്ടങ്ങളിലായി നടന്ന പ്രാഥമിക റൗണ്ടുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിവിധ രാജ്യക്കാരായ ഏഴ് പ്രമുഖ ഹാഫിളുകളാണ് ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുത്തത്.
4000, 3000, 2000 ദിര്‍ഹമും പ്രശസ്തി പത്രവും മെമെന്റോയും അടങ്ങിയതാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കുള്ള അവാര്‍ഡ്.
ദുബൈ അല്‍ ബറാറ വിമന്‍സ് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഗ്രാന്റ് ഫിനാലെ പ്രമുഖ ഗ്രന്ഥകാരനും സമസ്ത മുശാവറ അംഗവുമായ ഉസ്താദ് മുസ്തഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു.ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ടും സമസ്ത മുശാവറ അംഗവുമായ ഉസ്താദ് അബ്ദുസ്സലാം ബാഖവി അധ്യക്ഷത വഹിച്ചു. ഹാഫിള് മുഹമ്മദ് ഹസന്‍ മഹ്മൂദ് ഹുസൈന്‍ ഖാന്‍, ഹാഫിള് മുനീബ് ഹുസൈന്‍, ഡോ. ഹസം ഹംസ എന്നിവരടങ്ങിയ പ്രമുഖ വിധികര്‍ത്താക്കളാണ് വിജയികളെ തെരഞ്ഞെടുത്തത്.
സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ അല്‍ ബുഖാരി, ഉസ്താദ് അബ്ദുസ്സലാം ബാഖവി, സയ്യിദ് ശുഐബ് തങ്ങള്‍, അബ്ദുല്‍ ജലീല്‍ ദാരിമി, സൂപ്പി ഹാജി കടവത്തൂര്‍, ജലീല്‍ ഹാജി ഒറ്റപ്പാലം, ഷൗക്കത്തലി ഹുദവി, ഇസ്മാഈല്‍ ഹാജി, ഒ.മൊയ്തു, അനീസ് മുബാറക് വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സയ്യിദ് ഷക്കീര്‍ ഹുസൈന്‍ തങ്ങള്‍, പി.പി ഇബ്രാഹീം ഫൈസി, ഹുസൈന്‍ ദാരിമി, ഖാദര്‍ ഫൈസി, കെ.ടി അബ്ദുല്‍ ഖാദര്‍ മൗലവി, മുസ്തഫ മൗലവി, ജമാല്‍ ഹാജി, അലി ഫൈസി, ഹസന്‍ രാമന്തളി, സഈദ് തളിപ്പറമ്പ്, ഫാസില്‍ മെട്ടമ്മല്‍, റഷീദ് ബാഖവി എടപ്പാള്‍, റിയാസ് കാക്കടവ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഷൗക്കത്തലി ഹുദവി സ്വാഗതവും എം.എ സലാം റഹ്മാനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."