കുതിപ്പിന് പിന്നാലെ ലാഭമെടുപ്പ്; സ്വര്‍ണവില ഇന്ന് കുത്തനെ താഴേക്ക്, പവന് കുറഞ്ഞത് 5000ത്തിലേറെ, ആഗോള വിപണിയിലും ഇടിവ്
കൊച്ചി: ഇന്നലെ രാവിലെ 'അത്യുന്നതങ്ങളിലെത്തിയ' സ്വര്‍ണവിലയില്‍ വൈകീട്ട് അല്‍പം കുറഞ്ഞതിന് പിന്നാലെ ഇന്ന് വന്‍വീഴ്ച. 5240 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ വൈകീട്ട് 4.30ന് നടന്ന വ്യാപാരത്തില്‍ സ്വര്‍ണവില പവന് 800 രൂപ കുറഞ്ഞ് 130,360ലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 16,295 രൂപയാണ്.
രാവിലെ പവന് 8,640 രൂപ വര്‍ധിച്ച് പുതിയ റെക്കോഡായ 1,31,160 ല്‍ എത്തിയിടത്തു നിന്നാണ് വൈകീട്ട് 130,360 ല്‍ എത്തിയത്. ഇന്നലെ രാവിലെ ഒരു ഗ്രാം സ്വര്‍ണത്തിന് 1080 രൂപയാണ് വര്‍ധിച്ചത്. ചരിത്രത്തിലാദ്യമായാണ് ഒറ്റ ദിവസം സ്വര്‍ണവിലയില്‍ ഇത്രയധികം വില വര്‍ധനയുണ്ടാകുന്നത്.
ഇന്നത്തെ വില
22 കാരറ്റ് സ്വര്‍ണത്തിന് പവന് 5,240 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ പവന്‍ വില 1,25,120 രൂപയായി.
ഇന്നലെയും ഇന്നുമായി ഇടിഞ്ഞ വിലവിരം ഇങ്ങനെ
24 കാരറ്റ്
ഗ്രാമിന് 823 രൂപ കുറഞ്ഞ് 17,062
പവന് 6,584 രൂപ കുറഞ്ഞ് 1,36,496
22 കാരറ്റ്
ഗ്രാമിന് 755 രൂപ കുറഞ്ഞ് 15,640
പവന് 6,040 രൂപ കുറഞ്ഞ് 1,25,120
18 കാരറ്റ്
ഗ്രാമിന് 617 രൂപ കുറഞ്ഞ് 12,797
പവന് 4,936 രൂപ കുറഞ്ഞ് 1,02,376
ആഗോള വിപണിയിലെ വില
കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ ചരിത്രക്കുതിപ്പായിരുന്നു. കേരളത്തില്‍ ഒറ്റയടിക്ക് 8000രൂപയിലേറെയാണ് പവന് വര്‍ധിച്ചത്. ആഗോള വിപണിയില്‍ 500 ഡോളറിലേറെയും ഉയര്‍ന്നു. രാജ്യാന്തര സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയരമായ 5,578 ഡോളര്‍ വരെ തൊട്ടിരുന്നു ഇന്നലെ. വൈകാതെ വില 6,000 ഡോളറും ഭേദിച്ചേക്കാമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിസന്ധി സമയങ്ങളിലെ സുരക്ഷിത നിക്ഷേപ താവളം എന്നതാണ് സ്വര്‍ണത്തെ ഇത്രമേല്‍ ഡിമാന്‍ഡുള്ളതാക്കുന്നത്. ഔണ്‍സിന് 5,202 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.
എന്നാല്‍, ഈ കുതിപ്പ് മുതലെടുത്ത് നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതോടെ വില കുത്തനെ ഇടിഞ്ഞത് 5,131 ഡോളറിലേക്ക്. കേരളത്തില്‍ ഇന്നലെ രാവിലെ പവന് 8,600 രൂപയിലേറെ വര്‍ധിച്ച് 'അദ്ഭുത മുന്നേറ്റം' നടത്തിയിരുന്നു. വൈകിട്ട് 800 രൂപ കുറയുകയും ചെയ്തു. രാജ്യാന്തര വിപണിയിലെ നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഇന്നു രാവിലെ കേരളത്തിലെ സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവുണ്ടാകും.
