HOME
DETAILS

യാത്രക്കാർക്ക് വമ്പൻ ഓഫർ; 6510 രൂപ മുതൽ വിദേശയാത്രാ വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്സ്പ്രസ് | Air India Express Offer 2026

  
February 01, 2026 | 3:32 PM

air india express offers international flight tickets from rs 6510 big travel discount announced

കൊച്ചി: വിമാനയാത്രക്കാർക്കായി ആകർഷകമായ നിരക്കിളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ വമ്പൻ ഓഫർ. ‘എക്സ്പ്രസ് മോർ സെയിൽ’ (Xpress More Sale) എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന സെയിൽ പ്രകാരം ആഭ്യന്തര യാത്രകൾക്ക് 1550 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 6510 രൂപ മുതലുമാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്.

ഫെബ്രുവരി 5 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക. ഇക്കാലയളവിൽ ടിക്കറ്റ് എടുക്കുന്നവർക്ക് ഫെബ്രുവരി 11 മുതൽ ഡിസംബർ 31 വരെയുള്ള തീയതികളിൽ യാത്ര ചെയ്യാവുന്നതാണ്. ടിക്കറ്റ് നിരക്കുകളിൽ ഏകദേശം 20 ശതമാനം വരെ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്‌സൈറ്റ് (airindiaexpress.com) വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൺവീനിയൻസ് ഫീ നൽകേണ്ടതില്ല. യാത്രക്കാർക്ക് ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനുള്ള സൗകര്യവും കമ്പനി നൽകുന്നുണ്ട്.

എക്സ്പ്രസ് ലൈറ്റ് (Xpress Lite) നിരക്കിൽ യാത്ര ചെയ്യുന്നവർക്ക് അധിക ബാഗേജ് ആവശ്യമുണ്ടെങ്കിൽ ആഭ്യന്തര യാത്രകൾക്ക് 1500 രൂപയും അന്താരാഷ്ട്ര യാത്രകൾക്ക് 2500 രൂപയും നൽകിയാൽ മതിയാകും. ന്യൂപാസ് (NeuPass) അംഗങ്ങൾക്ക് ബിസിനസ് ക്ലാസിന് സമാനമായ ‘ബിസ്’ (Biz) സീറ്റുകളിൽ 25 ശതമാനം വരെ അധിക കിഴിവും ലഭിക്കും.

മികച്ച ആഭ്യന്തര കണക്ടിവിറ്റിയുള്ള വിമാന കമ്പനിക്കുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ 45 നഗരങ്ങളിലേക്കും ഗൾഫ് ഉൾപ്പെടെയുള്ള 17 വിദേശ രാജ്യങ്ങളിലേക്കുമായി പ്രതിദിനം അഞ്ഞൂറിലധികം സർവീസുകളാണ് കമ്പനി നടത്തുന്നത്.

air india express has announced a major travel offer with international flight tickets starting from rs 6510, giving passengers a huge discount for overseas travel in 2026.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  5 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  5 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  5 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  5 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  5 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  5 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  5 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  5 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  5 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  5 days ago