കുതിപ്പിനും കിതപ്പിനും പിന്നില്‍
ആഗോള സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയില്‍ നിലവില്‍ പ്രതിഫലിക്കുന്നത്. സ്വാഭാവികമായും ഇങ്ങനെ അനിശ്ചിതത്വമുണ്ടാകുമ്പോള്‍ സ്വര്‍ണനിക്ഷേപങ്ങള്‍ക്ക് സ്വീകാര്യത കൂടും. സുരക്ഷിത നിക്ഷേപം എന്നതാണ് വിപണിയില്‍ സ്വര്‍ണത്തിന്റെ ലേബല്‍. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും യു.എസിന്റെ തീരുവ ഭീഷണികളുമെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
മധ്യേഷ്യയിലും ആഗോള സമ്പദ്‌മേഖലയിലും ആശങ്ക വിതച്ച് ഇറാന്‍-യു.എസ് യുദ്ധഭീതി കനക്കുകയാണ്. ഏത് നിമിഷവും യുഎസ് 'അര്‍മാഡ'യില്‍ നിന്ന് ഇറാനെ ഉന്നമിട്ട് ആക്രമണമുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തങ്ങള്‍ അടങ്ങിയിരിക്കില്ലെന്നാണ് യു.എസിന് ഇറാന്‍ നല്‍കിയ മറുപടി. തങ്ങള്‍ ഒരുങ്ങിയിരിക്കുകയാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ വ്യക്തമാക്കുന്നു. തങ്ങളുടെ വിരല്‍ ട്രിഗറിലാണെന്നാണ് കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്. ഈ സംഘര്‍ഷാവസ്ഥയില്‍ ചാഞ്ചാടുകയാണ് സ്വര്‍ണം.
പവന്‍ ആഭരണം വാങ്ങാന്‍ വേണം ഒന്നര ലക്ഷം
ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ജി.എസ്.ടിയും പണിക്കൂലിയുമടക്കം 1.50 ലക്ഷം രൂപക്കടുത്താകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇപ്പോഴത്തെ ഇടിവ് നോക്കേണ്ടതില്ലെന്നും സ്വര്‍ണവില ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
| Date | Price of 1 Pavan Gold (Rs.) |
| 1-Jan-26 | Rs. 99,040 (Lowest of Month) |
| 2-Jan-26 | 99880 |
| 3-Jan-26 | 99600 |
| 4-Jan-26 | 99600 |
| 5-Jan-26 (Morning) |
100760 |
| 5-Jan-26 (Afternoon) |
101080 |
| 5-Jan-26 (Evening) |
101360 |
| 6-Jan-26 | 101800 |
| 7-Jan-26 (Morning) |
102280 |
| 7-Jan-26 (Evening) |
101400 |
| 8-Jan-26 | 101200 |
| 9-Jan-26 (Morning) |
101720 |
| 9-Jan-26 (Evening) |
102160 |
| 10-Jan-26 | 103000 |
| 11-Jan-26 | 103000 |
| 12-Jan-26 | 104240 |
| 13-Jan-26 | 104520 |
| 14-Jan-26 (Morning) |
105320 |
| 14-Jan-26 (Evening) |
105600 |
| 15-Jan-26 (Morning) |
105000 |
| 15-Jan-26 (Evening) |
105320 |
| 16-Jan-26 | 105160 |
| 17-Jan-26 | 105440 |
| 18-Jan-26 | 105440 |
| 19-Jan-26 (Morning) |
106840 |
| 19-Jan-26 (Evening) |
107240 |
| 20-Jan-26 (Morning) |
108000 |
| 20-Jan-26 (Noon) |
108800 |
| 20-Jan-26 (Afternoon) |
110400 |
| 20-Jan-26 (Evening) |
109840 |
| 21-Jan-26 (Morning) |
113520 |
| 21-Jan-26 (Noon) |
115320 |
| 21-Jan-26 (Evening) |
114840 |
| 22-Jan-26 | 113160 |
| 23-Jan-26 (Morning) |
117120 |
| 23-Jan-26 (Afternoon) |
115240 |
| 24-Jan-26 (Morning) |
116320 |
| 24-Jan-26 (Evening) |
117520 |
| 25-Jan-26 | 117520 |
| 26-Jan-26 Yesterday » (Morning) |
119320 |
| 26-Jan-26 (Afternoon) |
118760 |
| 27-Jan-26 | 118760 |
| 28-Jan-26 (Morning) |
121120 |
| 28-Jan-26 (Afternoon) |
122520 |
| 29-Jan-26 Yesterday » (Morning) |
Rs. 1,31,160 (Highest of Month) |
| 29-Jan-26 Yesterday » (Evening) |
130360 |
| 30-Jan-26 Today » |
Rs. 1,25,120 |
after a sharp surge, gold prices witnessed heavy profit booking today. prices fell steeply by over 5000 per pavan, with global gold markets also recording a notable decline.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."